Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Headlines
Home›Headlines›ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു

ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു

By Admin
November 24, 2025
252
0

മുംബൈ:തൊണ്ണുറാം ജന്മദിനം ആഘോഷിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന താരം അടുത്തിടെയാണ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്നും വീട്ടിലേയ്‌ക്ക് മടങ്ങിയെത്തിയത്.മുന്‍ എംപി കൂടിയാണ് ധര്‍മേന്ദ്ര.

ഒട്ടേറെ ബോളിവുഡ് താരങ്ങള്‍ അദ്ദേഹത്തിന്‍റെ മുംബൈയിലെ വസതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.ധര്‍മ്മേന്ദ്രയുടെ സഹപ്രവര്‍ത്തകനും മുതിര്‍ന്ന താരവുമായ അമിതാഭ് ബച്ചന്‍,അഭിഷേക് ബച്ചന്‍,സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നിവര്‍ വിലെ പാർലെ ശ്‌മശാനത്തില്‍ എത്തിച്ചേര്‍ന്നു.
രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ധർമ്മേന്ദ്രയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ധർമ്മേന്ദ്ര ജിയുടെ വിയോഗം ഇന്ത്യൻ സിനിമയ്‌ക്ക് വലിയ നഷ്‌ടമാണെന്നാണ് രാഷ്‌ട്രപതിയുടെ പ്രതികരണം. വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ജനഹൃദയം കവര്‍ന്ന താരമാണ് ധര്‍മ്മേന്ദ്ര എന്ന് പ്രധാനമന്ത്രി അനുശോചിച്ചു.
ദേശ ഭാഷാഭേദങ്ങളില്ലാതെ തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ പ്രതിഭയെയാണ് ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ ധർമ്മേന്ദ്ര,1960-ലെ ‘ദിൽ ഭി തേരാ ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. തീവ്രമായ വേഷങ്ങളിലും കോമഡി വേഷങ്ങളിലും ഒരുപോലെ തൻ്റെ കഴിവ് തെളിയിച്ച ഈ നടന് 2012-ൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചു.
ആറ് പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ,’ഷോലെ’,’യാദോൻ കി ബാരാത്ത്’,’മേരാ ഗാവ് മേരാ ദേശ്’,’ചുപ്കെ ചുപ്കെ’,പ്രതിഗ്യ’,’നൗകർ ബീവി കാ’,സത്യകാം’, ‘ഫൂൽ ഓർ പഥർ’,’ആയി മിലൻ കി ബേല’,’ദിൽ നെ ഫിർ യാദ് കിയാ’,’ആയെ ദിൻ ബഹാർ കെ’,’ആൻഖേൻ’, ‘ആയാ സാവൻ ജൂം കേ’,’ജീവന് മൃത്യു’,’ജുഗ്നു’,’ചരസ്’,’ധരം വീർ’,’ആസാദ്’,’ഗസബ്’,’ലോഹ’,’ഹുക്കുമത്’,’അപ്‌നെ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ആ പ്രതിഭാവിലാസം ചലച്ചിത്രാസ്വാദകർ ഹൃദയത്തിലേറ്റുവാങ്ങി.
മകൻ സണ്ണി ഡിയോളിനെ നായകനാക്കി അദ്ദേഹം നിർമ്മിച്ച ‘ഘായൽ’മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.’ഫൂൽ ഓർ പഥർ’,’മേരാ ഗാവ് മേരാ ദേശ്’,’യാദോൻ കി ബാരാത്ത്’,’രേഷം കി ഡോരി’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഫിലിംഫെയർ അവാർഡുകളിൽ ധർമ്മേന്ദ്ര മികച്ച നടനുള്ള ട്രോഫി നേടി.

പഞ്ചാബിലെ ലുധിയാനയിലെ ഒരു ഗ്രാമത്തിൽ 1935 ഡിസംബർ 8 ന് ധർമ്മേന്ദ്ര കേവൽ കൃഷൻ ഡിയോൾ എന്ന പേരിൽ ജനിച്ച അദ്ദേഹം സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് 1954-ൽ 19-ാം വയസ്സിൽ പ്രകാശ് കൗറിനെ വിവാഹം കഴിച്ചു. പിന്നീട് നടിയായ ഹേമ മാലിനിയെയും അദ്ദേഹം വിവാഹം കഴിച്ചു.സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ അഹാന , അജീത, വിജയേത എന്നിവരാണ് മക്കള്‍.
89-ാം വയസ്സിലും ധർമ്മേന്ദ്ര സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ആരോഗ്യകരമായ ജീവിതശൈലിയെയും ജൈവരീതികളെയും പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ അദ്ദേഹം പങ്കുവെച്ചിരുന്നു.ട്രാക്ടർ ഓടിക്കുന്നതും കൃഷിയിടം പരിപാലിക്കുന്നതും ലളിതമായ ജീവിത പാഠങ്ങളും കൃഷി നുറുങ്ങുകളും ആരാധകരുമായി പങ്കുവെക്കുന്നതുമായ നിരവധി ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ പുറത്തുവന്നു. ഷാഹിദ് കപൂറും കൃതി സനോണും പ്രധാന വേഷങ്ങളിൽ എത്തിയ 2024-ലെ റൊമാൻസ് കോമഡി ചിത്രമായ ‘തേരീ ബാത്തോൻ മേം ഐസാ ഉൽഝാ ജിയ’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
ബോളിവുഡിന്റെ ‘ഹീ-മാൻ’ എന്നായിരുന്നു ധർമ്മേന്ദ്രയ്ക്ക് നൽകിയിരുന്ന വിശേഷണം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ അദ്ദേഹം 300ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിൻ്റെ റെക്കോർഡും ധർമ്മേന്ദ്രയുടെ പേരിലാണ്.1973ൽ അദ്ദേഹം എട്ട് ഹിറ്റുകളും 1987ൽ തുടർച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയ ചിത്രങ്ങളും നൽകി. ഇത് ഹിന്ദി സിനിമാ ചരിത്രത്തിൽ എക്കാലത്തേയും റെക്കോർഡാണ്.

 

TagsBollywoodDharmendra
Previous Article

നീ ഈ ഡ്രാമ നിര്‍ത്ത്:രാഹുല്‍ മാങ്കൂട്ടത്തില്‍,എന്നെ കൊല്ലാക്കൊല ചെയ്യല്ലേയെന്ന് ...

Next Article

പി.മോഹനൻ കേരള ബാങ്ക് പ്രസിഡൻ്റ്, ടി വി രാജേഷ് ...

Related articles More from author

  • Headlines

    വിഴിഞ്ഞം അന്താരാഷ്ട്ര സീപോർട്ടുകളുടെ പട്ടികയിൽ

    November 21, 2025
    By Admin
  • GeneralHeadlines

    ‘യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ല’: മാധ്യമപ്രവർത്തക അഞ്ജന ശങ്കർ

    January 30, 2026
    By Admin
  • HeadlinesTravel

    ദീപപ്രഭയില്‍ ശബരിമലയില്‍ തൃക്കാര്‍ത്തിക

    December 4, 2025
    By Admin
  • GeneralHeadlines

    പാത്രം കഴുകൽ ഗതികേടെന്ന് പ്രതിപക്ഷട്രോൾ,എം എ ബേബിയുടെ ശീലം ചർച്ചയാവുമ്പോൾ…

    January 22, 2026
    By Admin
  • HeadlinesPolitics

    കോൺഗ്രസ് നേതൃത്വം പണം വാങ്ങി തൃശൂർ മേയർ പദവി വിറ്റെന്ന് നാലാം തവണയും കൗൺസിലറായ ലാലി ജയിംസ്

    December 26, 2025
    By Admin
  • GeneralHeadlines

    അയ്യപ്പ സംഗമം: വാർത്തകൾ വേദനാജനകവും സത്യവിരുദ്ധവുമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

    February 14, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions