Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

GeneralHeadlines
Home›General›രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നേരിട്ട്   മുഖ്യമന്ത്രിക്ക് നൽകി യുവതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നേരിട്ട്   മുഖ്യമന്ത്രിക്ക് നൽകി യുവതി

By Admin
November 27, 2025
332
0
പരാതി വന്നതോടെ അപ്രത്യക്ഷനായി രാഹുൽ
തിരുവനന്തപുരം:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി യുവതി നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന്  ഓഫിലെത്തി  രേഖാമൂലം കൈമാറി.
പരാതിക്കാരി വ്യാഴം  വൈകുന്നേരം 4.15-ഓടെയാണ് കുടുംബത്തോടൊപ്പം  മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.4.50-ന് പരാതി  കൈമാറിയ ശേഷം മടങ്ങി.ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
പരാതി പൊലീസിന് കൈമാറിയതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ എസ്പി യുവതിയുടെ മൊഴിയെടുത്തു. എഡിജിപി എഡിജിപി നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി.ഇതോടെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇനി നിയമപരമായ നടപടി വേഗത്തിലാവും. നിർബന്ധിച്ച് ഗർഭധാരണം നടത്തിയെന്നും ശേഷം ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയതായും പരാതിയിൽ പറയുന്നു.കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റും ഫോൺ റെക്കോർഡും പുറത്ത് വന്നിരുന്നു.
നേരത്തെ പുറത്തുവന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.പരാതി നല്‍കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു.ഗർഭഛിദ്രത്തിന് രാഹുൽ നിർബന്ധിച്ചുവെന്നും,18 മുതൽ 60 വയസുവരെയു ള്ളവരാണ് ഇരകളായതെന്നുംകാട്ടി ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻപരാതി നൽകി.വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ്  ആവശ്യം. സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്‌ എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണമെന്നും സജന അഭ്യർഥിച്ചു.
‘കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കും’- മുഖ്യമന്ത്രിക്ക് യുവതി പരാതിയ ശേഷമുള്ള  രാഹുൽ മാങ്കൂട്ടത്തിലിൻ്റെ  ഫേസ്ബുക്ക് പ്രതികരണമാണിത്.
മുഖ്യമന്ത്രിക്ക് യുവതി പരാതി നൽകിയ വിവരം അറിഞ്ഞതോടെ പാലക്കാട്ടുണ്ടായിരുന്ന രാഹുല്‍ എംഎല്‍എ ഓഫീസ് പൂട്ടി അപ്രത്യക്ഷനായി. രാഹുല്‍ എവിടെയെന്ന് വ്യക്തമല്ല. ഫോണും സ്വിച്ച് ഓഫാണ്.പാലക്കാട്ടെ എംഎല്‍എ  ഓഫീസിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
അതിനിടെ,യുവതിയുടെ ലൈം​ഗിക പീഡന പരാതിക്ക് പിന്നാലെ മുൻകൂർ ജാമ്യത്തിന്  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നീക്കം തുടങ്ങി.കൊച്ചിയിലെ പ്രമുഖ  ഹൈക്കോടതി അഭിഭാഷകനുമായി ചർച്ച നടത്തി.
ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ .രാഹുൽ ഉടൻ തന്നെ രാജിവെക്കണം.എംഎൽഎ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കരുത്.പരാതികൾ ഇനിയും വരുമെന്ന് അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ യുവതി നിയമം പാലിച്ച് ആദ്യം പൊലീസിനു പരാതി നല്‍കി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യിക്കുകയാണ് വേണ്ടിയിരുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പറഞ്ഞു.എന്നിട്ടായിരുന്നു മുഖ്യമന്ത്രിയെ സമീപിക്കേണ്ടിയിരുന്നത്.എന്നാല്‍ ഇപ്പോള്‍ യുവതിക്ക് മുഖ്യമന്ത്രിയെ വിശ്വാസമായതിനാല്‍ അവിടെ പരാതി നല്‍കിയിരിക്കുകയാണ്. ഇനി നിയമം നിയമത്തിൻ്റെ വഴിക്കു പോകും.രാഹുലിനെ പാര്‍ട്ടിയില്‍നിന്നു സസ്‌പെൻഡ് ചെയ്തതിനാല്‍ അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും നിയമനടപടികള്‍ അംഗീകരിക്കുമെന്നും  അവർ അറിയിച്ചു.
വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ രാഹുലിനെ പാര്‍ട്ടിയില്‍നിന്നും നിയമസഭാ കക്ഷിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. പൊലീസ് അന്വേഷണം എവിടെയും എത്തിയിട്ടില്ല.രാഹുല്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാതിയില്‍ അന്വേഷണം നടക്കട്ടെയെന്ന് കെപിസിസി മുൻ പ്രസിഡൻ്റ് കെ മുരളീധരന്‍ പറഞ്ഞു. പരാതി കൊടുക്കേണ്ട എന്ന് ആരും പറഞ്ഞില്ല. എംഎല്‍എ സ്ഥാനത്തെപ്പറ്റി ഇപ്പോള്‍ തീരുമാനം എടുക്കില്ല.പരാതി ലഭിച്ച സ്ഥിതിക്ക് സര്‍ക്കാരിന് നിലപാട് എടുക്കാം.കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണെന്നും അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് പല ആളുകളുടെയും പേരില്‍ പല കേസുകളും ഉണ്ടാകുമെന്നും താന്‍ അതിന്റെ അനുസ്ഥനാണെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.രാഹുലിനെതിരായ പരാതിയില്‍ അന്വേഷിച്ച് നടപടി എടുക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു.
അതീവഗൗരവുമുള്ള പരാതി ആണെന്നും രാഹുലിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ബിജെപി മുൻ സംസഥാന പ്രസിഡൻ്റ്  കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
TagsCongressRahul MankoottathilYouth Congress
Previous Article

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 75

Next Article

മനോരമയെ ‘തൊലിയുരിച്ച്’ മന്ത്രി വി.ശിവൻകുട്ടി

Related articles More from author

  • HeadlinesPolitics

    വാഗ്ദാനം നടപ്പാക്കിയില്ലെങ്കിൽ ജനം പരിഹസിക്കും,നടപ്പാക്കേണ്ടത് ബാധ്യതയാണെന്നും വിഡി സതീശൻ

    May 4, 2026
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂട്ടത്തോടെ കോൺ​ഗ്രസ് നേതാക്കൾ

    December 3, 2025
    By Admin
  • GeneralHeadlines

    രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി

    December 2, 2025
    By Admin
  • GeneralHeadlines

    ഒന്നാം രാഹുൽ ഒളിവിൽ ,രണ്ടാം രാഹുൽ ജയിലിൽ

    December 1, 2025
    By Admin
  • HeadlinesPolitics

    കോൺഗ്രസിനെ കാത്ത് യമണ്ടൻ തോൽവികൾ:കലവൂർ രവികുമാർ

    December 5, 2025
    By Admin
  • Headlines

    രാഹുൽ മാങ്കൂട്ടത്തിനെ കോണ്‍ഗ്രസ് പടിയടച്ച് പിണ്ഡം വയ്ക്കണം:യൂത്ത് കോണ്‍.വനിതാ നേതാവ്

    November 25, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

Timeline

  • July 24, 2026

    ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions