രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി

ഗർഭിണിയാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായി പുതിയ പരാതിക്കാരിയും
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം.കോണ്‍ഗ്രസ് നേതൃത്വത്തിന് ബെംഗളൂരുവിൽ താമസിക്കുന്ന ഇരുപത്തിമൂന്നുകാരി പരാതി നല്‍കി. ഹോട്ടല്‍ മുറിയില്‍ കയറി ക്രൂരമായി പീഡിപ്പിച്ചെന്നാണ് രാഹുല്‍ ഗാന്ധി,പ്രിയങ്ക ഗാന്ധി,കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എന്നിവര്‍ക്ക് യുവതി പരാതി നല്‍കിയത്.
കെപിസിസി നേതൃത്വം പരാതി പൊലീസ് മേധാവിക്ക് കൈമാറി.ഇതോടെ ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കുന്ന രാഹുലിൻ്റെ ജാമ്യാപേക്ഷ നിർണായകമായി.
പുതിയ പരാതി കൂടി വന്നതോടെ കോണ്‍ഗ്രസ് നേതൃത്വവും വെട്ടിലായി.തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കവേ രാഹുലിനെതിരെ പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള നടപടി എടുക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.
വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്ന് പുതിയ പരാതിയിലുമുണ്ട്.ഇൻസ്റ്റഗ്രാമിലൂടെയാണ് രാഹുൽ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്.തുടർന്ന് ഫോൺ നമ്പർ വാങ്ങി.രാഹുൽ വിവാഹ ആലോചനയുമായി ബെംഗളുരുവിലെത്തിയതായും യുവതി പരാതിയില്‍ പറഞ്ഞു.തുടര്‍ന്ന് രാഹുലിൻ്റെ ബന്ധുക്കള്‍ യുവതിയുടെ വീട്ടിലേക്ക് പോയെന്നും അവിടെ വച്ച് വിവാഹം കഴിക്കാനുള്ള താല്‍പ്പര്യം ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ യുവതിയുടെ വീട്ടുകാരോട് അറിയിച്ചു. രാഷ്ട്രീയക്കാരനായ ഒരാളെ വിവാഹം കഴിക്കുന്നതിനോടുള്ള എതിര്‍പ്പ് യുവതിയുടെ വീട്ടുകാര്‍ അറിയിച്ചു. പിന്നീട് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് വീട്ടുകാര്‍ വഴങ്ങിയത്.
വിവാഹം കഴിക്കുമെന്ന് ഉറപ്പായ ശേഷം യുവതി നാട്ടിലെത്തിയപ്പോള്‍ കാണാനായി രാഹുല്‍ മാങ്കൂട്ടത്തില്‍ സുഹൃത്തുമായി എത്തി. അവിടെവച്ച് പുറത്തേക്ക് പോയിവരാമെന്നു പറഞ്ഞ് യുവതിയെ കാറില്‍ ഒരു ഹോം സ്റ്റേയില്‍ കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
ഹോം സ്റ്റേ മുറിയില്‍ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചു.മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടു.ഗർഭിണിയാകണമെന്ന് രാഹുൽ തന്നോടും ആവശ്യപ്പെട്ടു.ആദ്യ ആക്രമണത്തിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനം പിൻവലിച്ചതായും പതിയ പരാതിയില്‍ പറയുന്നു.ഇ മെയിൽ വഴിയാണ് യുവതി കോൺഗ്രസ് നേതൃത്വത്തിന് ഇമെയില്‍ മുഖേന പരാതി അയച്ചത്.
നേരത്തെ, ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ നിയമനടപടിക്ക് തയ്യാറല്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു.
സമാനമായ മറ്റൊരു പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് രാഹുല്‍ ഒളിവിലാണ്.






