Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

BusinessHeadlines
Home›Business›ഐടി-ഐടി-ബിപിഎം മേഖലയിലെ ഇന്ത്യയിലെ മികച്ച 100 തൊഴിലിടങ്ങളില്‍ ടെക്നോപാര്‍ക്ക് കമ്പനി റിഫ്ളക്ഷന്‍സ്

ഐടി-ഐടി-ബിപിഎം മേഖലയിലെ ഇന്ത്യയിലെ മികച്ച 100 തൊഴിലിടങ്ങളില്‍ ടെക്നോപാര്‍ക്ക് കമ്പനി റിഫ്ളക്ഷന്‍സ്

By Admin
December 3, 2025
249
0
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും റിഫ്ളക്ഷന്‍സിന് ജിപിടിഡബ്ല്യു സര്‍ട്ടിഫിക്കേഷന്‍

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ പ്രമുഖ ഇന്നവേഷന്‍ ടെക്നോളജി സേവന ദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് വീണ്ടും ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം.
ആഗോള തൊഴില്‍ സംസ്കാരത്തെക്കുറിച്ചുള്ള അതോറിറ്റിയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് (ജിപിടിഡബ്ല്യു) ഇന്ത്യ തെരഞ്ഞെടുത്ത ഐടി-ഐടി-ബിപിഎം മേഖലയില്‍ 2025 ലെ ഇന്ത്യയിലെ മികച്ച 100 തൊഴിലിടങ്ങളിലാണ് റിഫ്ളക്ഷന്‍സ് ഉള്‍പ്പെട്ടിട്ടുള്ളത്.
ജിപിടിഡബ്ല്യുവിന്‍റെ സര്‍വേ ഉപകരണങ്ങളായ ട്രസ്റ്റ് ഇന്‍ഡക്സിലും കള്‍ച്ചര്‍ ഓഡിറ്റിലും കമ്പനിക്കു ലഭിച്ച സ്കോറിനെ അടിസ്ഥാനമാക്കിയാണ് അംഗീകാരം. ഐടി- ഐടി-ബിപിഎം മേഖലയിലെ 551 സ്ഥാപനങ്ങളാണ് ഈ വര്‍ഷം അംഗീകാരത്തിന് പരിഗണിക്കപ്പെട്ടത്.
2024 നവംബര്‍ മുതല്‍ 2025 നവംബര്‍ വരെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കമ്പനിക്ക് ജിപിടിഡബ്ല്യു സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കൂടാതെ  ജിപിടിഡബ്ല്യു തെരഞ്ഞെടുത്ത രാജ്യത്തെ മികച്ച 50 ഇടത്തരം സ്ഥാപനങ്ങളില്‍ 39-ാം സ്ഥാനം, 2025 ല്‍ മില്ലേനിയല്‍സിനായുള്ള ഇന്ത്യയിലെ മികച്ച 50 തൊഴിലിടങ്ങള്‍, 2025 ല്‍ സ്ത്രീകളുടെ ഇന്ത്യയിലെ മികച്ച 50 തൊഴിലിടങ്ങള്‍ (രണ്ടും മിഡ്-സൈസ്) എന്നിവയിലും റിഫ്ളക്ഷന്‍സ് ഇടം നേടി.
 2025-ലെ ഐടി-ഐടി-ബിപിഎം ഇന്ത്യയിലെ മികച്ച 100 തൊഴിലിടങ്ങളില്‍ ഉള്‍പ്പെട്ടത് റിഫ്ളക്ഷന്‍സിന്‍റെ മികച്ച തൊഴിലിട സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന്‍റെ പീപ്പിള്‍ ആന്‍ഡ് കള്‍ച്ചര്‍ മേധാവി ഉഷ ചിറയില്‍ പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, വൈവിധ്യപൂര്‍ണമായ ഒരു തൊഴില്‍സംസ്കാരം വളര്‍ത്തിയെടുക്കാനുള്ള പ്രതിബദ്ധതയെ ഈ അംഗീകാരം ശക്തിപ്പെടുത്തുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ജിപിടിഡബ്ല്യുവിന്‍റെ സര്‍വേ ഉപകരണമായ ട്രസ്റ്റ് ഇന്‍ഡക്സ് സര്‍വേ ഫീഡ്ബാക്കിലൂടെ ജീവനക്കാരുടെ അനുഭവത്തിന്‍റെയും കള്‍ച്ചര്‍ ഓഡിറ്റ് ജീവനക്കാരുടെ അനുഭവത്തെ രൂപപ്പെടുത്തുന്ന രീതികളുടെയും പ്രോഗ്രാമുകളുടെയും ഗുണനിലവാരവും വിലയിരുത്തുന്നു.
 ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ സാങ്കേതിക നവീകരണത്തില്‍ പങ്കാളിയാകുന്ന എഐ അധിഷ്ഠിത നൂതന ഡിജിറ്റല്‍ എഞ്ചിനീയറിംഗ് കമ്പനിയാണ് 2008-ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, എഐ, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ള ആഗോള സാങ്കേതിക സേവന ദാതാവാണിത്. ആഗോളതലത്തിലുള്ള ഐഎസ്ഒ 9001:2015, ഐഎസ്ഒ 27001:2022, പിസിഐ ഡിഎസ്എസ്, എസ്ഒസി 2 ടൈപ്പ് 2 സര്‍ട്ടിഫിക്കേഷനുകള്‍ കമ്പനി നേടിയിട്ടുണ്ട്.
 സുവ്യക്തമായ തൊഴിലാളി പ്രതികരണം, തത്സമയ വിവരശേഖരണം എന്നിവയിലൂടെ ആഗോളതലത്തില്‍ ഏറെ വിശ്വാസ്യതയുള്ള പ്രസ്ഥാനമാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്.
TagsGPTWIT IT BPMReflections Info systems
Previous Article

തദ്ദേശ  തെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ച് സർക്കാർ

Next Article

രാഹുൽ മാങ്കൂട്ടത്തിലിനെപ്പറ്റി അന്നേ മുന്നറിയിപ്പു നൽകി,ഷാഫി പറമ്പിലിന് പരിഹാസവും ...

Related articles More from author

  • GeneralHeadlinesTechnology

    റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്’ സര്‍ട്ടിഫിക്കേഷന്‍

    February 20, 2026
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി

    December 4, 2025
    By Admin
  • HeadlinesMovies

    തരുൺ മൂർത്തി-മോഹൻലാൽ ടീമിൻ്റെ പുതിയ ചിത്രം തുടങ്ങി

    January 23, 2026
    By Admin
  • BusinessHeadlines

    വൻ കുതിപ്പ്, കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം വരുമാനം 43 കോടി കടന്നു

    January 31, 2026
    By Admin
  • Headlines

    ബിജെപി സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് ജീവനൊടുക്കി

    November 15, 2025
    By Admin
  • HeadlinesHealthTechnology

    ഗവേഷണവും വ്യവസായവും ഒന്നിക്കുന്നു,  സി.ആർ.എം.എ.എസിൻ്റെ പുതിയ ഗവേഷണ-നിർമാണ കേന്ദ്രത്തിന് തറക്കല്ലിട്ട് മന്ത്രി പി. രാജീവ്

    December 17, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions