Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

HeadlinesPolitics
Home›Headlines›കോൺഗ്രസിനെ കാത്ത് യമണ്ടൻ തോൽവികൾ:കലവൂർ രവികുമാർ

കോൺഗ്രസിനെ കാത്ത് യമണ്ടൻ തോൽവികൾ:കലവൂർ രവികുമാർ

By Admin
December 5, 2025
331
0

‘നിയമസഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റ് തികയ്ക്കാൻ യുഡിഎഫ് കഷ്ടപ്പെടും’
കൊച്ചി:’രണ്ടു വൻ തോൽവികൾ ഏറ്റുവാങ്ങാൻ കോൺഗ്രസിൻ്റെ ശ്വാസം ഇത്തിരി ബാക്കി’യെന്ന് എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ കലവൂർ രവികുമാർ.
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച തോൽവി ഏറ്റുവാങ്ങാൻ ഒരുങ്ങിയിരിക്കുന്ന കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റ് തികയ്ക്കാൻ കഷ്ടപ്പെടുമെന്ന് വിലയിരുത്തുന്നു.ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് ഇത്.
കലവൂർ രവികുമാറിൻ്റെ ഫെയ്സ് ബുക് കുറിപ്പിൻ്റെ പൂർണരൂപം:
‘വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച തോൽവി ഏറ്റുവാങ്ങാൻ ഒരുങ്ങിയിരിക്കുകയാണ് കോൺഗ്രസ്.

മോഹൻലാലിനൊപ്പം കലവൂർ രവികുമാർ

സാധാരണ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഒരുപാട് രാഷ്ട്രീയ പ്രശ്നങ്ങൾ ഒരു പ്രസ്ഥാനം മുന്നോട്ടു വെക്കും. കോൺഗ്രസിനു ഇത്തവണ അതിന് കഴിഞ്ഞിട്ടുണ്ടോ.
ഈ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തെ പ്രതിരോധിക്കുക എന്നത് മാത്രമാണ് കോൺഗ്രസ് ചെയ്തുകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പ് അടുക്കുംതോറും അത് വലിയ തിരിച്ചടിക്കിടയാക്കും എന്ന് ആ പാർട്ടി തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു.അതുകൊണ്ടാണ് ഇപ്പോൾ രാഹുലിനെ കൈവിടാൻ കോൺഗ്രസ് ദുർബലമായെങ്കിലും ശ്രമിക്കുന്നത്.
രാഹുൽ കേസ് രാഹുലിന്‍റെ വ്യക്തിപരമായ ചെയ്തി മാത്രമാണ്. അതിന് കുടപിടിക്കാനോ അതിനെ ന്യായീകരിക്കാനോ കോൺഗ്രസിന് ബാധ്യത ഉണ്ടായിരുന്നില്ല. ആ ബോധ്യത്തോടെയും ധീരതയോടെയും, ആദ്യമേ തന്നെ രാഹുലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ കഴിയാതിരുന്നതാണ് കോൺഗ്രസിൻ്റെ ഏറ്റവും വലിയ ദുരന്തം.തന്നെ പുറത്താക്കിയാൽ ബാക്കി ബണ്ടിചോറുകളെ കുറിച്ച് പറയാനുള്ളതൊക്കെ പറയും എന്ന രാഹുലിന്‍റെ ഭീഷണിയാവാം ഈ ദുരന്തം തങ്ങളെ വിഴുങ്ങുന്നത് നിശബ്ദം സഹിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്.രാഹുലിനെ വിമർശിക്കുന്നവർ സ്വന്തം കക്ഷിയിൽ നിന്നുള്ളവർ ആണെങ്കിൽ പോലും അവരെ തെറിയഭിഷേകം ചെയ്യുന്ന സൈബർ തെമ്മാടിസംഘത്തെയും കോൺഗ്രസ് നേതാക്കൾ ഭയന്നിരുന്നു എന്നുറപ്പാണ്.രാഹുലിൻ്റെ ഈ ശേഷിയും രാഹുലിനെ പൂർണ്ണമായും തള്ളിപ്പറയാനുള്ള അവരുടെ ശേഷിയില്ലാതാക്കി.യഥാർത്ഥത്തിൽ ഈ ശേഷിയും ശേഷിക്കുറവും ആണ് രാഹുലും കോൺഗ്രസ്സും തമ്മിലുള്ള ദൂരം.

കലവൂർ രവികമാർ

എന്തായാലും ഇത്തരം പല കാരണങ്ങളാൽ രാഹുലിനെ സംരക്ഷിക്കാവുന്നിടത്തോളം കോൺഗ്രസ് സംരക്ഷിച്ചു.
പാലക്കാട് അയാൾ പ്രചരണത്തിനിറങ്ങിയതൊക്കെ നിസ്സാരമായി കണ്ടു നിന്നു. അരുതെന്ന് വിലക്കാൻ ആർക്കും നെഞ്ചുറപ്പ് ഉണ്ടായില്ല. സ്വാഭാവികമായും ചാനലുകൾ കോൺഗ്രസ്സിനെ അപഹസിച്ചു. രാഹുൽ സസ്‌പെൻഡ് ചെയ്യപ്പെട്ടു എന്നതു ഒരു കോമഡി ആണെന്ന് ആണയിട്ട്,സസ്പെൻഡ്‌ ചെയ്തവരുടെ തൊലിയുരിഞ്ഞു.അങ്ങനല്ല അങ്ങനല്ല എന്നു ദീനമായി നിലവിളിച്ചുകൊണ്ട് രാഹുൽ വിവാദത്തെ പ്രതിരോധിക്കുന്ന ഒരു ന്യുനപക്ഷവും രാഹുലിനെ തന്നെ പ്രതിരോധിക്കുന്ന ഭൂരിപക്ഷവും ആയി കോൺഗ്രസ് വിഭജിക്കപ്പെട്ടു. ചുരുക്കത്തിൽ ഈ പ്രതിരോധം മാത്രമായി തിരഞ്ഞെടുപ്പു കാലത്തെ കോൺഗ്രസ്സിൻ്റെ രാഷ്ട്രീയ പ്രവർത്തനം.. ഇതിനിടെ ബിജെപി യുടെ. ഇ ഡിയെ തങ്ങളുടെ അൽസേഷ്യൻ ആക്കാൻ ഇടയ്ക്ക് കോൺഗ്രസ് ശ്രമിച്ചിരുന്നു എന്നത് കാണാതിരിക്കുന്നില്ല. എന്നാൽ ഈ അൽസേഷൻ രാഹുൽഗാന്ധിയെ വരെ ഓടിച്ചിട്ട് കടിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങൾ അതീവ പുച്ഛത്തോടെയാണ് അതിനെ കണ്ടത്.

എ ഐ ഭാവനയിൽ കലവൂർ രവികുമാർ

ഇടതുപക്ഷം ആവട്ടെ കഴിഞ്ഞ 10 വർഷങ്ങളുടെ ഭരണ നേട്ടങ്ങളുടെ കരുത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പിനു മുന്നിൽ ശിരസ്സ് ഉയർത്തി നിൽക്കുന്നത്. മാങ്കൂട്ടംരാഹുൽ അവർക്ക് കിട്ടിയ അതീവ പ്രഹരശേഷിയുള്ള ചാട്ടയായിരുന്നു. അതുകൊണ്ടുള്ള ചറപറാ
അടികൊണ്ട് കോൺഗ്രസ് അർദ്ധപ്രാണനായി കഴിഞ്ഞു. മൂക്കിൽ വിരൽ വെച്ചാൽ ദുർബലമായി ശ്വസിക്കുന്നത് അറിയാം എന്ന് മാത്രം.
അതായതു ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി കോൺഗ്രസിന് ആസന്നം.
ഇത് ഇവിടംകൊണ്ട് അവസാനിക്കുമെന്ന് തോന്നുന്നില്ല. രാഹുൽവിഷയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ അന്തരീക്ഷത്തിൽ ഉണ്ടാകും. പല രാഹുൽകേസുകൾ കോൺഗ്രസ് തന്നെ ഇനിയും പ്രതീക്ഷിക്കുന്നുണ്ടല്ലോ.അങ്ങനെയായാൽ രാഹുലും കൂട്ടരും വിളിച്ചു പറയുന്ന കഥകളുടെ ആഘാതവും കോൺഗ്രസിന് നേരിടേണ്ടി വരില്ലേ.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി ഡി സതീശനും-കലവൂർ രവികുമാർ കുറിപ്പിനൊപ്പം പങ്കുവച്ച ചിത്രം

കൂടാതെ ഒരു ബഡ്ജറ്റ് കൂടി ഇടതുപക്ഷ ഗവൺമെൻ്റിന് അവതരിപ്പിക്കാൻ അവസരമുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ അത് ഒരു ഒന്നൊന്നര ബഡ്ജറ്റ് ആയിരിക്കും. അങ്ങേയറ്റം ജനപ്രിയമായ ബഡ്ജറ്റ്. ഇപ്പോഴുള്ള ഭരണ നേട്ടങ്ങൾക്ക് പുറമേ ആ ബഡ്ജറ്റിന്‍റെ തണൽ കൂടി ജനങ്ങൾക്ക് ലഭിക്കുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റ് തികക്കാൻ കോൺഗ്രസും സഖ്യകക്ഷികളും കഷ്ടപ്പെടും.
അങ്ങനെ ചരിത്രത്തിലെ രണ്ടു യമണ്ടൻ തോൽവികൾ മുൻകൂർ ബുക്ക് ചെയ്തു പാതാളത്തിലേക്ക് താഴാൻ തയ്യാറായി നിൽക്കുകയാണ് കോൺഗ്രസ്.
ഇതൊരു അതിരുകടന്ന പ്രവചനമാണെന്ന് പെട്ടെന്ന് തോന്നാം.
എന്നാൽ ഒന്ന് ആലോചിച്ചു നോക്കൂ
ഈ തദ്ദേശതെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന ഇടത്തരം നേതാക്കൾ കൂടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ തിരിയാൻ സാധ്യതയില്ലേ. തങ്ങളുടെ തോൽവി ഉറപ്പാക്കിയ ഇപ്പോഴത്തെ ദുർബലനേതൃത്വത്തെ അവർ കാലു വാരുമെന്ന് തീർച്ചയല്ലേ. മാത്രമല്ല കോൺഗ്രസ് ആകെ നവീകരിക്കപ്പെടാനും നിലവിലുള്ള നേതാക്കൾ മുഴുവൻ പരാജയപ്പെട്ട് ഒരു പുതിയ നേതൃത്വം ഉയർന്നു വരണമല്ലോ.അതിനും ദയനീയമായ ഒരു തോൽവി അത്യന്താപേക്ഷിതമല്ലേ. ഇപ്പോൾ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന ഇടത്തരം നേതാക്കൾ ഇക്കാര്യം നടപ്പാക്കും.അവരുടെ ഭാവിക്കുവേണ്ടി, കോൺഗ്രസിൻ്റെ ഭാവിക്കുവേണ്ടി…
ചിലപ്പോൾ ഇങ്ങനെ ഒന്ന് ചത്ത് ചീഞ്ഞ് പുനർജനിക്കുന്നത് കോൺഗ്രസിന് വലിയ ഗുണം ചെയ്തേക്കും.’

TagsCongressKalavoor RavikumarLDFUDF
Previous Article

എസ്. ജയശങ്കർ അന്തരിച്ചു

Next Article

ഒന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ് ...

Related articles More from author

  • Headlines

    നീ ഈ ഡ്രാമ നിര്‍ത്ത്:രാഹുല്‍ മാങ്കൂട്ടത്തില്‍,എന്നെ കൊല്ലാക്കൊല ചെയ്യല്ലേയെന്ന് പെണ്‍കുട്ടി

    November 24, 2025
    By Admin
  • HeadlinesPoliticsShort stories

    ‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

    December 28, 2025
    By Admin
  • HeadlinesPolitics

    ”ഗോഡ്ഫാദർ’ഇല്ലാതെ ആര്യാരാജേന്ദ്രൻ,പഴികൾ കേട്ടില്ല,പൊട്ടിക്കരഞ്ഞില്ല…!’സലിൻ മാങ്കുഴി എഴുതുന്നു

    December 15, 2025
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിൽ തന്നോടും മോശമായി പെരുമാറി:എംഎ ഷഹനാസ്

    December 3, 2025
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിലിനെപ്പറ്റി അന്നേ മുന്നറിയിപ്പു നൽകി,ഷാഫി പറമ്പിലിന് പരിഹാസവും പുച്ഛവും :എം.എ. ഷഹനാസ്

    December 3, 2025
    By Admin
  • HeadlinesPolitics

    ‘ഇങ്ങനെ ഒരു ആഭാസന് വേണ്ടി കുനിയേണ്ടതല്ല കോണ്‍ഗ്രസുകാരുടെ ശിരസ്’:ഡോ.സൌമ്യസരിൻ

    December 4, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി
  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’
  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’
  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി
  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Timeline

  • April 23, 2026

    കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • April 23, 2026

    ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • April 23, 2026

    വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • April 22, 2026

    ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • April 22, 2026

    തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions