22 ലക്ഷം പേരെ ഡിജിറ്റൽ സാക്ഷരരാക്കിയ ‘ഡിജി കേരളം’ പദ്ധതിക്ക് ദേശീയ അവാർഡ്

തിരുവനന്തപുരം:ഡിജി കേരളം പദ്ധതിക്ക് എക്സലൻസ് ഇൻ ഡിജിറ്റൽ ഗവർണൻസ് എന്ന വിഭാഗത്തിൽ നാഷണൽ ഡിജിറ്റൽ ട്രാൻസ്ഫെർമേഷൻ അവാർഡ് .
ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവ് ആൻഡ് അവാർഡ്‌സിലാണ് ഈ നേട്ടം. ഒഡീഷ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്‍റെ സഹകരണത്തോടെ ഗവ് കണക്ടും ഐ ലോഞ്ച് മീഡിയയുമാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.

കേരളം നേടിയ ഒരു സുപ്രധാന അംഗീകാരത്തിന്റെ വിവരം കൂടി പങ്കുവെയ്ക്കട്ടെ. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘ഡിജി കേരളം’പദ്ധതി ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. സ്വന്തമാക്കാൻ കഴിഞ്ഞു
ഡിജി കേരളം പദ്ധതിയുടെ ഭാഗമായ ഏവരെയും തദ്ദേശ മന്ത്രി എം.ബി.രാജേഷ് അഭിനന്ദിച്ചു.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് നടപ്പിലാക്കിയ ഈ പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണ്. ഈ കാര്യം ഒരുക്കൽക്കൂടി ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്നു എന്നത് ആഹ്ളാദകരമാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു. പി.വി രാജേഷ് (സിപിഎം) ആയിരുന്നു പഞ്ചായത്ത് പ്രസിഡൻ്റ്.
സംസ്ഥാനത്ത് ഡിജി കേരളം പദ്ധതിയിലൂടെ 2187667 വ്യക്തികളാണ് പുതിയതായി ഡിജിറ്റൽ സാക്ഷരരായത്.രാജ്യത്തെ ആദ്യ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം ഒരിക്കൽക്കൂടി രാജ്യത്തിന് വഴികാട്ടുകയാണെന്ന് മന്ത്രി രാജേഷ് ചൂണ്ടിക്കാട്ടി.






