Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

HeadlinesHealth
Home›Headlines›വിവാഹം കഴിഞ്ഞ് 14 കൊല്ലത്തിനുശേഷം കണ്‍മണി പിറന്നു,സർക്കാർ ആശുപത്രിക്ക് നന്ദി പറഞ്ഞ് ദമ്പതികള്‍

വിവാഹം കഴിഞ്ഞ് 14 കൊല്ലത്തിനുശേഷം കണ്‍മണി പിറന്നു,സർക്കാർ ആശുപത്രിക്ക് നന്ദി പറഞ്ഞ് ദമ്പതികള്‍

By Admin
December 7, 2025
288
0

അഭിമാനമായി തിരുവനന്തപുരം എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം

തിരുവനന്തപുരം:കുട്ടികളുണ്ടാകില്ലെന്ന് കരുതി പ്രയാസപ്പെട്ടിരുന്നവര്‍ക്ക് അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ 500ലധികം കുഞ്ഞുങ്ങളെയാണ് സമ്മാനിച്ച തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളെജനോടനബന്ധിച്ചുള്ള എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തിലെ ചികിത്സയില്‍ വിവാഹത്തിനുശേഷം 14 വർഷത്തിനുശേഷം കുഞ്ഞുജനിച്ച ദമ്പതിമാരുടെ ഹൃദയം നിറഞ്ഞ നന്ദിപ്രകടനം.


നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ 36 വയസുകാരിയ്ക്ക് കുഞ്ഞ് ജനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ കത്തിലൂടെ സന്തോഷം അറിയിച്ചത് ഭര്‍ത്താവ് ഡോ. സുമന്‍. മന്ത്രി വീണാ ജോര്‍ജ് കുടുംബത്തിന് ആശംസകള്‍ നേര്‍ന്നു. മികച്ച ചികിത്സ നല്‍കിയ എസ്.എ.ടി ആശുപത്രിയിലെ ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.
ഇരുവരും വിവാഹിതരായിട്ട് 14 വര്‍ഷം കഴിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ കഴിഞ്ഞ 6 വര്‍ഷമായി ചികിത്സയിലായിരുന്നു. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സ കഴിഞ്ഞിട്ടാണ് എസ്എടിയില്‍ ചികിത്സ തുടങ്ങിയത്. ഈ വര്‍ഷം തുടക്കത്തില്‍ നടത്തിയ ഐവിഎഫ് എബ്രിയോ ട്രാന്‍സ്ഫര്‍ ചികിത്സയില്‍ ഗര്‍ഭധാരണം നടക്കുകയും സെപ്തംബർ 26ന് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ വീട് സന്തോഷനിര്‍ഭരമായി എന്നാണ് ഡോ. സുമന്‍ പറയുന്നത്. ‘അതിന് വഴിവച്ച അങ്ങയുടെ വകുപ്പിലെ എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തിനോടുള്ള നിസ്സീമമായ നന്ദി അറിയിച്ചു കൊള്ളുന്നു. അവിടെ ചികിത്സയ്ക്കായി വരുന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരായ ദമ്പതികളാണ്. എത്ര തിരക്കുണ്ടെങ്കിലും അത്യന്തം വിനയത്തോടെയും, പ്രസന്നതയോടെയുമാണ് ചികിത്സയ്‌ക്കെത്തുന്ന ഓരോ വ്യക്തികളുമായും ഇടപെടുന്നത്.’-സുമൻ ആരോഗ്യമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

ആരോഗ്യമന്ത്രി വീണാജോർജ് എസ് എ ടി ആശുപത്രി സന്ദർശിച്ചപ്പോൾ

കത്ത് തുടരുന്നു: ‘ചികിത്സാ ചെലവ് കുറവാണെന്നതിനെക്കാള്‍, ചികിത്സയുടെ എല്ലാ ഘട്ടത്തിലും ഡോക്ടര്‍മാര്‍ ചികിത്സയുടെ സാങ്കേതിക വശങ്ങളെ കുറിച്ചും രോഗിയുടെ പ്രത്യുത്പാദന ആരോഗ്യത്തെകുറിച്ചും വിശദമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത്, മറ്റ് ഒരു ചികിത്സാലയത്തിലും ഇല്ല എന്ന കാര്യം അറിയിച്ചുകൊള്ളട്ടെ. ഇത് ചികിത്സയ്ക്ക് അത്യന്തം സുതാര്യത നല്‍കുന്നതാണ്. ഉന്നത നിലവാരത്തില്‍, വളരെ നിശബ്ദമായി പ്രവര്‍ത്തിക്കുന്ന റീപ്രൊഡക്ടീവ് മെഡിസിന്‍ വകുപ്പ് തീര്‍ച്ചയായും അങ്ങയുടെ കീഴില്‍ വികസനത്തിന്റെ ഉന്നത തലത്തിലേക്ക് കുതിക്കുന്ന ആരോഗ്യവകുപ്പിന്‍റെ കിരീടത്തിലെ പൊന്‍തൂവലാണ് എന്ന കാര്യം അഭിമാനത്തോടെ ബോധിപ്പിച്ചുകൊള്ളട്ടെ.ചികിത്സിച്ച ഡോക്ടര്‍മാര്‍ ഡോ. അനിത എം. (വകുപ്പ് മേധാവി), ഡോ. റെജി മോഹന്‍ തുടങ്ങിയ ടീം അംഗങ്ങള്‍ക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു.’

പല കാരണങ്ങളാല്‍ കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് ആശ്രയ കേന്ദ്രമായി മാറുന്നതിന്‍റെ മികച്ച ഉദാഹരണമാണ് എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം. കുട്ടികളുണ്ടാകില്ലെന്ന് കരുതി പ്രയാസപ്പെട്ടിരുന്നവര്‍ക്ക് അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ 500ലധികം കുഞ്ഞുങ്ങളെയാണ് സമ്മാനിച്ചത്. ഇതുകൂടാതെ മറ്റ് ചികിത്സകള്‍ വഴി അനേകം കുഞ്ഞുങ്ങളേയും സമ്മാനിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്ത് നിന്നും എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് എത്തിയ ദമ്പതിമാരുമുണ്ട് അക്കൂട്ടത്തില്‍. ഹോര്‍മോണ്‍ ചികിത്സ, സര്‍ജറി, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ഉപയോഗിച്ചുള്ള ഐവിഎഫ് (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍), ഇന്‍ട്രാസൈറ്റോപ്ലാസ്മിക് സ്‌പേം ഇന്‍ജക്ഷന്‍ (ഐസിഎസ്‌ഐ) തുടങ്ങി വന്‍കിട കോര്‍പറേറ്റ് ആശുപത്രികളെ പോലും വെല്ലുന്ന സംവിധാനങ്ങളാണ് എസ്.എ.ടി. ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്. ആഗോളതലത്തിലേത് പോലെ 40 മുതല്‍ 50 ശതമാനം വരെ വിജയ ശതമാനം ഉയര്‍ത്താന്‍ എസ്.എ.ടി. ആശുപത്രിയ്ക്കായിട്ടുണ്ട്.

കാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പിക്കോ റേഡിയേഷനോ മുമ്പ് അണ്ഡം, ബീജം, ഭ്രൂണം എന്നിവ സൂക്ഷിച്ച് വയ്ക്കാന്‍ കഴിയുന്ന ശീതീകരണ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ കാന്‍സറോ മറ്റ് രോഗങ്ങളോ ബാധിച്ചവര്‍ക്ക് അണ്ഡം സൂക്ഷിച്ച് വയ്ക്കാനുള്ള ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ പ്രോഗാമും ആരംഭിച്ചിട്ടുണ്ട്.
തിങ്കള്‍ മുതല്‍ ശനി വരെയാണ് ഒപി സേവനമുള്ളത്. ദമ്പതികള്‍ ഒരുമിച്ചാണ് ചികിത്സയ്ക്കായി എത്തേണ്ടത്. കൗണ്‍സിലിംഗ് ഉള്‍പ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവിടത്തെ ചികിത്സ.

TagsGovt SAT HospitalKerala Healthkerala modelVeena George
Previous Article

അനിൽ രാധാകൃഷ്ണൻ ഫെല്ലോഷിപ്പ് ടി.പി. ഗായത്രിക്ക്

Next Article

‘കളങ്കാവൽ ‘: പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും

Related articles More from author

  • HeadlinesHealth

    കുട്ടികളിലെ ഗുരുതര വൃക്കരോഗം വർധിക്കുന്നു,കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി ‘പ്രതീക്ഷ’

    March 12, 2026
    By Admin
  • Headlines

    കേരളം അടിമുടി മാറുന്നു:ഡോ. മുരളി തുമ്മാരുകുടി

    November 18, 2025
    By Admin
  • GeneralHeadlines

    സ്‌കൂളുകളിൽ ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം,ഗ്രേസ് മാർക്കിനും സാധ്യത

    February 5, 2026
    By Admin
  • HeadlinesHealth

    ഗർഭാശയഗള കാൻസറിനെതിരെ എച്ച്പിവി വാക്സിനേഷൻ,സ്വകാര്യ ആശുപത്രിയിൽ 4000 രൂപ ചെലവാകുന്ന വാക്സിൻ സൌജന്യം

    February 28, 2026
    By Admin
  • General

    ക്ഷേമ പെൻഷൻ ഇത്തവണ 3,600 രൂപ,20 മുതൽ

    November 17, 2025
    By Admin
  • HeadlinesHealth

    രാജ്യത്ത് ആദ്യമായി ജില്ലാതല സർക്കാർ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാൻ്റേഷന്‍

    January 27, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി
  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’
  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’
  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി
  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Timeline

  • April 23, 2026

    കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • April 23, 2026

    ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • April 23, 2026

    വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • April 22, 2026

    ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • April 22, 2026

    തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions