Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

HeadlinesMovies
Home›Headlines›ചാപ്ലിൻ്റെ മലയാളപരിഭാഷ

ചാപ്ലിൻ്റെ മലയാളപരിഭാഷ

By Admin
December 20, 2025
238
0

തിരക്കഥകളിൽ നർമ്മത്തിൻ്റെ അന്തർധാര


കലവൂർ രവികുമാർ
മൈ ഡിയർ കുട്ടിച്ചാത്തൻ ഡബ് ചെയ്യാൻ വിഷമിച്ച ശ്രീനിവാസനെ കുറിച്ചു കേട്ടിട്ടുണ്ട്. ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം അതു ശരിയായി ചെയ്തതത്രേ. അവിടെ നിന്നു അദ്ദേഹം ഒരു മാമരമായി വളർന്നു.അതും
നടൻ ആവാൻ നമ്മുടെ തിരശ്ശീല നിശ്ചയിച്ച എല്ലാ അളവുകോലുകളെയും തകർത്തു കൊണ്ട്.
പിന്നെ മലയാളം കാത്തിരുന്ന ഏറ്റവും നല്ല നടന്മാരിൽ ഒരാളായി അദ്ദേഹം മാറി. നർമ്മം പോലെ തന്നെ ഗൗരവവും അദ്ദേഹത്തിന് എളുപ്പം വഴങ്ങി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും സ്വന്തം കാഴ്ചപ്പാടുകളുടെയും സങ്കലനമാ യിരുന്നു അദ്ദേഹത്തിൻ്റെ അഭിനയം.
എഴുതിയ തിരക്കഥകളിൽ എല്ലാം നർമ്മത്തിൻ്റെ `അന്തർധാര സജീവമായിരുന്നു’.ഭൗതികമായ മനുഷ്യൻ്റെ ദാരിദ്ര്യത്തെക്കുറിച്ച് ഇത്രയധികം വ്യാകുലനായ മറ്റൊരു തിരക്കഥാകൃത്ത് നമുക്കില്ല.മനുഷ്യൻ്റെ ആത്മീയദാരിദ്ര്യത്തെ കുറിച്ചു എം ടി യുടെ തിരക്കഥകൾ വിഷാദപ്പെട്ടപ്പോൾ ഭൗതികദാരിദ്ര്യത്തെ ശ്രീനിവാസൻ പൊട്ടിച്ചിരിയാക്കി. ആ ചിരിയുടെ അടിയിലെ വേദന നമ്മുടെ നാട്ടിലെ സാധാരണക്കാരൻ്റെ വർത്തമാനമായിരുന്നു. ചാർളി ചാപ്ലിൻ ആയിരുന്നിരിക്കണം ഇക്കാര്യത്തിൽ അദ്ദേഹത്തിൻ്റെ മാതൃക.തൻ്റെ കാലത്തിലെയും സമൂഹത്തിലെയും മനുഷ്യരുടെ വേദനയിൽ ചിരി നട്ട ആളായിരുന്നല്ലോ ചാപ്ലിൻ.


അപ്രിയ സത്യങ്ങൾ പറയുന്നതിലാണ് ശ്രീനിവാസൻ ഏറ്റവും ശ്രദ്ധ ഊന്നിയിരുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതെങ്ങനെ നർമ്മത്തിൽ പറയാം. അതെങ്ങനെ സ്വാരസ്യത്തോടെ പറയാം എന്നാണ് അദ്ദേഹത്തിലെ എഴുത്തുകാരൻ എപ്പോഴും ചിന്തിച്ചിരുന്നത്.
ഇഷ്ടം എന്ന ചിത്രത്തിൻ്റെ രചനക്കിടയിലാണ് ഞാൻ ശ്രീനിയേട്ടനെ അടുത്തു കണ്ടത്. അതു അദ്ദേഹത്തിനു പ്രിയപ്പെട്ട കഥയൊന്നും ആയിരുന്നില്ല.പിന്നീടും അദ്ദേഹം എൻ്റെ ചില കഥകൾ കേട്ടിട്ടുണ്ട്.മിക്കതും നിരസിച്ചു.
ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം ആയി തോന്നിയത് ഒരിക്കൽ എൻ്റെ ഒരു കഥ കേട്ട ഉടൻ ഇത് എനിക്ക് എഴുതാൻ ആഗ്രഹമുണ്ട് എന്ന് അദ്ദേഹം പറഞ്ഞതാണ്. വലിയ സന്തോഷം തോന്നിയെങ്കിലും അക്കാലത്തെ തിരക്കുകൾ മൂലമാവാം അത് ഒരിക്കലും അദ്ദേഹം എഴുതുകയുണ്ടായില്ല. പിന്നീട് ആ കഥ മറ്റൊരു രീതിയിൽ ഉപയോഗിച്ച് ഞാൻ നക്ഷത്രങ്ങളുടെ ആൽബം എന്ന നോവൽ എഴുതി. ഗ്രീൻ ബുക്സ് അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈയിടെ ശ്രീനിയേട്ടനോട് പറഞ്ഞ ആ കഥ തന്നെ ഞാൻ സ്വയം തിരക്കഥയാക്കി. അത് എഴുതി പൂർത്തിയാക്കുമ്പോഴത്രയും ഞാൻ അദ്ദേഹത്തെ ഓർത്തു. നോവലിനേക്കാൾ വലിയ സാധ്യതകൾ ആ തിരക്കഥയിൽ ഉണ്ടെന്ന് എഴുതുമ്പോഴെല്ലാം അറിഞ്ഞു. ശ്രീനിയേട്ടന് അത് നേരത്തെ മനസ്സിലായിക്കാണണം. അതായിരുന്നല്ലോ അദ്ദേഹത്തിൻ്റെ പ്രതിഭ.
മറ്റൊരിക്കൽ അഷ്ടമൂർത്തിയുടെ പത്തുരൂപ നോട്ട് എന്ന എന്ന കഥയുടെ പകർപ്പവകാശം വാങ്ങി മറ്റൊരു രീതിയിൽ അതു സിനിമയാക്കാൻ ഞാൻ ആലോചിച്ചിരുന്നു.അതിൽ എടുക്കാത്ത പത്തുരൂപാ നോട്ട് ലഭിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കാണ് എന്നാണ് ഞാൻ കല്പിച്ചത്. ആ വഴിയിൽ ഉണ്ടാക്കിയ കഥ കേട്ട് ശ്രീനിയേട്ടൻ പറഞ്ഞതും എന്നെ അഗാധമായി സ്പർശിച്ചിട്ടുണ്ട്. ഇത് ഞാൻ എഴുതിയാൽ ശരിയാവില്ല. ഞാൻ എഴുതിയാൽ ഇത് പാർട്ടിക്ക് പുറത്തു നിന്നുള്ള വിമർശനം ആയിപ്പോകും, നിങ്ങൾ തന്നെ എഴുതൂ നിങ്ങൾ എഴുതുമ്പോൾ ഇത് പാർട്ടിക്ക് അകത്തുനിന്ന് നടത്തുന്ന വിമർശനമായേ തീരൂ.
എന്നെ അത്രയൊന്നും പരിചയമില്ലാത്ത ഒരാൾ എന്നെ നന്നായി അറിഞ്ഞ
വാക്കുകളായിരുന്നു അത്.
മനുഷ്യൻ്റെ ഭൗതിക ദാരിദ്ര്യത്തെക്കുറിച്ച് സദാ വേവലാതിപ്പെട്ടിരുന്ന ശ്രീനിയേട്ടൻ എനിക്കു നൽകിയത് ആത്മാവിൽ തൊട്ട സന്തോഷങ്ങളാണ്. ഞാനവ ഉള്ളിൽ കൊണ്ട് നടക്കുന്നു
അദ്ദേഹത്തിൻ്റെ സഹധർമ്മിണിക്കും വിനീതിനും ധ്യാനും കുടുംബാംഗങ്ങൾക്കും ഒക്കെ ഈ വിയോഗം താങ്ങാൻ ആവട്ടെ.
വിട, ശ്രീനിയേട്ടാ…

TagsKalavoor RavikumarSreenivasan
Previous Article

കെപിഎസിയുടെ പുതിയ നാടകം’ഭഗവന്തി’അരങ്ങിലേക്ക്

Next Article

യാത്ര പറയാതെ മടങ്ങിയ ശ്രീനിയെക്കുറിച്ച് മോഹൻലാൽ

Related articles More from author

  • HeadlinesMovies

    ‘കല്യാണപ്പുടവയ്ക്ക് ഒരു ക്രിസ്ത്യാനി ഭാര്യയുടെ വള വിറ്റു, താലി വാങ്ങാൻ ഒരു മുസ്ലിം പണം തന്നു,ഹിന്ദുവായ ഞാൻ താലി കെട്ടി’- ശ്രീനിവാസൻ്റെ കല്യാണക്കഥ

    December 21, 2025
    By Admin
  • HeadlinesMovies

    യാത്ര പറയാതെ മടങ്ങിയ ശ്രീനിയെക്കുറിച്ച് മോഹൻലാൽ

    December 20, 2025
    By Admin
  • HeadlinesPolitics

    കോൺഗ്രസിനെ കാത്ത് യമണ്ടൻ തോൽവികൾ:കലവൂർ രവികുമാർ

    December 5, 2025
    By Admin
  • HeadlinesMovies

    പരമ്പരാഗത ‘ഹീറോയിസ’ത്തെ ‘മറിച്ചിട്ട’ ശ്രീനിവാസൻ

    December 20, 2025
    By Admin
  • HeadlinesMovies

    വീണ്ടും മോഹന്‍ലാല്‍-ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് ആലോചനയക്കിടെ ഒരാളുടെ വിട…

    December 20, 2025
    By Admin
  • HeadlinesMovies

    ഇങ്ങനെയൊക്കെയാണ് ശ്രീനിവാസൻ

    December 20, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം
  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Timeline

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • March 6, 2026

    റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions