‘പൊളിക്കാൻ ഇട്ടിരുന്ന കെട്ടിടം, ഇടിഞ്ഞു വീണപ്പോൾ വീണാ ജോർജ്ജ് മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നു…’

ഒരു സർക്കാർ ആശുപത്രി എങ്ങനെ ഹൃദയം മാറ്റിവയ്ക്കൽ ചെയ്യാൻ തക്ക നിലയിലേക്ക് മാറി?
തിരുവനന്തപുരം:കേരളത്തിലെ ആരോഗ്യമേഖലയിലുണ്ടായ കുതിപ്പിന് ആരോഗ്യമന്ത്രി വീണാജോർജിന് മാത്രമാണ് ഉത്തരവാദിത്തമെന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ഹരികൃഷ്ണൻ നീലേശ്വരം.കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക് കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
‘മാപ്രകൾ അസൂയ മൂത്തിട്ട് ആത്മഹത്യ ചെയ്‌താൽ വീണ മന്ത്രിയുടെ പേരിൽ പ്രേരണ കുറ്റം ആരോപിച്ച് കേസ് എടുക്കേണ്ടി വരും’പോലുള്ള കമൻ്റുകളും അതിന് ചവട്ടിൽ വായിക്കാം.ഇതിനകം ആയിരത്തോളം പേരാണ് ആ പോസ്റ്റ് ഷെയർ ചെയ്തത്.
ഹരികൃഷ്ണൻ നീലേശ്വരത്തിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘ ശ്രീനിവാസന്‍റെ മരണ വാർത്ത കാണുകയായിരുന്നു… സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം ഉണ്ടാകുകയും താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും അവിടെ വച്ച് അദ്ദേഹം മരിക്കുകയും ചെയ്തു.
ഞാൻ അതിൽ ശ്രദ്ധിച്ചത് താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി എന്നതാണ്.പണ്ട്, ഇത്തരം ഒരു അസുഖങ്ങൾക്കും ആരും സർക്കാർ താലൂക്ക് ആശുപത്രിയിൽ പോവില്ലായിരുന്നു.വല്ല പനി, വയറിളക്കം, മുറിവുകൾ മരുന്ന് വയ്ക്കാൻ ഒക്കെയാണ് സർക്കാർ ആശുപത്രിയിൽ പോകുന്നത്.
അപ്പോഴാണ് അടുത്ത വാർത്ത…
എറണാകുളം ജനറൽ ഹോസ്പിറ്റലിൽ ഹൃദയം മാറ്റി വച്ചു.ഹൃദയവുമായി പോകുന്ന ഡോക്ടർമാരെ കണ്ടു. ഹെലികോപ്റ്റർ കണ്ടു…
പക്ഷെ…

ഒരു സർക്കാർ ആശുപത്രി എങ്ങനെ ഹൃദയം മാറ്റിവയ്ക്കൽ ചെയ്യാൻ തക്ക നിലയിലേക്ക് മാറി. എങ്ങനെ അതിനുള്ള ഉപകരണങ്ങൾ അവിടെ എത്തി? അങ്ങനെ ഡോക്ടർമാർക്ക് അതിനുള്ള ആത്മവിശ്വാസം കിട്ടി.?
ഒരു മാധ്യമത്തിലും അവരുടെ പേര് വന്നില്ല….വീണാ ജോർജ്ജിൻ്റെ….
പക്ഷെ….
ആധുനിക കെട്ടിടം പണിഞ്ഞത് മൂലം പൊളിക്കാൻ ഇട്ടിരുന്ന കെട്ടിടം, ഇടിഞ്ഞു വീണപ്പോൾ…
ഒരു മാസം വീണാ ജോർജ്ജ് മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നു…
അതിന്‍റെ ക്രെഡിറ്റ് അവർക്ക് മാത്രം…






