Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

HeadlinesHealth
Home›Headlines›അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്‍റെ പ്രീലോഞ്ച് ഗവേഷക സംഗമം 29ന്

അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്‍റെ പ്രീലോഞ്ച് ഗവേഷക സംഗമം 29ന്

By Admin
December 27, 2025
243
0

സംഗമംആരോഗ്യ മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:2027 ജനുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്‍റെ പ്രവർത്തനത്തിന് മുന്നോടിയായി ഡിസംബർ 29 രാവിലെ 9.30ന് കോവളം ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ പ്രീലോഞ്ച് അന്താരാഷ്ട്ര ഗവേഷക സംഗമം നടത്തും. ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ ഡോ. എം. ചന്ദ്രദത്തൻ മുഖ്യാതിഥിയാകും.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തുടങ്ങിയ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ ഉൾപ്പെടെ കേരളത്തിലെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും.
കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങൾ, ഗവേഷകർ, അക്കാദമിക വിദഗ്ധർ, വ്യവസായികൾ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം പ്രവർത്തനമാരംഭിക്കുമ്പോൾ അതിൻ്റെ പ്രവർത്തന മേഖലകൾ സംബന്ധിച്ച സമഗ്രമായ ചർച്ചയാണ് സംഗമത്തിൽ നടക്കുന്നത്.
ആയുർവേദ ഗവേഷണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രവുമായി ഏതൊക്കെ മേഖലകളിൽ സഹകരിക്കാം എന്നതിനെക്കുറിച്ചുള്ള താൽപര്യം ക്ഷണിക്കുക എന്നതാണ് സംഗമത്തിൻ്റെ പ്രധാന ലക്ഷ്യം. ചർച്ചകളുടെ അടിസ്ഥാനത്തിൽ താൽപര്യപത്രങ്ങളും ധാരണാപത്രങ്ങളും വികസിപ്പിക്കുകയും ഗവേഷണ സ്ഥാപനം ആരംഭിക്കുമ്പോൾ തന്നെ അതിൻ്റെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്ന് കൃത്യമായി വിഭാവനം ചെയ്യുക എന്നതുമാണ് ഈ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ ഗവേഷണത്തിന് കേരളം വേദിയൊരുക്കുകയും പരമ്പരാഗത ജ്ഞാനവും ആധുനിക ശാസ്ത്രവും സമന്വയിപ്പിച്ച് പുതിയ അറിവുകൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൻ്റെ ദീർഘകാല ലക്ഷ്യം.

 

 

TagsInternationalResearchInstitute of Ayurveda
Previous Article

‘ക്വാഡ്’ പദ്ധതിക്കായി ടെക്നോപാര്‍ക്ക് സഹ-ഡെവലപ്പര്‍മാരില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു

Next Article

പുതുവർഷത്തെ വരവേൽക്കാൻ കോവളത്ത് ആദ്യമായി പാപ്പാഞ്ഞിയെ കത്തിക്കും

Related articles More from author

  • HeadlinesHealth

    72 സർക്കാർ ആശുപത്രികളില്‍ 202 സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍

    December 26, 2025
    By Admin
  • Headlines

    തദ്ദേശ തെരഞ്ഞെടുപ്പ് :സി.പി.എമ്മിനും കോൺഗ്രസിനും ബിജെപിക്കും ജയിച്ചേ തീരൂ

    November 10, 2025
    By Admin
  • GeneralHeadlines

    ‘കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി എൻ്റെ മൊഴി തെറ്റായി രേഖപ്പെടുത്തി’:അനന്തു സുരേഷ് കുമാർ

    December 10, 2025
    By Admin
  • GeneralHeadlines

    പേര് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ,കൊല്ലത്തുനിന്ന് തിരുവനന്തപുരത്തെത്താൻ ട്രെയ്നിന് വേണ്ടത് മൂന്നര മണിക്കൂർ…!

    February 28, 2026
    By Admin
  • HeadlinesPolitics

    ‘ പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ​ഗാന്ധിയുടെ വീട്ടിൽ,സ്വര്‍ണം വാങ്ങിയ പ്രതിയെയും കൂട്ടിയാണ് പോറ്റി പോയത്’:മുഖ്യമന്ത്രി

    January 1, 2026
    By Admin
  • HeadlinesMovies

    1200 കോടി രൂപ വാരിക്കൂട്ടി ആദിത്യ ധർ-രൺവീർ സിങ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ധുരന്ധർ’

    January 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions