സോഷ്യൽ വർക്ക് ലീഡേഴ്സ് മീറ്റ് തിരുവനന്തപുരത്ത് 9,10 തീയതികളിൽ

സോഷ്യൽ വർക്ക് പ്രൊഫഷൻ്റെ സാധ്യതകൾ ചർച്ച ചെയ്യാൻ
തിരുവനന്തപുരം:കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള സോഷ്യൽ വർക്ക് ലീഡേഴ്സ് തലസ്ഥാനനഗരിയായ തിരുവനന്തപുരം മരിയറാണി സെൻററിൽ ഒരുമിച്ചുകൂടി കേരള പശ്ചാത്തലത്തിൽ സോഷ്യൽ വർക്ക് പ്രൊഫഷൻ്റെ സാധ്യതകൾ ചർച്ച ചെയ്യുന്നു.
ജനുവരി 9,10 തീയതികളിൽ 80 ലധികം സാമൂഹ്യ പ്രവർത്തകർ ഒരുമിച്ചു കൂടി ചർച്ചകളും സംവാദങ്ങളും നടത്തി അടുത്ത അഞ്ചുവർഷത്തേക്കുള്ള മാർഗ്ഗരേഖ തയ്യാറാക്കും. കില ഡയറക്ടർ ജനറൽ എ .നിസാമുദ്ദീൻ , എൽ. രാധാകൃഷ്ണൻ , അനു എസ് നായർ തുടങ്ങിയവരും വിവിധ ഗവൺമെൻറ് വകുപ്പുകളിൽ ഉന്നത ശ്രേണിയിൽ ജോലി ചെയ്യുന്ന എം എസ് ഡബ്ലിയു യോഗ്യതയുള്ള ഉദ്യോഗസ്ഥരും ചർച്ചകൾക്ക് നേതൃത്വം നൽകും. സോഷ്യൽ വർക്ക് ലീഡേഴ്സ് മീറ്റ് ശനിയാഴ്ച വൈകുന്നേരം സമാപിക്കും. ക്യാപ്‌സ് സോഷ്യൽ വർക്ക് ലീഡേഴ്സ് മീറ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഡോ. രാകേഷ് ചന്ദ്രൻ
9447425450 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.






