Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

HeadlinesPolitics
Home›Headlines›‘നാടിനാകെ അഭിമാനം പകരുന്ന ഒരു പദ്ധതിയെ കരിവാരിത്തേക്കാൻ വ്യാജവാര്‍ത്ത ചമയ്ക്കുന്നു’,’മനോരമ’യെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

‘നാടിനാകെ അഭിമാനം പകരുന്ന ഒരു പദ്ധതിയെ കരിവാരിത്തേക്കാൻ വ്യാജവാര്‍ത്ത ചമയ്ക്കുന്നു’,’മനോരമ’യെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

By Admin
January 8, 2026
173
0

‘ഇത്എന്തു തരം മാധ്യമപ്രവര്‍ത്തനമാണെന്ന് മനോരമയോട് മുഖ്യമന്ത്രി’
തിരുവനന്തപുരം:മലയാളമനോരമയെ പത്രസമ്മേളനത്തിൽ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കഴിഞ്ഞ ദിവസം പ്രസദ്ധീകരിച്ച’അതിദാരിദ്ര്യമുക്ത’വാർത്തയെ നിശിതമായി വിമർശിച്ച് മന്ത്രി എം.ബി രാജേഷ് ഫെയ്സ് ബുക് കുറിപ്പിട്ടിരുന്നു. കഴിഞ്ഞ നവംബർ ഒന്നിന്  നടത്തിയ പ്രഖ്യാപനം ജനുവരി 5ന്  പുതിയ വാർത്തയായി അവതരിപ്പിച്ചതിലായിരുന്നു മന്ത്രിയുടെ വിമർശനം.എന്നാൽ,മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ വിമോചന സമരകാലത്ത് സിഐഎ ഫണ്ട് വാങ്ങി കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ മാധ്യമങ്ങളുമുണ്ടായിരുന്നു എന്ന് മുഖ്യമന്ത്രി പരസ്യമായി ഉന്നയിച്ചതോടെ ലക്ഷ്യം വ്യക്തമാണ്. അന്ന് മനോരമ വ്യാജമായി നടത്തിയ ആക്രമണം ഇന്നും തുടരുകയാണ് എന്നാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്.
‘അമേരിക്കയുടെ ഫണ്ടിങ്ങോടെ സി ഐ എ ആസൂത്രണംചെയ്ത വിമോചന സമരം എന്ന അട്ടിമറി സമരം നടത്തിയവര്‍ക്ക് അതേ ചെയ്യാനാവൂ.അന്ന് സി ഐ എയില്‍ നിന്ന് ഫണ്ട് വാങ്ങിയവരില്‍ പ്രമുഖ മാധ്യമങ്ങളും ഉണ്ടായിരുന്നു. അവയുടെ പ്രേതങ്ങളും ഇന്ന് നമ്മുടെ നാട്ടിലെ മാധ്യമ രംഗം നിയന്ത്രിക്കുന്നുണ്ട്.’-മുഖ്യമന്ത്രി പറഞ്ഞു.
‘ഇവിടെ കമ്മ്യൂണിസ്റ്റുകാര്‍ ആരാധനാലയങ്ങള്‍ പിടിച്ചെടുത്ത് പാണ്ടികശാലകള്‍ ആക്കുമെന്നും സ്ത്രീകളെ പൊതുസ്വത്താക്കും എന്നും സിഐഎയുടെ പണം വാങ്ങി മാരകമായ നുണ പ്രചരിപ്പിച്ചവര്‍ ഇന്നും അതേ പാതയിലാണ്. ഒടുവില്‍ സംഭവിച്ച ഒരു ഉദാഹരണം മാത്രം പറയാം. മലയാളത്തിലെ ഏറ്റവും വലിയ വാര്‍ത്താ പത്രം എന്ന അവകാശപ്പെടുന്ന മനോരമ ജനുവരി അഞ്ചിന് ഇറങ്ങിയത് ‘അപ്പോള്‍ അന്ന് പറഞ്ഞതോ’ എന്ന പ്രധാന തലക്കെട്ടുമായാണ്. അതി ദാരിദ്ര്യമുക്തമായ കേരളം അങ്ങനെ ആയില്ലെന്നും വ്യാപക വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ പുതിയ പദ്ധതിയായി വരുന്നു എന്നുമാണ് മനോരമയുടെ കണ്ടെത്തല്‍.
ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച അതേ വേദിയില്‍, പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി രണ്ട് ചടങ്ങുകളാണ് നടത്തിയത്. ഒന്ന് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ റിപ്പോര്‍ട്ട് പ്രകാശനം, രണ്ട് ഇപിഇപി 2.0 (അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ രണ്ടാം ഘട്ടം) പദ്ധതിരേഖയുടെ പ്രകാശനം. അന്ന് ലോകം മുഴുവന്‍ കണ്ട ആ ചടങ്ങും പദ്ധതി പ്രഖ്യാപനവുമാണ് 63 ദിവസം കഴിഞ്ഞ് മനോരമ പുതിയൊരു ‘കണ്ടുപിടുത്തമായി’ അവതരിപ്പിച്ചത്.അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം പാളിപ്പോയതുകൊണ്ട് സര്‍ക്കാര്‍ രണ്ടാം ഘട്ടവുമായി വരുന്നു എന്ന വ്യാജപ്രതീതി ഉണ്ടാക്കാനാണ് മനോരമ ശ്രമിച്ചത്.’-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
2022 ലാണ് 64006 അതിദാരിദ്ര്യ കുടുംബങ്ങളുടെ പട്ടിക കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയത്. അവരെ 3 വര്‍ഷം നീണ്ട പ്രവര്‍ത്തനത്തിലൂടെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുകയായിരുന്നു. 2022ന് ശേഷം പുതുതായി ആരെങ്കിലും ആ അവസ്ഥയിലേക്ക് പോയിട്ടുണ്ടോ എന്ന് കണ്ടെത്തി അവരെ മോചിപ്പിക്കാനാണ് രണ്ടാം ഘട്ടം. ഒപ്പം, ഇപ്പോള്‍ അതിദാരിദ്ര്യമുക്തരായ ഒരാളും പഴയ അവസ്ഥയിലേക്ക് മടങ്ങിപ്പോകില്ലെന്ന് ഉറപ്പാക്കാനുമാണ് ഇപിഇപി 2.0. ഇതൊരു തുടര്‍ച്ചയാണ്.കഴിഞ്ഞാഴ്ചത്തെ വാർത്താസമ്മേളനത്തിലും ഇക്കാര്യം എടുത്തു പറഞ്ഞിരുന്നു. പുതിയ ജനപ്രതിനിധികളെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചപ്പോള്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‍റെ സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതിന്‍റെ പ്രാധാന്യമാണ് ഓര്‍മ്മിപ്പിച്ചത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി നടത്തിയ സംവാദത്തില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ആവശ്യകതയെക്കുറിച്ചും ഈ വര്‍ഷത്തെ പദ്ധതി റിവിഷനിലും അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരണത്തിലും അത് എപ്രകാരം ഉള്‍പ്പെടുത്തണം എന്നതില്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇത്രമാത്രം കൃത്യതയോടെയും സുതാര്യതയോടെയും നടപ്പാക്കുന്ന, നാടിനാകെ അഭിമാനം പകരുന്ന ഒരു പദ്ധതിയെ കരിവാരിത്തേക്കുന്നത് എന്തു തരം മാധ്യമപ്രവര്‍ത്തനമാണ്? അതിനായി വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവരുടെ ലക്ഷ്യം എന്താണ്. ഒറ്റ ഉത്തരമേയുള്ളു. ജനങ്ങള്‍ക്കെതിരായ രാഷ്ട്രീയ ലക്ഷ്യമാണത്. അതേ മാനസികാവസ്ഥ തന്നെയാണ് വെനിസ്വേലയെ ആക്രമിച്ച് പ്രസിഡന്‍റിനെ തട്ടികൊണ്ട് പോയ അമേരിക്കന്‍ ഭീകരതയെ സ്വഭാവികവല്‍ക്കരിക്കാനും പ്രേരണയാകുന്നത്. അത് നാം ഓരോരുത്തരും തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.

 

TagsMalayala ManoramaPinarayi Vijayan
Previous Article

‘ പാട്ടു പാടി ടി.വി തോമസിനെ എതിരിട്ട പി ...

Next Article

‘സംസ്ഥാനത്ത് 9 സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദം വരാൻ സാധ്യത’

Related articles More from author

  • HeadlinesPoliticsShort stories

    ‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

    December 28, 2025
    By Admin
  • Politics

    പ്രഖ്യാപനം തട്ടിപ്പെന്ന് പ്രതിപക്ഷം,അത് പ്രതിപക്ഷശീലമെന്ന് മുഖ്യമന്ത്രി 

    November 1, 2025
    By Admin
  • HeadlinesPolitics

    ‘ പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ​ഗാന്ധിയുടെ വീട്ടിൽ,സ്വര്‍ണം വാങ്ങിയ പ്രതിയെയും കൂട്ടിയാണ് പോറ്റി പോയത്’:മുഖ്യമന്ത്രി

    January 1, 2026
    By Admin
  • Headlines

    മുഖ്യമന്ത്രി കുവൈറ്റിൽ

    November 6, 2025
    By Admin
  • Headlines

    എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണം ഇല്ല;മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി

    November 21, 2025
    By Admin
  • GeneralHeadlines

    ‘അയ്യപ്പ സംഗമ ‘ വാർത്തകളിൽ തുടർച്ചയായി ‘മൂക്കുകുത്തി’ വീണ് ‘ മനോരമ’

    February 15, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…
  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Timeline

  • March 7, 2026

    അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • March 7, 2026

    ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions