ശബരിമല സ്വർണപ്പാളി കേസ്:തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവിതംകൂർ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻ്റ് എ പത്മകുമാര്‍ സൂചിപ്പിച്ച ‘ദൈവതുല്യന്‍’ തന്ത്രിയാണോ എന്ന ചോദ്യം തുടക്കം മുതൽ
തിരുവനന്തപുരം:ശബരിമല സ്വർണപ്പാളി മോഷണ കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) തന്ത്രിയെ കസ്റ്റഡിയിൽ എടുത്തത് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.ഇതോടെ ഈ കേസ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കണ്ഠരര് രാജീവര് ചോദ്യംചെയ്യലിനായി എസ്ഐടിയുടെ മുന്നില്‍ ഹാജരായത്. സഹായിയായ നാരായണന്‍ നമ്പൂതിരിയും തന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍നീണ്ടു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേശും തന്ത്രിയെ വിശദമായി ചോദ്യംചെയ്തു.

ശബരിമല തന്ത്രി കണ്ഠരര് രാജീവര്
ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്ഐടി നടത്തിയ ഏറ്റവും നിര്‍ണായകനീക്കമായിരുന്നു വെള്ളിയാഴ്ചയുണ്ടായ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ്.കണ്ഠരര് രാജീവര്‍ക്കെതിരെ റിമാന്‍ഡിലുള്ള തിരുവിതംകൂർ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻ്റ് എ പത്മകുമാര്‍ എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു പത്മകുമാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയത്.സ്വര്‍ണക്കൊള്ളയില്‍ പത്മകുമാര്‍ സൂചിപ്പിച്ച ദൈവതുല്യന്‍ തന്ത്രിയാണോ എന്ന ചോദ്യം തുടക്കം മുതൽ ഉയർന്നിരുന്നു.
തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്നും ശമ്പളം കൈപ്പറ്റുന്ന ആളായതനാൽ അഴിമതി നിരോധന പരിധിയിലും ഉള്‍പ്പെടുമെന്ന് എസ് ഐടിക്ക് നിയമോപദേശം ലഭിച്ചതായാണ് വിവരം. പോറ്റി സ്വര്‍ണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രപരമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയത്.

പത്മകുമാറിന്റെ ജാമൃ ഹര്‍ജിയില്‍ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവെക്കാന്‍ എസ്‌ഐടി ശ്രദ്ധിച്ചു.ഇതോടെ,തന്ത്രിയുടെ മുന്‍കൂര്‍ ജാമ്യം ഹർജി നൽകാനുള്ള നീക്കം തടയാനായി.
സ്വർണപാളിയുമായി ബന്ധപ്പെട്ട് തന്ത്രി നല്‍കിയ അനുമതികളില്‍ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപ്പോര്‍ട്ട്.തന്ത്രിയുടെ അനുമതി എല്ലാത്തിലും നിര്‍ബന്ധമാണ്. പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി കൊടുത്തില്ലെന്നായിരുന്നു തന്ത്രിയുടെ വാദം. ചില സ്‌പോണ്‍സര്‍ഷിപ്പുകളില്‍ നല്‍കിയ അനുമതിയും സംശയകരമാണ്.
തന്ത്രിക്ക് കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ളത് വലിയ സൗഹൃദമാണ്. ശബരിമലയിലേക്ക് പോറ്റിയെത്തിയത് തന്ത്രിയുടെ സഹായിയായാണ്. പിന്നീട് സ്‌പോണ്‍സര്‍ഷിപ് ഇടനില സ്വര്‍ണക്കൊള്ളയായി മാറുകയായിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ ഹൈക്കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. ഇ.ഡി ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്തതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസ് ഒരു കേന്ദ്ര ഏജന്‍സി കൂടി അന്വേഷിക്കുന്നു എന്ന സവിശേഷതയുമുണ്ട്.






