Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

GeneralHeadlines
Home›General›‘മുൻഗണനാ കാർഡ് ലഭിച്ചല്ലോ അല്ലേ?‘ മുഖ്യമന്ത്രിയുടെ ഇടപെടലിൽ മനസ്സ് നിറഞ്ഞ് ആതിര,ദിവ്യ,മേഘ,സുന്ദരൻ…

‘മുൻഗണനാ കാർഡ് ലഭിച്ചല്ലോ അല്ലേ?‘ മുഖ്യമന്ത്രിയുടെ ഇടപെടലിൽ മനസ്സ് നിറഞ്ഞ് ആതിര,ദിവ്യ,മേഘ,സുന്ദരൻ…

By Admin
January 15, 2026
210
0

‘സി എം വിത്ത് മി’യിലൂടെ ആശ്വാസം

തിരുവനന്തപുരം:‘മുൻഗണനാ കാർഡ് ലഭിച്ചതിലൂടെ പിതാവിന്‍റെ ശസ്ത്രക്രിയയ്ക്കുള്ള സഹായം ലഭിച്ചല്ലോ?’ എന്ന മുഖ്യമന്ത്രിയുടെ ഫോണിലൂടെയുള്ള ചോദ്യത്തിന് സംസ്ഥാന സർക്കാരിനുള ഹൃദയം നിറഞ്ഞ നന്ദിയായിരുന്നു ആതിരയുടെ മറുപടി.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശ്രീകുമാറിന്‍റെ മകൾ ആതിരയാണ് മുൻഗണനാ കാർഡ് ഇല്ലാത്ത സാഹചര്യത്തിൽ സി എം വിത്ത് മിയിൽ പരാതി അറിയിച്ചത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നെങ്കിലും കുടുംബത്തിന് മുൻഗണനാ ചികിത്സാ സഹായത്തിന് അർഹത നൽകുന്ന കാർഡ് ഉണ്ടായിരുന്നില്ല എന്നതായിരുന്നു പ്രശ്‌നം.സി എം വിത്ത് മീയിൽ നൽകിയ പരാതിയെ തുടർന്ന് വർക്കല സപ്ലൈ ഓഫിസ്, ജില്ലാ സപ്ലൈ ഓഫിസ്, കമ്മീഷണറേറ്റ് എന്നിവിടങ്ങളിൽ തുടർച്ചയായി ഇടപെട്ട് 24 മണിക്കൂറിനുള്ളിൽ മുൻഗണനാ കാർഡ് അനുവദിച്ച് ചികിത്സാ സഹായം ഉടൻ ലഭ്യമാക്കിയതിൽ ആതിര മുഖ്യമന്ത്രിയോടും സി എം വിത്ത് മിയോടും നന്ദി അറിയിച്ചു.

കോട്ടൂർ-കാപ്പുകാട് കെ എസ് ആർടി സി സർവീസ് പുനരാരംഭിച്ചതിലുള്ള സന്തോഷം കോട്ടൂർ സ്വദേശിയായ ദിവ്യ മുഖ്യമന്ത്രിയോട് ഫോണിൽ പങ്കുവെച്ചു. റൂട്ടിലെ രാത്രികാല കെഎസ്ആർടിസി ബസ് സർവീസ് ഒന്നര വർഷമായി നിലച്ചതോടെ സ്‌കൂൾ കുട്ടികളും നാട്ടുകാരും വലിയ പ്രയാസത്തിലായിരുന്നു. ഈ ബുദ്ധിമുട്ട് സി എം വിത് മീയിലൂടെ അറിയിച്ച ദിവ്യയുടെ പരാതിയിൽ കെഎസ്ആർടിസി അധികൃതരുമായി ഇടപെട്ട് ഡിസംബർ 22 മുതൽ സർവീസ് പുനരാരംഭിച്ചു. കുട്ടികൾക്ക് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നതിൽ പ്രദേശവാസികൾക്ക് ആശ്വാസമായതായും ദിവ്യ അറിയിച്ചു.

ഭിന്ന ശേഷിക്കാരിയായ സഹോദരിക്ക് അച്ഛന്‍റെ കുടുംബ പെൻഷൻ ലഭിക്കണമെന്ന ആവശ്യം അംഗീകരിച്ചതിലുള്ള സന്തോഷം കോഴിക്കോട് സ്വദേശിയായ സുധീഷ് മുഖ്യമന്ത്രിയുമായി പങ്കു വെച്ചു. കോഴിക്കോട് കോർപ്പറേഷനിൽ നിന്ന് വിരമിച്ച കെ.പി. സുന്ദരന്‍റെ ഭിന്നശേഷിക്കാരിയായ മകൾക്ക് കുടുംബപെൻഷൻ ലഭ്യമാക്കാനുള്ള അപേക്ഷ സേവനപുസ്തകത്തിൽ അവകാശികളുടെ പേര് ചേർക്കാത്തതിനാൽ നീണ്ടുപോയിരുന്നു. സുധീഷ് സി എം വിത് മീയിലേക്ക് പരാതി നൽകി. തുടർന്നുണ്ടായ ഇടപെടലുകൾ നടപടികൾ വേഗത്തിലാക്കി കുടുംബപെൻഷൻ അനുവദിക്കാൻ വഴി തുറന്നു. ദീർഘകാല കാത്തിരിപ്പിന് പരിഹാരമായതിൽ കുടുംബം മുഖ്യമന്ത്രിയെ നന്ദി അറിയിച്ചു.

നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ ലഭിച്ച സ്ഥിതിക്ക് കൂടുതൽ മികച്ച അവസരങ്ങൾ ലഭിക്കട്ടെയെന്ന് ആശംസിക്കുന്നതായി നടക്കാവ് സ്വദേശിനി മേഘയെ ഫോണിൽ അറിയിച്ചു. കർണാടകയിൽ നിന്നുള്ള ബി എസ് സി നഴ്‌സിംഗ് പഠനം പൂർത്തിയാക്കി 2024 മാർച്ചിൽ കേരള നഴ്‌സിംഗ് കൗൺസിലിൽ രജിസ്‌ട്രേഷനു അപേക്ഷിച്ച മേഘ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജോലി പോലും നഷ്ടമാകുന്ന അവസ്ഥയായിരുന്നു. സി എം വിത് മീയിലൂടെ നടത്തിയ തുടർച്ചയായ ഇടപെടലുകളുടെ ഫലമായി നവംബർ 26-ന് ഉച്ചയോടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സോഫ്റ്റ് കോപ്പി മേഘയ്ക്ക് കൈമാറി. പഠനത്തിനും തൊഴിൽ ജീവിതത്തിനും വീണ്ടും വഴിയൊരുങ്ങിയതിൽ മേഘ സന്തോഷം പങ്കുവച്ചു.

 

TagsCM with Mekerala model
Previous Article

കേന്ദ്ര തൊഴിൽമേള ജനുവരി 22 ന്

Next Article

ആഗോള ക്യാൻസർ പ്രതിരോധ ഉച്ചകോടി ജനുവരി 16 മുതൽ ...

Related articles More from author

  • Politics

    അതിദാരിദ്ര്യമുക്ത കേരളം: പ്രഖ്യാപനം 1ന്

    October 30, 2025
    By Admin
  • HeadlinesHealth

    ‘സിസേറിയൻ,ഇൻകുബേറ്റർ,ഇരട്ടക്കുട്ടികൾ,റിസ്ക്…’ഓടി രക്ഷപ്പെട്ട് സർക്കാർ ആശുപത്രിയിലെത്തിയപ്പോൾ സുഖപ്രസവം…!(ലാഭം 10-15 ലക്ഷം!)

    February 26, 2026
    By Admin
  • GeneralHeadlines

    ‘വെറും തള്ളല്ല,9 ലക്ഷം അപേക്ഷകൾ ഒരു മണിക്കൂറിൽ തീർപ്പാക്കി’-കളിയാക്കിയവർക്ക് കണക്കിന് കൊടുത്ത് മന്ത്രി എം.ബി രാജേഷ്

    January 21, 2026
    By Admin
  • HeadlinesHealth

    കുട്ടികളുടെ ആരോഗ്യത്തിനായി 104 ൽ വിളിക്കാം

    February 5, 2026
    By Admin
  • Health

    പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് കാൻസർ പ്രതിരോധ വാക്സിൻ

    November 1, 2025
    By Admin
  • HeadlinesHealth

    വയസ് 25,23 കിലോഗ്രാം ഭാരമുള്ള മുഴ വയറ്റിൽ…ശസ്ത്രക്രിയ നടത്തി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ്…

    February 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions