Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

GeneralHeadlines
Home›General›‘ജീവനക്കാർക്ക് ക്ഷാമബത്ത കുടിശിക ഉൾപ്പെടെയുള്ള തുക നൽകുന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട’

‘ജീവനക്കാർക്ക് ക്ഷാമബത്ത കുടിശിക ഉൾപ്പെടെയുള്ള തുക നൽകുന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട’

By Admin
January 16, 2026
193
0

ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധം : ധനമന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം:സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകുന്നതിൽ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ .
ക്ഷാമബത്ത നൽകുന്നതിൽ സർക്കാർ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നു എന്ന വാർത്തകൾ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. സാമ്പത്തികമായ കടുത്ത പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജീവനക്കാർക്ക് ക്ഷാമബത്ത കുടിശിക ഉൾപ്പെടെയുള്ള തുക നൽകുന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും ഇതിൽ സർക്കാരിന് മറ്റ് സമീപനമില്ലെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാരും പെൻഷൻകാരും ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജീവനക്കാരുടെ അവകാശങ്ങൾ സർക്കാർ സംരക്ഷിക്കുമെന്നും ധനമന്ത്രി അറിയിച്ചു.


ക്ഷാമബത്ത നൽകുന്നത് സർക്കാരിൻ്റെ അഡ്മിനിസ്‌ട്രേറ്റീവ് തീരുമാനത്തിൻ്റെ ഭാഗമാണ്. ശമ്പള പരിഷ്കരണം നടപ്പിലാക്കിയതിൻ്റെ കുടിശിക സർക്കാർ ഘട്ടങ്ങളായി നൽകി വരുന്നുണ്ട്. കൊവിഡ് കാലത്ത് കേന്ദ്ര സർക്കാർ പോലും ഡിഎ നൽകാതിരുന്നപ്പോൾ കേരളം ശമ്പളം കൃത്യമായി നൽകിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സിവിൽ സർവീസിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് കേരളം സ്വീകരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ നാല് ലക്ഷത്തോളം പേർക്ക് നിയമനം നൽകിയിട്ടുണ്ട്. അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരികയാണ്. സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിക്കാനും സ്ത്രീ സുരക്ഷാ പദ്ധതി, യുവാക്കൾക്കുള്ള കണക്ട് ടു വർക്ക് തുടങ്ങിയ പുതിയ പദ്ധതികൾ ആരംഭിക്കാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ വരുമാന സ്രോതസ്സുകൾ കേരളത്തിന് നഷ്ടമായി. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട ഗ്രാൻ്റുകളിലും വായ്പാ പരിധിയിലും വലിയ വെട്ടിക്കുറവുകൾ ഉണ്ടായിട്ടുണ്ട്. കേരളത്തിന്‍റെ റവന്യൂ വരുമാനത്തിന്‍റെ 25 ശതമാനത്തിൽ താഴെ മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. എന്നാൽ മറ്റ് പല സംസ്ഥാനങ്ങൾക്കും ഇത് 50 മുതൽ 72 ശതമാനം വരെയാണ്. സംസ്ഥാനത്തിന്‍റെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേസിൽ അനുകൂലമായ തീരുമാനമുണ്ടായാൽ സാമ്പത്തിക പ്രതിസന്ധിക്ക് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

TagsK N Balagopal
Previous Article

‘നന്ദിയില്ലാത്ത, ഒന്നിലും നിറവില്ലാത്ത നിരാശാബാധിതരായ നമ്മളും വെറോണിക്കയും’

Next Article

സംസ്ഥാനത്തെ ആദ്യ ‘വർക്ക് നിയർ ഹോം’ ‘കമ്മ്യൂൺ’ കേന്ദ്രം ...

Related articles More from author

  • GeneralHeadlines

    ‘ചെയ്യാൻ കഴിയുന്നതു മാത്രമേ പറയൂ,പറയുന്നതെല്ലാം ചെയ്യും’: 10 ശതമാനം ഡിഎ കുടിശ്ശിക അനുവദിച്ച് മന്ത്രി കെ എൻ ബാലഗോപാൽ

    February 20, 2026
    By Admin
  • GeneralHeadlines

    ക്ഷേമ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കൽ സമയം നീട്ടി 

    January 13, 2026
    By Admin
  • GeneralHeadlines

    ജനകീയം,വമ്പൻ പ്രഖ്യാപനങ്ങൾ,ആശ്വാസ ബജറ്റ്

    January 29, 2026
    By Admin
  • GeneralHeadlinesPolitics

    ബജറ്റിന് മാർക്ക്:’മനോരമ’യ്ക്ക് ‘വെളുക്കാൻ തേച്ചത്’ പാണ്ടായി!

    January 30, 2026
    By Admin
  • Headlines

    അങ്കണവാടി  ആനുകൂല്യങ്ങൾക്ക് 20 കോടി 

    November 5, 2025
    By Admin
  • GeneralHeadlines

    അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ ‘എക്കണോമിക് സർവേ’ വാഴ്ത്തുമ്പോൾ രാജീവ് ചന്ദ്രശേഖറും വി.ഡി സതീശനും എന്തുപറയുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്

    January 30, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി
  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’
  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’
  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി
  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Timeline

  • April 23, 2026

    കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • April 23, 2026

    ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • April 23, 2026

    വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • April 22, 2026

    ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • April 22, 2026

    തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions