Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

HeadlinesTravel
Home›Headlines›കേരള ടൂറിസത്തിന്‍റെ അഖിലേന്ത്യാ ഫോട്ടോപ്രദര്‍ശനത്തിന് ജനുവരി 20 ന് ന്യൂഡല്‍ഹിയില്‍ തുടക്കം

കേരള ടൂറിസത്തിന്‍റെ അഖിലേന്ത്യാ ഫോട്ടോപ്രദര്‍ശനത്തിന് ജനുവരി 20 ന് ന്യൂഡല്‍ഹിയില്‍ തുടക്കം

By Admin
January 18, 2026
94
0

രാജ്യത്തെ 10 നഗരങ്ങളിലായി 10 പ്രമുഖ ട്രാവല്‍, മീഡിയ ഫോട്ടോഗ്രാഫര്‍മാരുടെ 100 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
തിരുവനന്തപുരം: കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയെയും സംസ്കാരത്തെയും പ്രദര്‍ശിപ്പിച്ചുകൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫോട്ടോ എക്സിബിഷന്‍ ‘ലെന്‍സ്കേപ്പ് കേരള’യ്ക്ക് ജനുവരി 20 ന് ന്യൂഡല്‍ഹിയില്‍ തുടക്കമാകും. രാജ്യത്തെ 10 പ്രധാന നഗരങ്ങളിലായി രണ്ടര മാസത്തോളം നീളുന്ന പ്രദര്‍ശനം ന്യൂഡല്‍ഹിയിലെ ട്രാവന്‍കൂര്‍ പാലസ് ആര്‍ട്ട് ഗാലറിയില്‍ ജനുവരി 20 ന് വൈകുന്നേരം 4.30 ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ 10 പ്രമുഖ ട്രാവല്‍, മീഡിയ ഫോട്ടോഗ്രാഫര്‍മാരുടെ 100 ചിത്രങ്ങളാണ് എക്സിബിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ന്യൂഡല്‍ഹിയില്‍ മൂന്ന് ദിവസമാണ് പ്രദര്‍ശനം. തുടര്‍ന്ന് വിവിധ നഗരങ്ങളിലായി തുടരുന്ന പ്രദര്‍ശനം മാര്‍ച്ച് 31 ന് സൂറത്തില്‍ അവസാനിക്കും.
കേരളത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ ഭൂപ്രകൃതി, സംസ്കാരം, സവിശേഷതകള്‍ എന്നിവ കൂടി പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ കാഴ്ചക്കാര്‍ക്കു മുന്നിലെത്തിക്കും. ചിത്രപ്രദര്‍ശനത്തില്‍ പങ്കാളികളായ ഫോട്ടോഗ്രാഫര്‍മാര്‍ അഞ്ച് ദിവസം കേരളത്തിന്‍റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഈ യാത്രയില്‍ നിന്നുള്ള ചിത്രങ്ങളാണ് ‘ലെന്‍സ്കേപ്പ് കേരള’യില്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന്‍റെ പ്രകൃതി, വന്യജീവി, പൈതൃകം, ഗ്രാമീണ, തീരദേശ ജീവിതം, വാസ്തുവിദ്യ, ഉത്സവങ്ങള്‍, ആത്മീയത തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ഈ ഫോട്ടോഗ്രാഫിക് ടൂര്‍.
പ്രമുഖ ആര്‍ട്ട് ക്യൂറേറ്ററും നിരൂപകയുമായ ഉമാ നായരാണ് പ്രദര്‍ശനത്തിന്‍റെ ക്യൂറേറ്റര്‍. പ്രശസ്ത വന്യജീവി സംരക്ഷണ ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവനാണ് ഫോട്ടോഗ്രാഫി ഡയറക്ടര്‍.
കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യവും ബഹുസ്വരതയും അടയാളപ്പെടുത്തുന്നതാണ് രാജ്യമെമ്പാടുമായി നടത്തുന്ന ലെന്‍സ്കേപ്പ് കേരള എക്സിബിഷനെന്ന് മന്ത്രി റിയാസ് പറഞ്ഞു. വനങ്ങള്‍, മലകള്‍, കായലുകള്‍, ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ ടൂറിസം ആകര്‍ഷണങ്ങളുടെ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്ന കേരളത്തിന്‍റെ പ്രത്യേകതയെ കുറിച്ച് സഞ്ചാരികള്‍ക്ക് ധാരണ നല്‍കുന്നതായിരിക്കും ഈ പ്രദര്‍ശനമെന്നും മന്ത്രി റിയാസ് അറിയിച്ചു.
വിനോദസഞ്ചാരികള്‍ നവീനവും വൈവിധ്യമാര്‍ന്നതുമായ അനുഭവങ്ങള്‍ തേടുന്ന അവസരത്തില്‍ ലെന്‍സ്കേപ്പ് ഫോട്ടോ എക്സിബിഷനിലൂടെ കേരളം പുതിയൊരു പ്രചാരണ സംരംഭത്തിന് തുടക്കമിടുകയാണെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന സവിശേഷതകളെ കുറിച്ച് പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് സമഗ്രമായ അറിവ് നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിട്ടാണ് ഫോട്ടോഗ്രാഫര്‍മാര്‍ കേരളം സന്ദര്‍ശിച്ചത്. ഐശ്വര്യ ശ്രീധര്‍, അമിത് പശ്രിച്ച, എച്ച് സതീഷ്, കൗന്തേയ സിന്‍ഹ, മനോജ് അറോറ, നടാഷ കര്‍ത്താര്‍ ഹേംരജനി, സൈബാല്‍ ദാസ്, സൗരഭ് ചാറ്റര്‍ജി, ശിവാങ് മേത്ത, ഉമേഷ് ഗോഗ്ന എന്നിവരുടെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ പ്രദര്‍ശനം വിനോദസഞ്ചാരികളോടുള്ള കേരള ടൂറിസത്തിന്‍റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്നും ആകര്‍ഷകമായ ഫോട്ടോകളിലൂടെ കേരളത്തിലെ സവിശേഷമായ നിരവധി സ്ഥലങ്ങളും അനുഭവങ്ങളും അവര്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു.
വഡോദര (ജനുവരി 27-29), അഹമ്മദാബാദ് (ഫെബ്രുവരി 3-5), മുംബൈ (ഫെബ്രുവരി 12-14), പൂനെ (ഫെബ്രുവരി 18-20), ബെംഗളൂരു (ഫെബ്രുവരി 27-മാര്‍ച്ച് 1), ചെന്നൈ (മാര്‍ച്ച് 4-7), ഹൈദരാബാദ് (മാര്‍ച്ച് 12-14), കൊല്‍ക്കത്ത (മാര്‍ച്ച് 22-24), സൂറത്ത് (മാര്‍ച്ച് 29-31) എന്നിവിടങ്ങളില്‍ പ്രദര്‍ശനം നടക്കും.

Previous Article

ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ മെൻസ്ട്രുവൽ കപ്പും ഇൻസിനറേറ്ററുകളും വിതരണം ...

Next Article

ന്യൂനപക്ഷ സമുദായ ചടങ്ങിൽ ഭൂരിപക്ഷ സമുദായ നേതാവിനെ വിമർശിച്ച ...

Related articles More from author

  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി

    December 4, 2025
    By Admin
  • HeadlinesHealth

    മരണത്തിലും തണലായി ദേവപ്രയാഗ്; ഒൻപതുകാരൻ്റെ അവയവങ്ങൾ ദാനം ചെയ്തു

    December 19, 2025
    By Admin
  • HeadlinesTravel

    നെഞ്ചിലെ നെരിപ്പോടായി വാരണാസിയിലെ മണികർണ്ണിക

    November 26, 2025
    By Admin
  • CareerHeadlines

    കേന്ദ്രപൊലീസിൽ അര ലക്ഷത്തോളം  ഒഴിവ്,10 പാസായവർക്ക് അപേക്ഷിക്കാം,പ്രായപരിധി: 18-23

    December 9, 2025
    By Admin
  • HeadlinesPolitics

    ‘തെരഞ്ഞെടുപ്പ് കഴിഞ്ഞു,കോൺഗ്രസ് ലാറ്റിനായും സുറിയനായും ഈഴവനായും നായരായും മാറി’

    December 24, 2025
    By Admin
  • HeadlinesHealth

    ഡോ. അശ്വൻ: അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ

    December 31, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം
  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Timeline

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • March 6, 2026

    റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions