Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

HeadlinesHealth
Home›Headlines›ആഗോള ആയുര്‍വേദ, വെല്‍നസ് ദ്വിദിന കോണ്‍ക്ലേവ് കോഴിക്കോട്ട് ഫെബ്രുവരി 2 മുതൽ

ആഗോള ആയുര്‍വേദ, വെല്‍നസ് ദ്വിദിന കോണ്‍ക്ലേവ് കോഴിക്കോട്ട് ഫെബ്രുവരി 2 മുതൽ

By Admin
January 21, 2026
256
0

കോണ്‍ക്ലേവ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ആയുര്‍വേദത്തിന്‍റെയും വെല്‍നസിന്‍റെയും ആഗോള കേന്ദ്രമെന്ന നിലയില്‍ കേരളത്തിന്‍റെ സ്ഥാനം ഉയര്‍ത്തിക്കാട്ടുന്നത് ലക്ഷ്യമിട്ടുള്ള ആദ്യ അന്താരാഷ്ട്ര ആയുര്‍വേദ, വെല്‍നസ് കോണ്‍ക്ലേവ് ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട്ട് നടക്കും.


ആയുര്‍വേദ പ്രൊമോഷന്‍ സൊസൈറ്റി (എപിഎസ്), അനുബന്ധ ടൂറിസം/ആരോഗ്യ സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് സംസ്ഥാന ടൂറിസം വകുപ്പാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ആയുര്‍വേദ പണ്ഡിതര്‍, ആഗോള വെല്‍നസ് വിദഗ്ധര്‍, നയരൂപീകര്‍ത്താക്കള്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ നേതാക്കള്‍, ട്രാവല്‍- വ്യാപാര പ്രൊഫഷണലുകള്‍, അന്താരാഷ്ട്ര പങ്കാളികള്‍ എന്നിവരെ കോണ്‍ക്ലേവ് ഒരുമിച്ച് കൊണ്ടുവരും.
വിജ്ഞാന സഹകരണം, നയരൂപീകരണം, ബി2ബി നെറ്റ് വര്‍ക്കിംഗ്, ആഗോള സഹകരണം എന്നിവയ്ക്കുള്ള വേദിയായി കോണ്‍ക്ലേവ് മാറും. ലോകത്തിലെ ഏറ്റവും മികച്ച ആയുര്‍വേദ- സമഗ്ര വെല്‍നസ് ടൂറിസകേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടാന്‍ ഇതിലൂടെ സാധിക്കും.
കേരളത്തില്‍ നിന്നുള്ള 100 സെല്ലര്‍മാര്‍, 120 അന്താരാഷ്ട്ര ഏജന്‍റുമാര്‍/ഓപ്പറേറ്റര്‍മാര്‍, 30 ഇന്ത്യന്‍ ഏജന്‍റുമാര്‍/ഓപ്പറേറ്റര്‍മാര്‍, 30 യോഗ ഓപ്പറേറ്റര്‍മാര്‍, 30 അന്താരാഷ്ട്ര-20 ഇന്ത്യന്‍ ബ്ലോഗര്‍മാര്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ക്കിടയില്‍ ബി2ബി നെറ്റ്വര്‍ക്കിംഗിന് കോണ്‍ക്ലേവ് അവസരമൊരുക്കും.


മെഡിക്കല്‍ വാല്യു ട്രാവല്‍, വെല്‍നസ് റിട്രീറ്റുകള്‍, ആയുര്‍വേദത്തിലൂടെയുള്ള ആരോഗ്യ സംരക്ഷണം, യോഗ ടൂറിസം എന്നിവയില്‍ കേരളത്തിന്‍റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.
കോണ്‍ക്ലേവിന്‍റെ ഒന്നാം ദിവസം (ഫെബ്രുവരി 2) ‘ആയുര്‍വേദത്തിലെ ആഗോള വിപണി പ്രവണതകള്‍, ആയുര്‍വേദത്തെയും യോഗയെയും വെല്‍നസ് ടൂറിസത്തിലേക്ക് സംയോജിപ്പിക്കല്‍, ആയുര്‍വേദത്തിലെ ഗവേഷണവും അന്താരാഷ്ട്ര സ്വീകാര്യതയും, മെഡിക്കല്‍ വാല്യു ട്രാവലും ആയുര്‍വേദവും’ എന്നീ വിഷയങ്ങളില്‍ സെഷനുകള്‍ ഉണ്ടാകും.

കോണ്‍ക്ലേവിന്‍റെ രണ്ടാം ദിവസം (ഫെബ്രുവരി 3) 150 അന്താരാഷ്ട്ര-ആഭ്യന്തര ബയേഴ്സിനേയും കേരളത്തില്‍ നിന്നുള്ള 100 ആയുര്‍വേദ സേവന ദാതാക്കളെയും ബന്ധിപ്പിക്കുന്ന ബി2ബി പരിപാടി നടക്കും.
കോണ്‍ക്ലേവിന്‍റെ ഭാഗമായെത്തുന്ന പ്രതിനിധികള്‍ക്കായി ഫെബ്രുവരി 4 ന് കോഴിക്കോട് നിന്ന് ആരംഭിച്ച് ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന വിധത്തില്‍ പഠന-വിനോദയാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്.ഇതിന്‍റെ ഭാഗമായി ആയുര്‍വേദ റിസോര്‍ട്ടുകള്‍, വെല്‍നസ് റിട്രീറ്റുകള്‍, യോഗ ഡെസ്റ്റിനേഷനുകള്‍, ആയുര്‍വേദ ആശുപത്രികള്‍, സംസ്ഥാനത്തുടനീളമുള്ള ആയുര്‍വേദ നിര്‍മ്മാണ കേന്ദ്രങ്ങള്‍ തുടങ്ങിയവ പ്രതിനിധികള്‍ സന്ദര്‍ശിക്കും.

കേരള കലാമണ്ഡലം, കൊച്ചി മുസിരിസ് ബിനാലെ, കൊച്ചി പോര്‍ട്ട് ക്രൂയിസ് തുടങ്ങിയ സാംസ്കാരികപൈതൃക ഇടങ്ങളും സന്ദര്‍ശിക്കാനാകും. കേരളത്തിന്‍റെ ആയുര്‍വേദ, വെല്‍നെസ്, സാംസ്കാരിക ആവാസവ്യവസ്ഥകളെക്കുറിച്ച് അന്താരാഷ്ട്ര പ്രതിനിധികള്‍ക്ക് സമഗ്രവിവരം നല്കാന്‍ ഇതിലൂടെ സാധിക്കും.
മെഡിക്കല്‍ വാല്യു ട്രാവല്‍, സുസ്ഥിര വെല്‍നസ് ടൂറിസം എന്നിവയിലെ കേരളത്തിന്‍റെ സാധ്യതകള്‍ തുറന്നുകാട്ടാന്‍ കോണ്‍ക്ലേവിലെ നയസംഭാഷണങ്ങള്‍, ആഗോള നെറ്റ് വര്‍ക്കിംഗ്, ശാസ്ത്ര സെഷനുകള്‍, വന്‍തോതിലുള്ള വ്യാപാര ഇടപെടലുകള്‍ തുടങ്ങിയവ സഹായകമാകും.

TagsAyurveda Conclave
Previous Article

കെഎസ്ആർടിസി ജീവനക്കാർക്ക് കരുതൽ: അപകടത്തിൽ മരിച്ച ജീവനക്കാരൻ്റെ കുടുംബത്തിന് ...

Next Article

മുറിവ് ഉണക്കുന്നതിന് ടിഷ്യു ഗ്രാഫ്റ്റ് സ്കാഫോൾഡ് വികസിപ്പിച്ച് ‘ശ്രീ ...

Related articles More from author

  • GeneralHeadlines

    പൊതുവാർഡിൽ ജയിച്ച പി വിശ്വനാഥൻ പണിയ സമുദായത്തിൽ നിന്നുള്ള ആദ്യ നഗരസഭാ അധ്യക്ഷൻ

    December 26, 2025
    By Admin
  • CareerHeadlines

    കനാൽ ക്രൂയിസ് ബോട്ടുകളിൽ ക്രൂ ആയി ജോലി ആഗ്രഹിക്കുന്നവർക്ക് ‘ക്രൂ – കനാൽ ക്രൂയിസ് ബോട്ട്സ്’ കോഴ്സ്,മാർച്ച് 16 മുതൽ

    March 4, 2026
    By Admin
  • GeneralHeadlines

    ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയതിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

    January 5, 2026
    By Admin
  • GeneralHeadlines

    നിയമസഭ സമ്മേളനം ജനുവരി 20 മുതൽ

    January 14, 2026
    By Admin
  • GeneralHeadlines

    ‘ബി എസ് രാജീവ് ഇന്നും പ്രകാശധാര…’

    January 12, 2026
    By Admin
  • HeadlinesPolitics

    തദ്ദേശ തെരഞ്ഞെടുപ്പ് :എൽ ഡിഎഫ് കരകയറുന്നുവെന്ന് മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ

    December 14, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

Timeline

  • March 7, 2026

    ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions