Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

BusinessHeadlines
Home›Business›ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ശ്രദ്ധയാകര്‍ഷിച്ച് കേരള പവലിയന്‍

ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ശ്രദ്ധയാകര്‍ഷിച്ച് കേരള പവലിയന്‍

By Admin
January 21, 2026
224
0

കേരളത്തിന്‍റെ ഏറ്റവും വലിയ സമ്പത്ത് വിദ്യാസമ്പന്നരും ബുദ്ധിമാന്മാരുമായ യുവാക്കളാണെന്ന് എം. എ യൂസഫ് അലി

ദാവോസ്: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന 56-ാമത് ലോക സാമ്പത്തിക ഫോറത്തില്‍ (ഡബ്ല്യുഇഎഫ് )ആഗോള ശ്രദ്ധയാകര്‍ഷിച്ച് കേരള പവലിയന്‍.

വിജ്ഞാനാധിഷ്ഠിത വ്യാവസായിക കേന്ദ്രമായും സുസ്ഥിര വ്യാപാരത്തിനും ബിസിനസുകള്‍ക്കും അനുകൂല ആവാസവ്യവസ്ഥ ലഭ്യമാക്കുന്ന ഇടമായും കേരളത്തെ പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പവലിയന്‍. സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് ഡബ്ല്യുഇഎഫിലെ കേരളത്തിന്‍റെ പവലിയന്‍ ഉദ്ഘാടനം ചെയ്തു. ‘കേരളം- ഇന്ത്യയുടെ ആഗോള ബിസിനസിനുള്ള കവാടം’ എന്നതാണ് പവലിയന്‍റെ പ്രമേയം.

സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വാണിജ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലി, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) മാനേജിംഗ് ഡയറക്ടര്‍ പി. വിഷ്ണുരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഉത്തരവാദിത്തപരമായ നിക്ഷേപത്തിനും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ക്കും കേരളം മികച്ചയിടമാണെന്ന് മന്ത്രി രാജീവ് പറഞ്ഞു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം കേരളം നിലനിര്‍ത്തുന്നു. വ്യാവസായിക വികസനത്തില്‍ അതിവേഗം മുന്നേറുന്നയിടമായി സംസ്ഥാനം മാറിയെന്നും മന്ത്രി പറഞ്ഞു.

ഉത്തരവാദിത്ത നിക്ഷേപങ്ങളിലാണ് കേരളം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുനരുപയോഗിക്കാനാകുന്ന ഊര്‍ജ്ജം, ഇലക്ട്രോണിക്സ്, ഐടി, മെഡിക്കല്‍ ഉപകരണ നിര്‍മ്മാണം, ടൂറിസം, നൂതന സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടെ 22 മേഖലകളിലും മറ്റു ചില അനുബന്ധ മേഖലകളിലും ഉത്തരവാദിത്ത നിക്ഷേപത്തിന് സാധ്യതയുണ്ട്.വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ഉള്‍പ്പെടെ സാമൂഹിക വികസന സൂചികയിലെ മികച്ച നേട്ടങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത ഉറച്ച അടിത്തറയില്‍ കേരളം സാമ്പത്തിക വികസനം കെട്ടിപ്പടുക്കുകയാണ്. അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തുകൊണ്ട് സംസ്ഥാനം അടുത്തിടെ ചരിത്രം സൃഷ്ടിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന്‍റെ ഏറ്റവും വലിയ സമ്പത്ത് വിദ്യാസമ്പന്നരും ബുദ്ധിമാന്മാരുമായ യുവാക്കളാണെന്ന് സംസ്ഥാനത്തെ പ്രമുഖ നിക്ഷേപകനായ എം. എ യൂസഫ് അലി പറഞ്ഞു. ആരോഗ്യ സംരക്ഷണം, ധാരാളം നിക്ഷേപസാധ്യതകളുള്ള ആകര്‍ഷകമായ മേഖലകള്‍ എന്നിവയ്ക്ക് പുറമേ ടൂറിസത്തിലും കേരളം ഒന്നാം സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള നിക്ഷേപകര്‍, ലോകനേതാക്കള്‍, നയരൂപകര്‍ത്താക്കള്‍, ബുദ്ധിജീവികള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ ഒത്തുകൂടുന്ന ഡബ്ല്യുഇഎഫ് കേരളത്തിന്‍റെ വലിയ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിന്‍റെ ഉന്നത പ്രതിനിധി സംഘത്തെ നയിക്കുന്ന മന്ത്രി പി. രാജീവ് ഡബ്ല്യുഇഎഫിന്‍റെ തുടക്കദിവസം മുതല്‍ പ്രമുഖ വ്യവസായികളുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിലുള്ള വലിയ നിക്ഷേപ അവസരങ്ങളെ ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച.

 

TagsWorld Economic Forum
Previous Article

 ‘പുതിയ കുഷാക്ക്’ ,ഓട്ടോമോട്ടീവ് എഐ ഏജന്‍റ് ശക്തിപകരുന്ന ആധുനിക ...

Next Article

‘വെറും തള്ളല്ല,9 ലക്ഷം അപേക്ഷകൾ ഒരു മണിക്കൂറിൽ തീർപ്പാക്കി’-കളിയാക്കിയവർക്ക് ...

Related articles More from author

  • HeadlinesMovies

    യാത്ര പറയാതെ മടങ്ങിയ ശ്രീനിയെക്കുറിച്ച് മോഹൻലാൽ

    December 20, 2025
    By Admin
  • GeneralHeadlines

    ‘ചെയ്യാൻ കഴിയുന്നതു മാത്രമേ പറയൂ,പറയുന്നതെല്ലാം ചെയ്യും’: 10 ശതമാനം ഡിഎ കുടിശ്ശിക അനുവദിച്ച് മന്ത്രി കെ എൻ ബാലഗോപാൽ

    February 20, 2026
    By Admin
  • GeneralHeadlines

     ‘കേരള സവാരി’ ഓടി നേടിയത് 27.58 കോടി

    February 3, 2026
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂട്ടത്തോടെ കോൺ​ഗ്രസ് നേതാക്കൾ

    December 3, 2025
    By Admin
  • BusinessHeadlines

    മുത്തൂറ്റ് ഫിൻകോർപ്പുൾപ്പെടെയുള്ള കമ്പനികളുമായി  500 കോടിയുടെ  കരാർ ഒപ്പുവച്ച് യു‌എസ്‌ടി

    January 27, 2026
    By Admin
  • GeneralHeadlines

    ജനകീയം,വമ്പൻ പ്രഖ്യാപനങ്ങൾ,ആശ്വാസ ബജറ്റ്

    January 29, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം
  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Timeline

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • March 6, 2026

    റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions