Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

GeneralHeadlines
Home›General›‘വെറും തള്ളല്ല,9 ലക്ഷം അപേക്ഷകൾ ഒരു മണിക്കൂറിൽ തീർപ്പാക്കി’-കളിയാക്കിയവർക്ക് കണക്കിന് കൊടുത്ത് മന്ത്രി എം.ബി രാജേഷ്

‘വെറും തള്ളല്ല,9 ലക്ഷം അപേക്ഷകൾ ഒരു മണിക്കൂറിൽ തീർപ്പാക്കി’-കളിയാക്കിയവർക്ക് കണക്കിന് കൊടുത്ത് മന്ത്രി എം.ബി രാജേഷ്

By Admin
January 21, 2026
356
0

അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ സേവനം നൽകാനായത് 21.5 ലക്ഷം അപേക്ഷകളിൽ

തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ വകുപ്പിൽ 9 ലക്ഷം അപേക്ഷകൾ ഒരു മണിക്കൂറിൽ തീർപ്പാക്കിയതിനെ പരിഹസിച്ച് ട്രോളുകളിറക്കിയ യുഡിഎഫുകാർ വെട്ടിലായി.ഇത്തരക്കാർ ‘ഇപ്പോഴും പഴയ കാലത്തുനിന്ന് ബസ് കിട്ടാതെ സ്റ്റോപ്പിൽ കുടുങ്ങിയവരാണ്’എന്നണ് മന്ത്രി എം.ബി രാജേഷിൻ്റെ പരിഹാസം. ‘ഫയൽ അട്ടിയട്ടിയായി മേശപ്പുറത്ത് വെച്ച ആ പഴയ കാലം മാറിയ കാര്യം ഇനിയെങ്കിലും തിരിച്ചറിയൂ’എന്നും അദ്ദേഹം ഉപദേശിക്കുന്നു.മന്ത്രിയുടെ പ്രാർഥന ഇങ്ങനെ:’സ്വയം ട്രോളുകയാണെന്ന് ഇവരറിയുന്നില്ലല്ലോ, ഇവരോട് പൊറുക്കേണമേ…’
മന്ത്രി എം.ബി രാജേഷിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:

‘സ്വയം ട്രോളുകയാണെന്ന് ഇവരറിയുന്നില്ലല്ലോ, ഇവരോട് പൊറുക്കേണമേ…
9 ലക്ഷം അപേക്ഷകൾ ഒരു മണിക്കൂറിൽ തീർപ്പാക്കുകയോ? അവർക്ക് ഇത് വിശ്വസിക്കാനേയാവുന്നില്ല. കാരണം അവർ ഇപ്പോഴും പഴയ കാലത്തുനിന്ന് ബസ് കിട്ടാതെ സ്റ്റോപ്പിൽ കുടുങ്ങിയവരാണ്. ഫയൽ അട്ടിയട്ടിയായി മേശപ്പുറത്ത് വെച്ച ആ പഴയ കാലം മാറിയ കാര്യം ഇനിയെങ്കിലും തിരിച്ചറിയൂ. ട്രോളുകളിൽ പറയുന്നത് പോലെ ‘കൂട്ടിയിട്ട് കത്തിക്കാൻ’ ഫയലുകൾ ഇന്ന് പേപ്പറിലല്ല, കമ്പ്യൂട്ടറിലാണ് എന്നെങ്കിലും മനസിലാക്കുകയും വേണം. ഫെയ്സ്ബുക്കിൽ നിന്ന് ഇറങ്ങി നാട്ടിലെ പഞ്ചായത്ത് ഓഫീസ് വഴിയൊന്ന് പോയിനോക്കിയാൽ ഈ സംശയങ്ങളെല്ലാം മാറിയേനെ.


കെ സ്മാർട്ടിലൂടെ സമർപ്പിച്ച 9,14,004 അപേക്ഷകളാണ് ഒരു മണിക്കൂറിനുള്ളിൽ തന്നെ ആവശ്യമായ പരിശോധനകൾ നടത്തി ജനങ്ങൾക്ക് സേവനം നൽകാനായത്. ഇത് വെറും തള്ളല്ല, ഡിജിറ്റൽ രേഖകളായി നമുക്ക് മുന്നിലുള്ള വസ്തുതയാണ്, 9,14,004 പേരുടെ നേരനുഭവമാണ്. കെ സ്മാർട്ടിലൂടെ ലഭിച്ച അപേക്ഷകളിൽ ഏകദേശം 10 ശതമാനത്തോളവും, ലഭിച്ച് ഒരു മണിക്കൂറിനുള്ളിലാണ് ഇങ്ങനെ തീർപ്പാക്കി സർട്ടിഫിക്കറ്റ് നൽകിയത്. അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ സേവനം നൽകാനായത് 21.5 ലക്ഷം അപേക്ഷകളിലാണ് (23 ശതമാനത്തിലധികം). ഇതും ഇത്തരക്കാർക്ക് വിശ്വസിക്കാൻ പ്രയാസമാവും. എങ്കിലും ബാക്കി കൂടി കേൾക്കൂ.. ദുബായിൽ ഇരിക്കുന്ന ഭർത്താവിനും കൊച്ചിയിൽ ഇരിക്കുന്ന ഭാര്യയ്ക്കും, പഞ്ചായത്ത് ഓഫീസിൽ നേരിട്ട് പോവാതെ വീഡിയോ കെ വൈ സി വഴി ഇന്ന് വിവാഹം രജിസ്റ്റർ ചെയ്യാനാവുന്നുണ്ട്. സാക്ഷികൾക്ക് ഒടിപി വഴി വിവാഹം നടന്നത് സാക്ഷ്യപ്പെടുത്താം. ഒരു സാധാരണ വീട് നിർമ്മിക്കണോ, പെർമ്മിറ്റിനായി ഓഫീസുകൾ കയറിയിറങ്ങേണ്ട. നിയമാനുസൃതം അപേക്ഷ സമർപ്പിച്ചാൽ സോഫ്റ്റ്വെയർ തന്നെ ഒരു മിനുട്ടിനകം ഇന്ന് പെർമിറ്റ് നൽകുന്നു, ഇതുപയോഗിച്ച് നിർമ്മാണം തുടങ്ങാം. കൂടുതൽ ഞെട്ടാൻ താത്പര്യമുള്ളവർക്ക് കെ സ്മാർട്ട് പോർട്ടലിൽ കയറി നോക്കാവുന്നതാണ്.
തദ്ദേശ സ്ഥാപനങ്ങളിലെ ഏത് സേവനവും ലോകത്തെവിടെയിരുന്നും വിരൽതുമ്പിൽ സ്വന്തമാക്കാമെന്നത് ലക്ഷക്കണക്കിന് മനുഷ്യർ ഉപയോഗിക്കുന്ന യാഥാർഥ്യമാണ്, അവരുടെ അനുഭവമാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോഗിച്ചും, ഫയൽ ഫ്ലോയുടെ തട്ടുകൾ കുറച്ചും, നടപടികളും ചട്ടങ്ങളും സുതാര്യമാക്കിയും ലഘൂകരിച്ചുമാണ് ഇത് സാധ്യമാക്കിയത്. ഇന്ന് ഏത് അപേക്ഷയും വീട്ടിലിരുന്ന് ഓൺലൈനായി കൊടുക്കാം, ആവശ്യമായ പരിശോധന പൂർത്തിയായാൽ സർട്ടിഫിക്കറ്റ് വാട്ട്സാപ്പിൽ ലഭിക്കും, പഞ്ചായത്ത്/നഗരസഭാ ഓഫീസിലേക്ക് പോകേണ്ട ആവശ്യം പോലുമില്ല. നമ്മൾ കൊടുത്ത അപേക്ഷ ഓരോ ദിവസവും ആരുടെ പരിഗണനയിലാണ്, എന്താണ് സ്ഥിതി എന്ന് തത്സമയം അറിയാനുമാവും. ഫിസിക്കൽ ആയ അപേക്ഷകൾ സാധാരണനിലയിൽ ഇന്ന് പഞ്ചായത്ത്/നഗരസഭാ ഓഫീസുകളിൽ സ്വീകരിക്കുന്നേയില്ല എന്നുതന്നെ പറയാം. ട്രോളുന്ന യുഡിഎഫ് അണികൾക്ക് അവരുടെ നേതാക്കളായ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരോട് ചോദിച്ചാൽ ഇക്കാര്യം ബോധ്യമാവും, അവരുടെ ലോഗിനിലും കാണാനാവും കെ സ്മാർട്ട് തുറന്നിടുന്ന ഈ അനന്ത സാധ്യതകൾ. ഇത് തിരിച്ചറിഞ്ഞാണ് കേന്ദ്രസർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും കെ സ്മാർട്ടിനെക്കുറിച്ച് പഠിക്കാനും ഈ മാതൃക പകർത്താനും കേരളത്തിലേക്ക് വരുന്നത്.
പലർക്കും അവിശ്വസിനീയമായ ഈ മുന്നേറ്റം സാധ്യമാക്കിയ തദ്ദേശ സ്വയം ഭരണ വകുപ്പിലെ ജീവനക്കാർക്കും കെ സ്മാർട്ട് ടീമിനും അഭിനന്ദനങ്ങൾ. കെ സ്മാർട്ടിന്റെ വേഗതയും സാധ്യതയും ജനങ്ങൾക്കിടയിൽ വീണ്ടും ചർച്ചയാക്കിയവർക്ക് നന്ദി.’

TagsDigi Keralak smartkerala model
Previous Article

ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ശ്രദ്ധയാകര്‍ഷിച്ച് കേരള പവലിയന്‍

Next Article

കേരളത്തിൽ 3.30 ലക്ഷം കോടിയുടെ വായ്പാ സാധ്യത: നബാർഡ്

Related articles More from author

  • HeadlinesHealth

    കുട്ടികളുടെ ആരോഗ്യത്തിനായി 104 ൽ വിളിക്കാം

    February 5, 2026
    By Admin
  • HeadlinesHealth

    ഗർഭാശയഗള കാൻസറിനെതിരെ എച്ച്പിവി വാക്സിനേഷൻ,സ്വകാര്യ ആശുപത്രിയിൽ 4000 രൂപ ചെലവാകുന്ന വാക്സിൻ സൌജന്യം

    February 28, 2026
    By Admin
  • Politics

    അതിദാരിദ്ര്യമുക്ത കേരളം: പ്രഖ്യാപനം 1ന്

    October 30, 2025
    By Admin
  • HeadlinesHealth

    മാതൃകയായി യുവഡോക്ടർമാർ,അഭിനന്ദിച്ച് ഐഎംഎ

    December 22, 2025
    By Admin
  • HeadlinesHealth

    വയസ് 25,23 കിലോഗ്രാം ഭാരമുള്ള മുഴ വയറ്റിൽ…ശസ്ത്രക്രിയ നടത്തി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ്…

    February 2, 2026
    By Admin
  • Politics

    കേരളം ലോകത്തിന് അത്ഭുതം : മമ്മൂട്ടി

    November 1, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions