Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

GeneralHeadlines
Home›General›അത് ‘പി ആർ കളി’യല്ല,ശാരീരിക പരിമിതികളെ പരിഹസിച്ച ആളിനെ ചേർത്തുപിടിച്ച് ലിൻ്റോ ജോസഫ് എംഎല്‍എ

അത് ‘പി ആർ കളി’യല്ല,ശാരീരിക പരിമിതികളെ പരിഹസിച്ച ആളിനെ ചേർത്തുപിടിച്ച് ലിൻ്റോ ജോസഫ് എംഎല്‍എ

By Admin
January 26, 2026
128
0

അവഹേളിച്ചയാൾ മാപ്പു ചോദിച്ചു,ലിൻ്റോ ജോസഫ് കേസ് അവസാനിപ്പിച്ചു
കോഴിക്കോട്: സാമൂഹിക മാധ്യമത്തിലൂടെ ശാരീരിക പരിമിതികളെ പരിഹസിച്ച ആളിന് മാപ്പ് നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി തിരുവമ്പാടി എംഎല്‍എ ലിന്‍റോ ജോസഫ്. അധിക്ഷേപം നടത്തിയ ലീഗ് അനുഭാവി അസ്ലം ക്ഷമ ചോദിച്ചതോടെ താന്‍ നല്‍കിയ പരാതി പിന്‍വലിക്കുന്നതായി ലിന്‍റോ ജോസഫ് അറിയിച്ചു.പരിഹസിച്ച അസ്ലം മുഹമ്മദിനോട് ക്ഷമിച്ച എംഎല്‍എ, പരാതി പിന്‍വലിച്ച് അദ്ദേഹത്തോടൊപ്പം ചായയും കുടിച്ചാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും മടങ്ങിയത്.

എംഎല്‍എ ലിന്‍റോ ജോസഫും അസ്ലം മുഹമ്മദും കേസ് അവസാനിപ്പിച്ച ശേഷം ഒരുമിച്ച് ചായക്കടയിൽ

കഴിഞ്ഞ ദിവസമാണ് ഫെയ്‌സ്ബുക്കിലെ ഒരു കമൻ്റിൽ ലിന്‍റോ ജോസഫ് എംഎല്‍എയുടെ ശാരീരിക പരിമിതികളെ കളിയാക്കി അവഹേളിച്ച് അസ്ലം മുഹമ്മദ് കമൻ്റിട്ടത്.പരിഹാസം വിവാദമായതോടെ കുടുങ്ങുമെന്ന് മനസ്സിലാക്കിയ അസ്ലം പോസ്റ്റ് ഡിലീറ്റ് ചെയ്തു. എംഎൽഎയെ വിളിച്ച് മാപ്പു ചോദിക്കുകയും ചെയ്തു.
ഇതിനിടയിൽ ഇങ്ങിനെയൊരു ആളേ ഇല്ലെന്നും ഇത് എംഎൽഎ കളിച്ച പി ആർ നാടകമാണെന്നും ആക്ഷേപിച്ച് ലീഗ്,യുഡിഎഫ് അണികൾ രംഗത്തെത്തി. ഇതോടെ,ഡിവൈഎഫ്ഐ തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.അതോടെ, അസ്ലമിനെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ പൊലീസ് ലിന്‍റോ ജോസഫിനെയും സ്റ്റേഷനിലേക്ക് വിളിച്ചു. അസ്ലമിനോട് സംസാരിച്ച ലിന്‍റോ ജോസഫ് പരാതി പിന്‍വലിക്കുകയായിരുന്നു.
അസ്ലമിന് തെറ്റ് ബോധ്യപ്പെട്ടതായി ലിന്റോ ജോസഫ് പറഞ്ഞു. തിരുത്താനുള്ള സന്മനസ് അസ്ലം കാണിച്ചു. തെറ്റ് പറ്റിയാല്‍ തിരുത്തുകയാണ് വേണ്ടത്. തെറ്റ് പറ്റാത്തവരായി ആരും ഇല്ല. ഇതോടെ ഈ വിഷയം അവസാനിച്ചെന്നും ലിന്‍റോ ജോസഫ് അറിയിച്ചു.

തന്നോട് ക്ഷമിച്ച
എംഎല്‍എ ലിന്‍റോ ജോസഫിൻ്റെ കരം കവരുന്ന അസ്ലം മുഹമ്മദ്

എംഎല്‍എ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍വേണ്ടി ചെയ്ത പിആര്‍ വര്‍ക്കിന്‍റെ ഭാഗമാണിതെന്ന തരത്തില്‍ ചില മോശം പരാമര്‍ശങ്ങള്‍ കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്ഐ പരാതി നല്‍കിയതെന്ന് എംഎല്‍എ പറഞ്ഞു.

മികച്ച കായികതാരമായിരുന്നു ലിൻ്റോ ജോസഫ്.കൊവിഡ് കാലത്ത് ഒരു രോഗിയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് കിട്ടിയെങ്കിലും ഡ്രൈവറെ കിട്ടിയില്ല.ആ അംബുലൻസിൽ ഡ്രൈവറുടെ ജോലി ഏറ്റെടുത്തു പോവുമ്പോൾ ടിപ്പർ ഇടിച്ചുണ്ടായ അപകടത്തിലാണ് ലിൻ്റോക്ക് കാലിന് പരിക്കേറ്റ് ശാരീരിക പരിമിതി ഉണ്ടായത്.

ഇതേപ്പറ്റി ലിന്‍റോ ജോസഫ് ഫെയ്സ് ബുക്കിലിട്ട കുറിപ്പ്:(അസ്ലമിൻ്റെ ഫോട്ടോ മറച്ചാണ് എംഎൽഎ ഫെയ്സ് ബുക്കിൽ കുറിപ്പിട്ടത്)

‘പ്രിയ സുഹൃത്ത് അസ്ലമിനെ കണ്ടു..
മഹാനായ ലെനിൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, തെറ്റ് പറ്റാത്തത് ഗർഭപാത്രത്തിലെ ശിശുവിനും മൃതശരീരത്തിനും മാത്രമാണെന്ന്. മനുഷ്യരായാൽ അറിഞ്ഞോ അറിയാതെയോ തെറ്റുകൾ പറ്റും. തെറ്റ് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുക എന്നുള്ളത് നമ്മെ കൂടുതൽ നല്ല മനുഷ്യരാക്കും. സോഷ്യൽ മീഡിയയിൽ എനിക്കെതിരെ വരുന്ന അപവാദപ്രചരണങ്ങളിലോ , കളിയാക്കലുകളിലോ ഞാൻ ശ്രദ്ധ കൊടുക്കാറില്ല. എങ്കിലും ഈ ഒരു സംഭവത്തിൽ നിന്ന് നാം മനസ്സിലാക്കേണ്ടത് എന്താണെന്നാൽ, കൂടുതൽ സംശുദ്ധവും മാന്യതയിൽ അധിഷ്ഠിതവുമായ ഒരു സോഷ്യൽ മീഡിയ സംസ്കാരത്തെ നമുക്ക് സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. വ്യക്തി അധിക്ഷേപങ്ങളിൽ നിന്നും ബോഡി ഷെയിമിങ്ങിൽ നിന്നും സ്ത്രീവിരുദ്ധതയിൽ നിന്നുമൊക്കെ മോചിതമായി മികച്ച സംവാദങ്ങൾ ഉയർന്നുവരുന്ന സ്പേസ് ആയി നമ്മുടെ സാമൂഹിക മാധ്യമങ്ങൾ മാറണം. എങ്കിൽ മാത്രമേ സമൂഹത്തിന് മുന്നോട്ടുപോകാൻ സാധിക്കൂ…

ലിൻ്റോ ജോസഫ് എംഎൽഎ ബസ് യാത്രയിൽ

അസ്ലം മുഹമ്മദ് എന്ന എന്റെ സഹോദരാ..
എനിക്ക് നിങ്ങളോട് യാതൊരുവിധ പരിഭവവും ഇല്ല. തെറ്റ് തിരുത്താൻ നിങ്ങൾ എന്നെ വിളിച്ചപ്പോൾമുതൽ നമ്മൾ പരസ്പരം അറിഞ്ഞില്ലേ.
എന്തെങ്കിലും ആവശ്യങ്ങൾ വരുമ്പോൾ ഒരു പരിചയക്കാരൻ എന്ന നിലയിൽ നിങ്ങൾക്ക് എന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാം.
സ്നേഹത്തോടെ
ലിന്റോ ❤️’

TagsBody ShamingLinto Joseph MLA
Previous Article

‘ആകാശത്തെ കൈനീട്ടി തൊടുന്നത് പോലെ…’

Next Article

രോഗിക്ക് ‘സിപിആർ’ നൽകിയില്ലെന്ന് വിളിച്ചുകൂവി വിധിച്ചു…

Related articles More from author

  • HeadlinesPolitics

    മന്ത്രി വി.ശിവൻകുട്ടിയേയും ലിൻ്റോ ജോസഫിനേയും ചേർത്തുപിടിച്ചും വി.ഡി സതീശനെ വിമർശിച്ചും മന്ത്രി എം.ബി രാജേഷ്

    January 28, 2026
    By Admin
  • GeneralHeadlines

    ‘അയ്യപ്പ സംഗമ ‘ വാർത്തകളിൽ തുടർച്ചയായി ‘മൂക്കുകുത്തി’ വീണ് ‘ മനോരമ’

    February 15, 2026
    By Admin
  • GeneralHeadlines

    കൈറ്റിന്‍റെ ‘സമഗ്ര പ്ലസ്’ എ.ഐ പ്ലാറ്റ് ഫോമിന് വീണ്ടും ദേശീയ പുരസ്‌കാരം

    January 17, 2026
    By Admin
  • GeneralHeadlines

    ‘കുടുംബശ്രീയിൽ നിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ച അമ്മ,സ്വപ്നം കാണാൻ പഠിപ്പിച്ച അച്ഛൻ’:തൃശൂർ കളക്ടർ ശിഖാ സുരേന്ദ്രൻ എഴുതുന്നു

    March 3, 2026
    By Admin
  • Headlines

    ബിഹാറിൽ നിതീഷ് തന്നെ, മഹാസഖ്യത്തിന് മഹാപതനം

    November 14, 2025
    By Admin
  • HeadlinesLiteraturePolitics

    ‘ധനമന്ത്രി ഉടുത്ത സാരിയുടെ മുന്താണിയെക്കുറിച്ച് ചർച്ച ചെയ്യുന്ന മല്ലൂസിന് ഈ ബജറ്റുതന്നെ ധാരാളം!’

    February 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…
  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Timeline

  • March 7, 2026

    അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • March 7, 2026

    ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions