Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

GeneralHeadlines
Home›General› ‘കെ ഇനം’  ബ്രാൻഡിൽ ‘കുടുംബശ്രീ’ , റീട്ടെയിൽ രംഗത്തേയ്ക്കും 

 ‘കെ ഇനം’  ബ്രാൻഡിൽ ‘കുടുംബശ്രീ’ , റീട്ടെയിൽ രംഗത്തേയ്ക്കും 

By Admin
January 28, 2026
238
0

സംരംഭകർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിന് കുടുംബശ്രീ റീട്ടെയിൽ രംഗത്തേക്ക് കടക്കുകയാണെന്ന്  മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം:കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും ഊർജിതമാക്കുന്നതിനും അതുവഴി സംരംഭകർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീ റീട്ടെയിൽ രംഗത്തേക്ക് കടക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ  മന്ത്രി എം ബി രാജേഷ് .

ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി സഹകരിച്ചാണ് പ്രാദേശിക തലത്തിൽ നിലവിലുള്ള വിവിധ ഡിസ്ട്രിബ്യൂഷൻ ഏജൻസികൾ മുഖേന കുടുംബശ്രീ ഉൽപ്പന്നങ്ങൾ റീട്ടെയിൽ വിപണിയിലെത്തിക്കുന്നത്. ഇതിനായി 14 ജില്ലകളിലും പ്രധാനപ്പെട്ട ഡിസ്ട്രിബ്യൂഷൻ ഏജൻസികളെ കണ്ടെത്തി അവരെ കുടുംബശ്രീ സംരംഭകരുമായി ബന്ധിപ്പിക്കുന്ന ബി 2 ബി മീറ്റുകൾ സംഘടിപ്പിച്ചു കഴിഞ്ഞു. 900-ലേറെ സംരംഭകരും 227 ഡിസ്ട്രിബ്യൂട്ടർമാരും ഇതിൽ പങ്കെടുത്തു. ഏജൻസികളും സംരംഭകരുമായി നേരിട്ട് സംവദിക്കുന്നതിനും ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും വില, മാർജിൻ എന്നിവയിൽ ധാരണയാകുന്നതിനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.

വിപണിയിൽ ലഭ്യമാകുന്ന മിക്ക ഉൽപന്നങ്ങളും കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്നുണ്ട്. മികച്ച ഗുണമേൻമയുള്ള ഈ ഉൽപന്നങ്ങൾ വിപണനം നടത്തുന്നതിന് കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ഠിത വിപണന ശൃംഖലയായ ഹോംഷോപ്പ്, വിപണന മേളകൾ, സരസ് മേളകൾ, മാർക്കറ്റിംഗ് ഔട്ട് ലെറ്റ് കിയോസ്‌ക്, കുടുംബശ്രീയുടെ ഇ-കൊമേഴ്‌സ് ഓൺലൈൻ പ്‌ളാറ്റ്‌ഫോമായ പോക്കറ്റ്മാർട്ട് ആപ്‌ളിക്കേഷൻ എന്നിങ്ങനെ നിരവധിയായ വിപണന മാർഗ്ഗങ്ങൾ കുടുംബശ്രീയുടേതായിട്ടുണ്ട്. കൂടാതെ കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപന്നങ്ങൾ പ്രാദേശിക അടിസ്ഥാനത്തിൽ ചെറുകിട കച്ചവടക്കാർ മുഖേനയും വിപണനം നടത്തുന്നു. വിപണിയിലെ മാറ്റങ്ങൾക്കും ഉപഭോക്താവിൻ്റെ താൽപ്പര്യങ്ങൾക്കും അനുസൃതമായി ഉൽപാദന രംഗത്തും വിപണന രംഗത്തും കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് റീട്ടെയിൽ രംഗത്ത് ചുവടുറപ്പിക്കുന്നത്. കുടുംബശ്രീ ഏകികൃത ബ്രാൻഡിൽ പുറത്തിറക്കിയിട്ടുള്ള കറിപൗഡറുകൾ, പുട്ടുപൊടി, അപ്പപ്പൊടി, സാമ്പാർ മസാല, ചിക്കൻ മസാല, വെജ് മസാല, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിപ്‌സ്, ശർക്കര വരട്ടി തുടങ്ങിയ ഉൽപന്നങ്ങളോടൊപ്പം ഓരോ ജില്ലയിലെയും സംരംഭകർ ഉൽപാദിപ്പിക്കുന്ന മികച്ച ഉൽപന്നങ്ങളുമാണ് ആദ്യഘട്ടത്തിൽ ഡിസ്ട്രിബ്യൂഷൻ ഏജൻസികൾ വഴി വിപണനത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്.

കൂടാതെ ‘കെ ഇനം’ എന്ന പുതിയ ബ്രാൻഡിൽ ആഗോള വിപണിയിലെത്തിച്ച കുടുംബശ്രീയുടെ വിവിധ കാർഷിക ഭക്ഷ്യവിഭവങ്ങളും റീട്ടെയിൽ വിപണനത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്. രാജ്യത്തെ പ്രമുഖ കാർഷിക വ്യാവസായിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ ഇൻഡ്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച് (ഐ.സി.എ.ആർ), കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, കാർഷിക സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നും നേടിയ നിയമാനുസൃത ലൈസൻസുള്ള 184 ഭക്ഷ്യസാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ‘കെ-ഇനം’ ബ്രാൻഡിൽ മുപ്പതോളം ഭക്ഷ്യ ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണി തയ്യാറാക്കിയിട്ടുള്ളത്. സമ്പുഷ്ടീകരിച്ച ഭക്ഷണങ്ങൾ, പോഷകാഹാര കേന്ദ്രികൃത മിശ്രിതങ്ങൾ. സംസ്‌ക്കരിച്ച പഴങ്ങളും പച്ചക്കറികളും, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങൾ, ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുക. കുടുംബശ്രീ ടെക്‌നോളജി അഡ്വാൻസ്‌മെന്റ് പ്രോഗ്രാം (കെ-ടാപ്) പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഉൽപന്നങ്ങളാണിവയെന്ന് മന്ത്രി പറഞ്ഞു.

ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിൽ അംഗങ്ങളായ 5000-ലേറെ ഡിസ്ട്രിബ്യൂട്ടർമാരുടെ സഹകരണത്തോടെ ബഹുരാഷ്ട്ര കമ്പനികൾക്കൊപ്പം കേരളത്തിന്റെ റീട്ടെയിൽ രംഗത്ത് ശക്തമായ സാന്നിദ്ധ്യമാകാൻ കുടുംബശ്രീക്ക് കഴിയും. ഇതിലൂടെ കുടുംബശ്രീ സംരംഭകരുടെ ഉപജീവന പ്രവർത്തനവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതോടൊപ്പം പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കാനും കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ നവീൻ സി, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് എ മുജീബ് റഹ്‌മാൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TagsK-inamKudumbasree
Previous Article

‘പാരമ്പര്യ വൈദ്യന്മാർക്ക് ക്യു.സി.ഐ സർട്ടിഫിക്കറ്റ് കൊണ്ട് ചികിത്സിക്കാനാകില്ല,ചികിത്സിക്കാൻ യോഗ്യതയും ...

Next Article

ആയുർവേദം ആധുനിക സാങ്കേതികവിദ്യയും നിർമിതബുദ്ധിയും കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

Related articles More from author

  • HeadlinesscienceTechnology

    എല്ലാ സർക്കാർ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കുന്ന ‘നമ്മുടെ കേരളം’ആപ്പിൻ്റെ പ്രകാശനം ഫെബ്രുവരി 24ന് മുഖ്യമന്ത്രി

    February 12, 2026
    By Admin
  • GeneralHeadlines

    ‘അമേരിക്ക പിൻവാങ്ങണം, ഇസ്രായേലിനെ നിയന്ത്രിക്കണം ‘:’ദ ഹിന്ദു ‘എഡിറ്റോറിയൽ

    March 2, 2026
    By Admin
  • Headlines

    ‘ഫെമിനിച്ചികൾ’ക്കായി നാട് കാതോർക്കുന്നുവെന്ന് മുൻ മന്ത്രി ഡോ.കെ.ടി ജലീൽ എംഎൽ എ

    November 11, 2025
    By Admin
  • General

    അടുത്ത വർഷം 22പൊതു അവധി

    October 30, 2025
    By Admin
  • GeneralHeadlines

    മുഖ്യമന്ത്രിയുടെ ക്രിസ്മസ് – പുതുവത്സര വിരുന്നിൽ താരമായി നടി ഭാവന

    December 16, 2025
    By Admin
  • GeneralHeadlines

    സഞ്ജു സാംസൺ ‘കേരള സവാരി’യുടെ ഗുഡ്‌വിൽ അംബാസഡർ

    February 10, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions