Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

GeneralHeadlines
Home›General›‘പ്രതിപക്ഷനേതാവേ,ഇത് ഒരു രക്ഷകർത്താവ് എന്ന നിലയിൽ എൻ്റെ അനുഭവം’

‘പ്രതിപക്ഷനേതാവേ,ഇത് ഒരു രക്ഷകർത്താവ് എന്ന നിലയിൽ എൻ്റെ അനുഭവം’

By Admin
January 29, 2026
152
0

നടൻ അരുൺസോളിൻ്റെ കുറിപ്പ്

തിരുവനന്തപുരം:പ്രതിപക്ഷനേതാവ് വി.ഡി സതീശന് ഒരു രക്ഷകർത്താവ് എന്ന നിലയിൽ നടൻ അരുൺസോളിൻ്റെ തുറന്ന കത്ത്.ഫെയ്സ് ബുക് കുറിപ്പായതാണ് ഇത് ഒരു രാഷ്ട്രീയപോസ്റ്റല്ല എന്ന് വ്യക്തമാക്കി അദ്ദേഹം കുറിപ്പെഴുതിയിരിക്കുന്നത്.വാഴ,പാപ്പച്ചൻ ഒളിവിലാണ്, കമ്മട്ടം,മി ഹൂം മൂസ,എസ് ദുർഗ,ജയജയജയജയഹേ,വാഴ,കമ്മട്ടം,മി ഹൂം മൂസ,ഫാലിമി,അന്താക്ഷരി,ഇതിഹാസ,പാപ്പച്ചൻ ഒളിവിലാണ്,സ്വകാര്യം സംഭവബഹുലം എന്നിവ ഉൾപ്പെടെ കുറെയേറെ ചിത്രങ്ങളിൽ അരുൺസോൾ അഭിനയിച്ചിട്ടുണ്ട്.

അരുൺ സോൾ

അരുൺസോളിൻ്റെ കുറിപ്പ് വായിക്കാം:

പ്രിയപ്പെട്ട പ്രതിപക്ഷ നേതാവേ,
ഇത് ഒരു രാഷ്ട്രീയ പോസ്റ്റല്ല.
കഴിഞ്ഞ അഞ്ചു വർഷമായി
വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ
വി. ശിവൻകുട്ടി ചുമതലയേറ്റ കാലഘട്ടത്തിൽ
എന്റെ രണ്ടു മക്കളും
ഗവൺമെൻറ് സ്കൂളുകളിൽ പഠിച്ചു.
അതിനാൽ ഞാൻ പറയുന്നത്
പത്രവാർത്തയല്ല,
ദിവസേന സ്കൂളിൽ പോയി വന്ന
കുട്ടികളുടെ ജീവിതത്തിൽ നിന്നുള്ള
നേരിട്ടുള്ള അനുഭവമാണ്. ഒരു രക്ഷകർത്താവുന്ന നിലയിൽ ഞാൻ എഴുതുന്നത്
എന്‍റെ മക്കൾ
ആദ്യകാലങ്ങളിൽ
പ്രൈവറ്റ് സ്കൂളുകളിൽ പഠിച്ചവരാണ്.
അതിനാൽ
“സ്റ്റാൻഡേർഡ്”,
“ഡിസിപ്പ്ലിൻ”,
“ഇംഗ്ലീഷ് മീഡിയം”,
“ബ്രാൻഡ്”
എന്നൊക്കെ വിളിക്കുന്ന
ആ ലോകവും ഞാൻ കണ്ടിട്ടുണ്ട്.
അതിനുശേഷമാണ്
ഗവൺമെൻറ് സ്കൂളുകളിലേക്ക് വന്നത്.
അവിടെ നിന്നാണ്
ഒരു കാര്യം വ്യക്തമായത്
കഴിഞ്ഞ അഞ്ചു വർഷം ഗവൺമെൻറ് സ്കൂളുകളിൽ ഉണ്ടായ പ്രതിസന്ധികൾ കോവിഡ് സമയങ്ങളിൽ
വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പോവാൻ പറ്റുന്നില്ല ആ സമയം തൊട്ട് ഇങ്ങോട്ട് കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലുകൾ വളരെ വലുതാണ്
അകത്ത് നിന്ന് കണ്ടാൽ
വേദിയിൽ നിന്ന് പരിഹസിക്കാൻ
അത്ര എളുപ്പമല്ല.
ഈ കാലയളവിൽ
എന്റെ മക്കൾ പഠിച്ചത്
കാട്ടായിക്കോണം യു.പി.എസ് ലും
പിന്നീട്
പട്ടം ഗവൺമെൻറ് ഗേൾസിലുമാണ്.
കാട്ടായിക്കോണം സ്കൂളിൽ
ക്ലാസ് റൂമുകൾ വരെ എസി.
ഹൈടെക് ക്ലാസ് റൂമുകൾ.
ഡിജിറ്റൽ ബോർഡുകൾ.
കോവിഡ് കാലത്ത്
ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ
കുട്ടികളെ പുറത്തിരുത്തുന്ന പ്രൈവറ്റ് സ്കൂൾ
സംസ്കാരം അല്ല നമ്മുടെ സർക്കാർ സ്കൂളിനുള്ളത്
കൈ നീട്ടി സ്വീകരിച്ച ഗവൺമെൻറ് അധ്യാപകർ.
പഠനത്തിൽ പിന്നിലായിരുന്ന കുട്ടിയെ
മുദ്രകുത്താതെ,
കൈവിട്ടുകളയാതെ,
മുൻപന്തിയിലേക്ക് കൊണ്ടുവരാൻ
അധ്യാപകർ കഷ്ടപ്പെട്ടു.
അത് പഠനം മാത്രമായിരുന്നില്ല
സമൂഹ പ്രശ്നങ്ങൾക്കെതിരെ
തെരുവ് നാടകങ്ങൾ,
ചിത്രരചന,
കഥയെഴുത്ത്,
പരിസ്ഥിതി ബോധം,
സാംസ്കാരിക വളർച്ച.
ബാത്റൂമുകൾ മുതൽ
ഡൈനിങ് ഹാൾ വരെ
സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങൾ
മാറിയിട്ടുണ്ട്.
ഇത് “പദ്ധതികളുടെ പേരുകൾ” അല്ല,
നിത്യജീവിതത്തിലെ മാറ്റങ്ങളാണ്.
പട്ടം ഗവൺമെൻറ് ഗേൾസിൽ എത്തിയപ്പോൾ
അത് മറ്റൊരു തലമായിരുന്നു.
സെമിനാറുകൾ,
സ്റ്റുഡന്‍റ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ,
കലാപ്രകടനങ്ങൾ,
യുവജനോത്സവങ്ങൾ,
ഗവൺമെൻറിൻ്റെ അക്കാദമിക് പ്രോഗ്രാമുകൾ
കുട്ടികളെ
വെറും പരീക്ഷ എഴുതുന്ന യന്ത്രങ്ങളാക്കാതെ
ചിന്തിക്കുന്ന മനുഷ്യരാക്കുന്ന
പഠനസംസ്‌കാരം.
ഇതെല്ലാം സംഭവിച്ചത്
അഞ്ചു വർഷം കൊണ്ട് ആണ്
പുതിയ സ്കൂൾ കെട്ടിടങ്ങൾ,
ഹൈടെക് ക്ലാസ് റൂമുകൾ,
ഡിജിറ്റൽ വിദ്യാഭ്യാസം,
ഫൗണ്ടേഷണൽ ലിറ്ററസി,
കലാ കായിക പ്രവർത്തനങ്ങൾക്ക്
സംസ്ഥാനതല പിന്തുണ,
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വാക്കല്ലാതെ
പ്രവർത്തിയായി കണ്ട കാലം.


ഇന്നുവരെ
ടെക്സ്റ്റ് ബുക്കുകൾക്ക് കുറവില്ല. താമസം ഇല്ല
ഉച്ചഭക്ഷണം മുടങ്ങിയിട്ടില്ല.
പൊതു സ്കൂളുകളെ
“അവസാന ഓപ്ഷൻ” എന്ന നിലയിൽ നിന്ന്
“ആദ്യ തെരഞ്ഞെടുപ്പ്” ആക്കിയ മാറ്റം
ഇത് തന്നെയല്ലേ?
ഫിസിക്കൽ ഡിസേബിൾ ആയ കുട്ടികളെ
മറ്റുള്ളവരോടൊപ്പം ചേർത്ത് പഠിപ്പിക്കുന്ന
ഇൻക്ലൂസീവ് വിദ്യാഭ്യാസ സമീപനം
ഇതൊക്കെ
വേദിയിലെ പരിഹാസങ്ങളെക്കാൾ
വളരെ മുന്നിലാണ്.
എന്‍റെ മൂത്ത മകൾ
ഒരു ട്യൂഷനും പോയിട്ടില്ല.
സ്കൂളിൽ നിന്നുള്ള പഠനം മാത്രം.
അതിന്‍റെ ഫലം എൻറെ രണ്ടു മക്കൾക്കും കിട്ടിയ സംസ്ഥാന അവാർഡ് , ജെസി ഡാനിയൽ അവാർഡ് ,
ഉജ്ജ്വല ബാല്യ പുരസ്കാരം,
സംസ്ഥാന സർക്കാർ അവാർഡുകൾ, യുവജനോത്സവ പുരസ്കാരങ്ങൾ
പത്തു മുപ്പതോളം
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായുള്ള അംഗീകാരങ്ങൾ.
ഈ അവസരങ്ങൾ
വന്നത്
ഈ ഗവൺമെന്റിൻ്റെ
വിദ്യാഭ്യാസ നയത്തിലൂടെയും
ഈ ഗവൺമെൻറ് സ്കൂളുകളിലൂടെയും
ഈ അധ്യാപകരിലൂടെയുമാണ്
അതുകൊണ്ടാണ്
പ്രിയപ്പെട്ട പ്രതിപക്ഷ നേതാവേ,
വിദ്യാഭ്യാസ മന്ത്രിയെ
പരിഹസിക്കുന്നതിന് മുമ്പ്
ഒന്ന് ഗവൺമെൻറ് സ്കൂളിലേക്ക്
നടന്ന് കയറി നോക്കണം
എന്ന് പറയേണ്ടി വരുന്നത്.
വിമർശനം രാഷ്ട്രീയം ആകാം.
പക്ഷേ
ഒരു രക്ഷകർത്താവിൻ്റെ അനുഭവം
അത്ര എളുപ്പത്തിൽ
നിരസിക്കാൻ പറ്റില്ല.
ഒരാൾ പണ്ടെന്തു ചെയ്തു എന്നതിലല്ല ഇന്നെന്തു ചെയ്തു എന്നതിലാണ് കാര്യം
എൻ്റെ ഒരു അഭിപ്രായത്തിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി കുട്ടികളുടെ ഇടയിൽ നല്ല ഇൻഫ്ലുവൻസുണ്ട് അവരുടെ ഒരു അങ്കിളിനെ പോലെയാണ് അവർക്ക് കാരണം അവർ രാഷ്ട്രീയം നോക്കില്ല അവർ നേരു മാത്രമേ നോക്കു കാരണം അവർ നിഷ്കളങ്കരാണ്
എന്ന്
രക്ഷകർത്താവ്
അരുൺ സോൾ

TagsArun SolV D SatheesanV Sivankutty
Previous Article

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസർ, ‘ഈ തനിനിറം’ഫെബ്രുവരി 13ന്

Next Article

സുതാര്യവും നിഷ്പക്ഷവും സുരക്ഷിതവുമായ എഐ ആവാസവ്യവസ്ഥയ്ക്കായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി

Related articles More from author

  • HeadlinesPolitics

    മന്ത്രി വി.ശിവൻകുട്ടിയേയും ലിൻ്റോ ജോസഫിനേയും ചേർത്തുപിടിച്ചും വി.ഡി സതീശനെ വിമർശിച്ചും മന്ത്രി എം.ബി രാജേഷ്

    January 28, 2026
    By Admin
  • GeneralHeadlines

    പാത്രം കഴുകൽ ഗതികേടെന്ന് പ്രതിപക്ഷട്രോൾ,എം എ ബേബിയുടെ ശീലം ചർച്ചയാവുമ്പോൾ…

    January 22, 2026
    By Admin
  • HeadlinesPolitics

    ‘മാപ്രകൾ വെളുപ്പിച്ച പുനർജനി’: വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും  ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് ഡോ.കെ എസ് രാധാകൃഷ്ണൻ

    January 6, 2026
    By Admin
  • HeadlinesPoliticsShort stories

    ‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

    December 28, 2025
    By Admin
  • HeadlinesPolitics

    ‘കെപിസിസി പദവി വെറും ഡമ്മി പോസ്റ്റ് ആണെന്ന് വ്യക്തമാക്കി കൊടുത്ത പ്രതിപക്ഷ നേതാവിന് 100 ൽ 100 മാർക്ക്’

    December 24, 2025
    By Admin
  • GeneralHeadlines

    സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ:ജനുവരി 18ന് സമാപന ചടങ്ങിലെ മുഖ്യാതിഥി മോഹൻലാൽ

    December 19, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions