Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

HeadlinesHealth
Home›Headlines›‘ശ്രുതിതരംഗം’ : 86 ശതമാനത്തിലും ശസ്ത്രക്രിയകൾ പൂർത്തിയാക്കി

‘ശ്രുതിതരംഗം’ : 86 ശതമാനത്തിലും ശസ്ത്രക്രിയകൾ പൂർത്തിയാക്കി

By Admin
February 1, 2026
85
0

2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 54 ശസ്ത്രക്രിയകൾ

തിരുവനന്തപുരം:കേൾവിശക്തിയില്ലാത്ത കുരുന്നുകൾക്ക് ശബ്ദലോകത്തിൻ്റെ വാതായനങ്ങൾ തുറന്നുനൽകുന്ന സംസ്ഥാന സർക്കാരിന്‍റെ ‘ശ്രുതിതരംഗം’ പദ്ധതിയിലൂടെ ഇതുവരെ അംഗീകരിക്കപ്പെട്ട അപേക്ഷകളിൽ 86 ശതമാനത്തിലും ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.
പദ്ധതി പ്രകാരം ശസ്ത്രക്രിയയ്ക്ക് ലഭിച്ച അപേക്ഷകളിൽ സാങ്കേതിക കമ്മിറ്റി അംഗീകരിച്ച 204 അപേക്ഷകളിൽ 177 പേരുടെ ശസ്ത്രക്രിയ പൂർത്തിയാക്കി. ഇതിൽ 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 54 ശസ്ത്രക്രിയകളാണ് വിജയകരമായി നടന്നത്.
ശസ്ത്രക്രിയയ്ക്ക് പുറമെ കോക്ലിയർ ഉപകരണത്തിന്‍റെ റിപ്പയർ, പ്രോസസ്സർ അപ്‌ഗ്രേഡേഷൻ എന്നീ സേവനങ്ങളും പദ്ധതിയുടെ ഭാഗമായി സൗജന്യമായി നൽകുന്നുണ്ട്. ഉപകരണങ്ങളുടെ റിപ്പയറിനായി ലഭിച്ച 1481 അപേക്ഷകളിൽ 1161 എണ്ണത്തിലും (79%) ഇതിനകം പരിഹാരമായി. ഈ സാമ്പത്തിക വർഷം മാത്രം 510 ഉപകരണങ്ങളാണ് പ്രവർത്തനസജ്ജമാക്കിയത്.
കോക്ലിയർ ഉപകരണത്തിന്‍റെ പ്രോസസ്സർ നവീകരണത്തിനായി ലഭിച്ച 357 അപേക്ഷകളിൽ 346 എണ്ണവും (97%) പൂർത്തിയാക്കി .
മൂന്ന് വയസ്സിൽ താഴെയുള്ള ശ്രവണവൈകല്യമുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്‍റ് ശസ്ത്രക്രിയ പൂർണമായും സൗജന്യമായി ലഭ്യമാക്കുന്ന ഈ പദ്ധതി സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്.
മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് മുൻഗണനയെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൂടാതെ മെനിഞ്ചൈറ്റിസ്, മുണ്ടിനീര് തുടങ്ങിയ രോഗങ്ങൾ ബാധിച്ച് കേൾവി നഷ്ടപ്പെട്ട കുട്ടികൾക്ക് 12 വയസ്സുവരെ ശസ്ത്രക്രിയയ്ക്കും, ശസ്ത്രക്രിയ കഴിഞ്ഞവർക്ക് 25 വയസ്സുവരെ പ്രോസസ്സർ അപ്‌ഗ്രേഡേഷനും സർക്കാർ സഹായം നൽകുന്നു.
സ്വകാര്യ ആശുപത്രികളിൽ ഏറ്റവും കുറഞ്ഞത് 8 മുതൽ 10 ലക്ഷം രൂപ വരെ ചിലവ് വരുന്ന കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയാണ് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ സാധാരണക്കാർക്ക് സർക്കാർ ലഭ്യമാക്കുന്നത്.
2012ൽ സാമൂഹിക നീതി വകുപ്പിന് കീഴിൽ ആരംഭിച്ച പദ്ധതി, 2023 മുതൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായാണ് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറിയത്.സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ മേഖലകളിലെ മികച്ച ആശുപത്രികളുടെ ശൃംഖല വഴിയാണ് പദ്ധതി നടപ്പാക്കൽ.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് പുറമെ എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട്, കിംസ് ഹെൽത്ത്, ബേബി മെമ്മോറിയൽ ആശുപത്രി, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, അസ്സന്റ് ഇ.എൻ.ടി ആശുപത്രി തുടങ്ങിയ പ്രമുഖ ആശുപത്രികളും ഈ സേവന ശൃംഖലയിലുണ്ട്.
കുട്ടികൾക്ക് ‘ഓഡിറ്ററി വെർബൽ ഹാബിലിറ്റേഷൻ’ തെറാപ്പിയും സർക്കാർ സൗജന്യമായി ഉറപ്പാക്കുന്നു. തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) വഴി വിദഗ്ധമായ തെറാപ്പി സേവനങ്ങളും ഇതോടൊപ്പം ലഭ്യമാണ്.

 

TagsCochlear ImplantationKerala Healthkerala modelSruthitharangam
Previous Article

പ്രവാസികളുടെ സുരക്ഷിതത്വത്തിനായി ഹൈപവർ കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

Next Article

പതിവുപോലെ കേരളത്തെ തഴഞ്ഞ്  കേന്ദ്രബജറ്റ്

Related articles More from author

  • CareerHeadlines

    യുവാക്കൾക്ക് മാസ 1000 രൂപ:’മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

    December 26, 2025
    By Admin
  • GeneralHeadlines

    ‘മുൻഗണനാ കാർഡ് ലഭിച്ചല്ലോ അല്ലേ?‘ മുഖ്യമന്ത്രിയുടെ ഇടപെടലിൽ മനസ്സ് നിറഞ്ഞ് ആതിര,ദിവ്യ,മേഘ,സുന്ദരൻ…

    January 15, 2026
    By Admin
  • HeadlinesHealth

    ‘സിസേറിയൻ,ഇൻകുബേറ്റർ,ഇരട്ടക്കുട്ടികൾ,റിസ്ക്…’ഓടി രക്ഷപ്പെട്ട് സർക്കാർ ആശുപത്രിയിലെത്തിയപ്പോൾ സുഖപ്രസവം…!(ലാഭം 10-15 ലക്ഷം!)

    February 26, 2026
    By Admin
  • HeadlinesHealth

    രാജ്യത്ത് ആദ്യമായി ജില്ലാതല സർക്കാർ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാൻ്റേഷന്‍

    January 27, 2026
    By Admin
  • HeadlinesHealth

    ആരോഗ്യ മേഖലയില്‍ 1800 കോടിയിലധികം രൂപയുടെ പദ്ധതികളുടെ സാക്ഷാത്ക്കാരം ഈ മാസം

    February 3, 2026
    By Admin
  • General

    ക്ഷേമ പെൻഷൻ ഇത്തവണ 3,600 രൂപ,20 മുതൽ

    November 17, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions