Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

GeneralHeadlines
Home›General›സ്‌കൂളുകളിൽ ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം,ഗ്രേസ് മാർക്കിനും സാധ്യത

സ്‌കൂളുകളിൽ ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം,ഗ്രേസ് മാർക്കിനും സാധ്യത

By Admin
February 5, 2026
160
0

‘റോഡ് സേഫ്റ്റി കേഡറ്റ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാവേലിക്കരയിൽ
തിരുവനന്തപുരം:റോഡ് സുരക്ഷാ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
സർക്കാർ നയത്തിന്‍റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ വിദ്യാർഥികളിൽ റോഡ് സുരക്ഷാ സംസ്‌കാരം വളർത്തിയെടുക്കുന്നതിനും അതിലൂടെ വാഹന അപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.
‘റോഡ് സേഫ്റ്റി കേഡറ്റ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം മാവേലിക്കരയിൽ നടക്കും. മാവേലിക്കരയിലെ ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്‌കൂളിൽ പദ്ധതിയുടെ പൈലറ്റ് റൺ വിജയകരമായി പൂർത്തിയാക്കി. പരിശീലനം പൂർത്തിയാക്കിയ 30 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡും ഉദ്ഘാടന ദിവസം നടക്കും. ആദ്യഘട്ടത്തിൽ ഓരോ വിദ്യാഭ്യാസ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട ഓരോ ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്കാണ് മുൻഗണന. അടുത്ത അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകളിലേക്ക് പദ്ധതി വിപുലീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

ഒരു ബാച്ചിൽ 30 വിദ്യാർഥികൾ വീതം തുല്യ അനുപാതത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടാകും. 15 മണിക്കൂർ പഠന ക്ലാസുകൾ, 5 മണിക്കൂർ പ്രവൃത്തിപരിചയം, 10 മണിക്കൂർ ശാരീരിക പരിശീലനം എന്നിവ ഇവർക്ക് നൽകും. നീന്തൽ ഉൾപ്പെടെയുള്ള ജീവൻ രക്ഷാ പരിശീലനവും ഇതിൽ ഉൾപ്പെടും. റോഡ് നിയമങ്ങൾ കൂടാതെ അഗ്‌നിശമന സേനയുമായി ചേർന്ന് ട്രോമാകെയർ, പ്രഥമ ശുശ്രൂഷ, ലഹരി വിരുദ്ധ പ്രവർത്തനം എന്നിവയിലും പരിശീലനം നൽകും. കെ.എസ്.ആർ.ടി.സി വർക്ക്‌ഷോപ്പുകൾ വഴി സാങ്കേതിക പ്രവൃത്തിപരിചയവും ലഭ്യമാക്കും. സ്‌കൂൾ വാനുകളിൽ സേഫ്റ്റി കോർഡിനേറ്റർമാരായി പ്രവർത്തിക്കാനും സ്‌കൂൾ പരിസരത്തെ ഗതാഗതം നിയന്ത്രിക്കാനും കേഡറ്റുകളെ വിനിയോഗിക്കും. അപകട സ്ഥലങ്ങൾ സന്ദർശിച്ച് അപകട കാരണങ്ങൾ വിശകലനം ചെയ്യാൻ എം.വി.ഡി ഉദ്യോഗസ്ഥരെ സഹായിക്കാനും ഇവരുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.
ചുവപ്പിൽ കറുപ്പും മഞ്ഞയും വരകളുള്ള ടീഷർട്ട്, കറുത്ത പാന്റ്‌സ്, ഷൂസ്, മെറൂൺ ക്യാപ്പ് എന്നിവയാണ് റോഡ് സേഫ്റ്റി കേഡറ്റുകളുടെ യൂണിഫോം. യൂണിഫോമിനായി കെ.ആർ.എസ്.എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കും. പരിശീലനം പൂർത്തിയാക്കുന്ന റോഡ് സേഫ്റ്റി കേഡറ്റുകൾക്ക് മോട്ടോർ വാഹന വകുപ്പ് സർട്ടിഫിക്കറ്റുകൾ നൽകുമെന്നും ഇവർക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രിമാർ അറിയിച്ചു.

Tagskerala modelRoad Safety Cadet At Schools
Previous Article

‘ഒരു ഭാഗത്തിന്‍റെ തകര്‍ച്ച പൊതു തളര്‍ച്ച’- കേന്ദ്ര സർക്കാരിനെ ...

Next Article

കുട്ടികളുടെ ആരോഗ്യത്തിനായി 104 ൽ വിളിക്കാം

Related articles More from author

  • Politics

    കേരളം ലോകത്തിന് അത്ഭുതം : മമ്മൂട്ടി

    November 1, 2025
    By Admin
  • GeneralHeadlines

    ആദ്യദിനം അപേക്ഷിച്ചവരിൽ 9861പേരുടെ അക്കൌണ്ടിൽ പിറ്റേന്ന് ആയിരം രൂപ സ്കോളർഷിപ്പ് !

    January 22, 2026
    By Admin
  • HeadlinesHealth

    കുട്ടികളുടെ ആരോഗ്യത്തിനായി 104 ൽ വിളിക്കാം

    February 5, 2026
    By Admin
  • CareerHeadlines

    യുവാക്കൾക്ക് മാസ 1000 രൂപ:’മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

    December 26, 2025
    By Admin
  • GeneralHeadlines

    പ്രതിമാസം 1000 രൂപ ധനസഹായം:’സ്ത്രീ സുരക്ഷാ പദ്ധതി’യിലേക്ക് അപേക്ഷിക്കാം

    December 22, 2025
    By Admin
  • HeadlinesHealth

    രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്‍റിബയോഗ്രാം പുറത്തിറക്കി കേരളം

    March 12, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി
  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’
  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’
  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി
  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Timeline

  • April 23, 2026

    കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • April 23, 2026

    ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • April 23, 2026

    വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • April 22, 2026

    ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • April 22, 2026

    തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions