Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

GeneralHeadlines
Home›General› തത്തകളുടെ ഈ അത്ഭുതവീട്ടിലേക്ക് വരൂ,ചെന്നൈയിൽ സുദർശനും വിദ്യയും കാത്തിരിക്കുന്നു..

 തത്തകളുടെ ഈ അത്ഭുതവീട്ടിലേക്ക് വരൂ,ചെന്നൈയിൽ സുദർശനും വിദ്യയും കാത്തിരിക്കുന്നു..

By Admin
February 15, 2026
145
0
‘മെയ്യഴകൻ’ സിനിമയലെ മോഹനദൃശ്യത്തിനു പിന്നിലും ഇവിടംതന്നെ
ചെന്നൈ : ‘തത്ത വീട്ടി’ലേക്ക്  ചെന്നൈ സെൻട്രലിൽ നിന്നും നാലു കിലോമീറ്ററേയുള്ളൂ .സുദർശനാണ് വീട്ടുടമ. 9042048481 ഈ മൊബൈൽ നമ്പരിൽ വിളിച്ച് സീറ്റുറപ്പിക്കുക. ടിക്കറ്റോ ഡൊണേഷനോ ഇല്ല.തത്തകൾക്കുള്ള ഭക്ഷണമായ പച്ചരിയും നിലക്കടലയും സ്നേഹപൂർവം കൊണ്ടുവരുന്നത്  സ്വീകരിക്കാറുണ്ട്. ഇളം നിറമുള്ള വസ്ത്രങ്ങളണിയണമെന്ന് സുദർശൻ പറയും.
ഇപ്പോൾ,ചെന്നൈയിലെ  ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ് സുദർശൻ്റെ വീട്. പാരറ്റ് സുദർശൻ എന്നാണ് അറിയപ്പെടുന്നത്.  വിലാസം 2, ഇയ്യ മുദലി സ്ട്രീറ്റ്, ആദികേശവർപുരം, ചിന്താദ്രിപേട്ട്, ചെന്നൈ, തമിഴ്‌നാട് 600002, ഇന്ത്യ. ചെന്നൈ സ്വദേശിയായ സുദർശൻ സാഹയും ഭാര്യ വിദ്യയുമാണ് സ്വന്തം മക്കളെപ്പോലെതത്തകളെ വളർത്തുന്നത്.ആറായിരത്തോളം തത്തകളുണ്ടെന്ന് അദ്ദേഹം പറയുന്നു.

പാരറ്റ് സുദർശൻ,ഭാര്യ വിദ്യ,മകൾ ,കൊച്ചു മകൻ

‘മെയ്യഴകൻ’ എന്ന തമിഴ് സിനിമയിൽ നടൻ അരവിന്ദ് സ്വാമി തന്‍റെ വീട്ടിലെത്തുന്ന തത്തകൾക്ക് ഭക്ഷണം നൽകുന്ന മനോഹര ദൃശ്യമുണ്ട്.സുദർശൻ്റ തത്തവീട്ടിലായിരുന്നു ചിത്രീകരണം. സിനിമ ഹിറ്റായതോടെ മനോഹരമായ ആ കാഴ്ച കാണാൻ സന്ദർശ പ്രവാഹമാണ്.

‘മെയ്യഴകനി’ൽ അരവിന്ദ് സ്വാമി ‘തത്തവീട്ടി’ൽ

ചെന്നൈ സ്വദേശിയായ സുദർശൻ സാഹയും ഭാര്യ വിദ്യയുമാണ് ഈ തത്തകൾക്ക് ആഹാരം നൽകുന്നത്. രാവിലെ 4.30ഓടെ എഴുന്നേൽക്കുന്ന ദമ്പതികൾ 60 കിലോ അരി കുതിർക്കുകയും 6.30ഓടെ പക്ഷികൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.ഇതിനൊപ്പം കടലയും പഴങ്ങളും നൽകുന്നുമുണ്ട്. കൂട്ടത്തോടെ എത്തുന്ന കിളികൾ ഭക്ഷണം കഴിച്ച് അരമണിക്കൂറിനുള്ളിൽ തിരിച്ചുപോവും.
15 വർഷമായി പക്ഷികൾക്ക് ഭക്ഷണം നൽകിവരുന്നു. ദിവസം രണ്ടുനേരം തീറ്റ നൽകുന്നുണ്ട്.ദിവസവും നൂറുകണക്കിനാളുകള്‍ വീട്ടിലേക്കു വരുന്നു, മാസം ഒരു ലക്ഷം രൂപയ്ക്കടുത്താണ് ചെലവ്.
‘ഞാനൊരു ബിസിനസുകാരനാണ്.മുത്തച്ഛന്‍ ഇവിടെ ഒരു ഇലക്ട്രിക് കമ്പനി തുടങ്ങി. പഠനശേഷം ഞാൻ ബിസിനസ് തുടങ്ങി. വർഷങ്ങളോളം ഇന്ത്യൻ ആർമിയിൽ ജിം ട്രെയിനറായി ജോലിനോക്കി.ഞങ്ങൾ ആഢംബര ജീവിതം നയിക്കുന്നില്ല.ആരിൽിനിന്നും സംഭാവന സ്വീകരിക്കുന്നില്ല.  ഇവിടത്തെ കാര്യങ്ങൾ പ്രചരിച്ചതോടെ കാഴ്ചക്കാർ വന്നുതുടങ്ങി.യുഎസിൽ നിന്നും ജപ്പാനിൽ നിന്നും ആളുകൾ എത്തിത്തുടങ്ങി. കൂടുതൽ പ്രചാരണം ലഭിച്ചതോടെ പ്രദേശവാസികളിൽ ചിലർ ഞങ്ങളെ തെറ്റിദ്ധരിച്ചു. പണത്തിനുവേണ്ടിയാണ് ഞങ്ങൾകിളികൾക്ക് ഭക്ഷണം നൽകുന്നതെന്ന് പറഞ്ഞു. എന്നാൽ പിന്നീട് അവർക്ക് സത്യം മനസ്സിലാകുകയും അവരുടെ വീട്ടിലെ ആവശ്യമില്ലാത്ത അരിയും മറ്റ് ധാന്യങ്ങളും പക്ഷികൾക്ക് നൽകാനും തയാറായി’– സുദർശൻ വ്യക്തമാക്കി

സുദർശൻ

വീടും പരിസരവും കുരുവികളാൽ നിറഞ്ഞതായിരുന്നു. വീട് പുതുക്കി പണിയുമ്പോൾ എല്ലാവരും സ്ഥലം വിട്ടു.എന്നാൽ പണി തീർന്നപ്പോൾ ടെറസിലേക്ക് ചില തത്തകൾ എത്തി. അവയ്ക്ക് ഭക്ഷണം കടുത്തുതുടങ്ങിയതോടെ മറ്റ് തത്തകളും എത്തി. അങ്ങനെ പക്ഷികളുടെ എണ്ണം കൂടി.

തത്തകൾക്ക് ആഹാരം വിളമ്പുന്ന സുദർശനും വിദ്യയും

സുദർശൻ്റെ വീടിനു മുന്നിൽ എല്ലാ ദിവസവും വൈകീട്ട് ആൾക്കൂട്ടമുണ്ടാവും. നാലരയാവുമ്പോഴേയ്ക്കും നൂറുകണക്കിന് തത്തകൾ..ആദ്യം എത്തുന്നത് നൂറോളം പ്രാവുകളാണ്.അവർ അരിയും കടലയും കഴിച്ചുപോയ ഉടൻ തത്തകൾ പറന്നിറങ്ങും.പച്ചച്ച ആ അത്ഭുതത്തിൻ്റ ആനന്ദം ആസ്വദിക്കാൻ എത്തുന്നവരെ നിറചിരിയോടെ വരവേൽക്കാൻ സുദർശനും ഭാര്യ വിദ്യയുമുണ്ട്.
TagsParrot house at ChennaiParrot Sudarsan
Previous Article

‘അയ്യപ്പ സംഗമ ‘ വാർത്തകളിൽ തുടർച്ചയായി ‘മൂക്കുകുത്തി’ വീണ് ...

Next Article

‘സർവം എഐ മയം’ : ആറു ലക്ഷം രക്ഷിതാക്കൾക്ക് ...

Related articles More from author

  • GeneralHeadlines

    ‘അമേരിക്ക പിൻവാങ്ങണം, ഇസ്രായേലിനെ നിയന്ത്രിക്കണം ‘:’ദ ഹിന്ദു ‘എഡിറ്റോറിയൽ

    March 2, 2026
    By Admin
  • GeneralHeadlines

    ഇന്ത്യ മാധ്യമ-വിനോദ സേവനങ്ങളുടെ ആഗോള കേന്ദ്രമായി ഉയർന്നുവരികയാണെന്ന് കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ

    January 6, 2026
    By Admin
  • GeneralHeadlines

    വിശുദ്ധ ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശ്രീലങ്കൻ പ്രസിഡന്‍റിന് നന്ദി അറിയിച്ച് നരേന്ദ്രമോദി

    February 5, 2026
    By Admin
  • HeadlinesPolitics

    തദ്ദേശ തെരഞ്ഞെടുപ്പ് :എൽ ഡിഎഫ് കരകയറുന്നുവെന്ന് മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ

    December 14, 2025
    By Admin
  • GeneralHeadlines

    അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനം, അഷ്വേര്‍ഡ് പെന്‍ഷന്‍ ഏപ്രില്‍ ഒന്നുമുതല്‍

    February 28, 2026
    By Admin
  • HeadlinesMovies

    മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖം ‘ ഇരുവർ ‘ ഇന്ന് 6 ന്

    February 26, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

Timeline

  • March 7, 2026

    ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions