Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

GeneralHeadlines
Home›General›അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ ‘കെ-ടെറ്റ്’ പാസാകണം; ശമ്പള തടസ്സമില്ല: മന്ത്രി വി. ശിവൻകുട്ടി

അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ ‘കെ-ടെറ്റ്’ പാസാകണം; ശമ്പള തടസ്സമില്ല: മന്ത്രി വി. ശിവൻകുട്ടി

By Admin
February 18, 2026
284
0

ജൂലൈ 14 വരെ ആധാറിനായി അപേക്ഷിച്ച കുട്ടികളെ പരിഗണിച്ച് തസ്തിക പുനർനിർണ്ണയിക്കും

തിരുവനന്തപുരം :സംസ്ഥാനത്തെ അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയുടെ 2025 സെപ്റ്റംബറിലെ വിധി നടപ്പിലാക്കിക്കൊണ്ട് അധ്യാപകരുടെ സേവനവും ശമ്പളവും സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ പ്രഖ്യാപിച്ചു. 2012ന് മുമ്പ് നിയമിതരായ അധ്യാപകർക്ക് മുമ്പ് നൽകിയിരുന്ന ഇളവുകൾ സുപ്രീം കോടതി നിരാകരിക്കുകയും കെ-ടെറ്റ് യോഗ്യതയില്ലാത്തവരെ സർവീസിൽ നിന്ന് നീക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഏകദേശം 20,000ത്തോളം അധ്യാപകരെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന വിഷയമായതിനാൽ കോടതി വിധി മാനിച്ചുകൊണ്ട് തന്നെ മാനവിക പരിഗണനയോടെ സർക്കാർ ഇടപെടുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

മന്ത്രി വി. ശിവൻകുട്ടി

വിധി പ്രകാരം കെ-ടെറ്റ് നേടാൻ രണ്ട് വർഷത്തെ സമയം അനുവദിച്ചിരിക്കുന്നതിനാൽ ആ കാലയളവിൽ ശമ്പളമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന നിലപാടിലാണ് സർക്കാർ. അതിനാൽ 2025 സെപ്റ്റംബർ 1ന് മുൻപ് നിയമനം ലഭിച്ചവരും നെറ്റ്, സെറ്റ്, എം.ഫിൽ, പി.എച്ച്.ഡി. പോലുള്ള സമാന യോഗ്യതകളുള്ളവരുമായ അധ്യാപകർക്ക് രണ്ട് വർഷത്തിനുള്ളിൽ കെ-ടെറ്റ് പാസാക്കണമെന്ന വ്യവസ്ഥയിൽ ശമ്പള സ്‌കെയിലിൽ താത്കാലിക അംഗീകാരം നൽകാൻ തീരുമാനിച്ചു. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം തേടിയ ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂളുകളിലെ കുട്ടികളുടെ കൃത്യമായ എണ്ണത്തിനായി യു.ഐ.ഡി. (ആധാർ) നിർബന്ധമാക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. ആധാർ കാർഡിലെ ചെറിയ പിശകുകൾ, അപേക്ഷ നൽകിയിട്ടും കാർഡ് ലഭിക്കാത്തത് തുടങ്ങിയ കാരണങ്ങളാൽ നിരവധി കുട്ടികളെ എണ്ണത്തിൽ ഉൾപ്പെടുത്താതെ വന്നത് തസ്തിക നഷ്ടപ്പെടുന്നതിനും അധ്യാപകർ ജോലിയിൽ നിന്ന് പുറത്താകുന്നതിനും കാരണമായിരുന്നു. ആധാർ ഇല്ലാത്തതിന്‍റെ പേരിൽ ഒരു അധ്യാപകന്‍റെയും ജോലി നഷ്ടമാകരുതെന്ന നിലപാടിലാണ് സർക്കാർ.അതുകൊണ്ട് 2025 ജൂലൈ 14 വരെ ആധാറിനായി അപേക്ഷിച്ച ഇ.ഐ.ഡി. ഉള്ള കുട്ടികളെയും, ആധാർ വിവരങ്ങളിൽ തിരുത്തൽ ആവശ്യപ്പെട്ടവരെയും പരിഗണിച്ച് തസ്തിക പുനർനിർണ്ണയിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഇതിലൂടെ തസ്തിക നഷ്ടപ്പെട്ട നിരവധി അധ്യാപകർക്ക് വീണ്ടും നിയമനം ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

TagsKerala Teacher Eligibility Test (K-TET)
Previous Article

എ ചന്ദ്രശേഖരന്‍റെ ‘പോസ്റ്റ് ട്രൂത്ത് സിനിമ’ എന്ന ചലച്ചിത്രപഠനഗ്രന്ഥം ...

Next Article

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിന് ...

Related articles More from author

  • GeneralHeadlines

    ‘കോർപ്പറേറ്റുകളുടെ കോടാനുകോടി എഴുതിത്തള്ളാം,കർഷകർക്ക് തുച്ഛബോണസ് നൽകാനാവില്ല’:കേന്ദ്രഇരട്ടത്താപ്പ് ചോദ്യം ചെയ്ത് മുഖ്യമന്ത്രി

    February 8, 2026
    By Admin
  • HeadlinesPolitics

    ‘നിങ്ങൾ സിസതോമസിനെ ബിജെപിയാക്കി’ – പിണറായി വിജയനോട് ഷിബുബേബിജോൺ

    December 19, 2025
    By Admin
  • HeadlinesMoviesShort stories

    മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന തരുൺ മൂർത്തി ചിത്രത്തിന് തൊടുപുഴയിൽ 23ന് തുടക്കം

    January 17, 2026
    By Admin
  • GeneralHeadlines

    ആദ്യഘട്ടത്തിൽ വിഴിഞ്ഞത്തിന്‍റെ ശേഷി 10 ലക്ഷം ടി യു ഇ ,10 മാസം കൊണ്ട് ഈ ലക്ഷ്യം മറികടന്നു:മുഖ്യമന്ത്രി

    January 24, 2026
    By Admin
  • GeneralHeadlines

    ‘ഭാവനയ്ക്ക്, വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക്, ഐക്യദാർഢ്യം…’

    December 8, 2025
    By Admin
  • Headlinesscience

    കേരള ശാസ്ത്ര പുരസ്‌കാരം ഇന്ത്യയുടെ മിസൈൽ വനിത ഡോ.ടെസ്സി തോമസ്സിന്

    January 27, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions