തിരുവനന്തപുരം ലുലുമാളിൽ വർണ പൂക്കളുടെ വസന്തം

ഫ്ലവർ ഫെസ്റ്റിവൽ അഞ്ചാം സീസണ് തുടക്കം
തിരുവനന്തപുരം: വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കി തിരുവനന്തപുരം ലുലുമാളിൽ ഫ്ലവർ ഫെസ്റ്റിവലിന് തുടക്കമായി. ഫ്ലവർ ഫെസ്റ്റിവലിന്‍റെ അഞ്ചാം സീസൺ ഫെബ്രുവരി 22 വരെയുണ്ടാകും. ലുലുമാളിലെ ഗ്രൗണ്ട് ഫ്ലോറിലാണ് പൂക്കളും സസ്യങ്ങളും പ്രകൃതിയുടെ സൗന്ദര്യവും ഒത്തുചേരുന്ന അവിസ്മരണീയ അനുഭവമൊരുക്കിയിരിക്കുന്നത്.
വർണ്ണമനോഹരമായ പൂച്ചെടികൾ, ഫല സസ്യങ്ങൾ, അപൂർവ ഹരിത സസ്യങ്ങൾ തുടങ്ങിയവയുടെ ആയിരത്തിലേറെ വൈവിധ്യങ്ങൾ മേളയിലൊരുക്കിയിട്ടുണ്ട്. ഡെക്കോർ പീസുകൾ, ടെറേറിയങ്ങൾ, ടെറേറിയം വർക് ഷോപ്പുകൾ, ഗാർഡനിംഗ് ഉപകരണങ്ങൾ തുടങ്ങി വിശാലമായ ശേഖരം ഒരു മേൽക്കൂരക്കു കീഴിൽ ഒത്തുകൂടുന്നുവെന്നതാണ് ലുലു ഫ്ലവർ ഫെസ്റ്റിന്റെ പ്രത്യേകത. വീടുകളിലെ ലാന്‍ഡ്‌സ്‌കേപ്പിംഗ്, ഇന്‍ഡോർ -ഔട്ട്‌ഡോർ ഗാർഡനിംഗ്, കസ്റ്റമൈസ്ഡ് ഗാർഡനിംഗ് എന്നിവയ്ക്ക് അനുയോജ്യമായ അലങ്കാര സസ്യങ്ങളുടെയും പൂക്കളുടെയും വൻ ശേഖരവും മേളയിലുണ്ട്. സസ്യ വിദഗ്ദ്ധരുമായി സംവദിക്കാനും ഗാർഡനിംഗ് കൂടുതൽ അടുത്തറിയാനും ഫെസ്റ്റിൽ അവസരമൊരുക്കിയിട്ടുണ്ട്.
വ്യത്യസ്തങ്ങളായ നിരവധി ഫല സസ്യങ്ങളും മേളയിലിടം നേടിയിട്ടുണ്ട്. മാമ്പഴത്തിലും പ്ലാവിലും വിദേശരാജ്യങ്ങളിൽ നിന്നുളള വെറൈറ്റി ഇനങ്ങളും തിരുവനന്തപുരം ലുലുമാളിൽ കാണാം. പെറ്റ് ഷോയും മേളയിലെ മറ്റൊരു ആകർഷണമാണ്.






