Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

GeneralHeadlines
Home›General›‘ധോമി കിത കിത ധോമി ‘, ‘ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ- കഥകളി ഓഫ് മോറോ ‘,’വൈ’എന്നീ നാടകങ്ങൾ ‘മെറ്റ ‘ ചുരുക്കപ്പട്ടികയില്‍

‘ധോമി കിത കിത ധോമി ‘, ‘ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ- കഥകളി ഓഫ് മോറോ ‘,’വൈ’എന്നീ നാടകങ്ങൾ ‘മെറ്റ ‘ ചുരുക്കപ്പട്ടികയില്‍

By Admin
February 21, 2026
166
0

മഹീന്ദ്ര ഗ്രൂപ്പ് സംഘടിപ്പിക്കുന്നതാണ് മഹീന്ദ്ര എക്സലന്‍സ് ഇന്‍ തിയേറ്റര്‍ അവാര്‍ഡ്സ് (മെറ്റ)

തിരുവനന്തപുരം : മഹീന്ദ്ര ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മഹീന്ദ്ര എക്സലന്‍സ് ഇന്‍ തിയേറ്റര്‍ അവാര്‍ഡ്സ് (മെറ്റ) ചുരുക്കപ്പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള 3 നാടകങ്ങള്‍ സ്ഥാനം നേടി. പാലക്കാട് അത്‌ലറ്റ് കായിക നാടകവേദി നിര്‍മ്മിച്ച ‘ധോമി കിത കിത ധോമി ‘, തൃശൂര്‍ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ‘ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ – കഥകളി ഓഫ് മോറോ ‘, കൊല്ലം ദി ഇൻ്റര്‍ലിങ്ക് തിയേറ്റര്‍ അവതരിപ്പിക്കുന്ന ‘വൈ’ എന്നീ നാടകങ്ങളാണ് 13 വിഭാഗങ്ങളിലായി മെറ്റ 2026ല്‍ നാമനിര്‍ദ്ദേശം ലഭിച്ച 10 നാടകങ്ങളില്‍ കേരളത്തില്‍ നിന്നും സ്ഥാനം പിടിച്ചത്. ഈ നാടകങ്ങള്‍ മാര്‍ച്ച് 19 മുതല്‍ 25 വരെ ദേശീയ ഡല്‍ഹിയിലെ ശ്രീറാം സെന്‍ററിലും കമാനി ഓഡിറ്റോറിയത്തിലുമായി പ്രമുഖ ജൂറിയുടെ മുന്നില്‍ അരങ്ങേറും.

തൃശൂര്‍ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ‘ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ – കഥകളി ഓഫ് മോറോ ‘എന്ന നാടത്തിൽനിന്ന്

2026 സീസണില്‍ ലഭിച്ച 422 അപേക്ഷകളില്‍ നി്ന്നും നാടക നിരൂപകയും എഡിറ്ററും എഴുത്തുകാരിയുമായ ദീപ ഗഹ്ലോട്ട്, സംവിധായകനും നാടകകൃത്തുമായ ജിനോ ജോസഫ്, നാടക ഉപദേഷ്ടാവായ കേവല്‍ അറോറ, പ്രശസ്ത നാടക സംവിധായകനും സീനോഗ്രാഫറുമായ പ്രൊഫ. സത്യബ്രത റൗത്ത്, ക്യൂറേറ്ററും നാടക പ്രാക്ടീഷണറുമായ സ്വരൂപ ഘോഷ് എന്നിവരാണ് അവസാനത്തെ പത്ത് നാടകങ്ങള്‍ തെരഞ്ഞടുത്തത്. മാര്‍ച്ച് 25 ന് കമാനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന റെഡ് കാര്‍പെറ്റ് അവാര്‍ഡ് നൈറ്റ് ഗ്രാന്‍ഡ് ഫിനാലെയില്‍ മികച്ച നാടകം പ്രഖ്യാപിക്കും. സാമൂഹിക ഇടപെടലിനും സാംസ്‌കാരിക സംഭാഷണത്തിനും ഉത്തേജകമായി കലകളെ കണക്കാക്കുന്നതില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസമാണ് മെറ്റയുമായുള്ള ബന്ധത്തെ നയിക്കുന്നതെന്ന് മഹീന്ദ്ര ഗ്രൂപ്പിന്‍റെ കള്‍ച്ചറല്‍ ഔട്ട്റീച്ച് മേധാവി വൈസ് പ്രസിഡന്‍റ് ജയ് ഷാ പറഞ്ഞു.

കൊല്ലം ദി ഇൻ്റര്‍ലിങ്ക് തിയേറ്റര്‍ അവതരിപ്പിക്കുന്ന ‘വൈ’ എന്ന നാടകത്തിൽനിന്ന്

അന്തിമ പട്ടികയില്‍ മലയാളത്തിന് പുറമെ, ഹിന്ദി, ബംഗാളി, മറാത്തി, ഹിന്ദുസ്ഥാനി, സംസ്‌കൃതം, ബുണ്ടേല്‍ഖണ്ഡി, ഇംഗ്ലീഷ്, ജിബ്രിഷ് എന്നീ ഭാഷകളില്‍ അവതരിപ്പിച്ച നാടകങ്ങളും ഉള്‍പ്പെടുന്നു. ടീം വര്‍ക്ക് ആര്‍ട്ട്സാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മറ്റ് നാടകങ്ങള്‍
• അംബാ – സംവിധാനം: അതുല്‍ കുമാര്‍; നിര്‍മ്മാണം: ഡി ഫോര്‍ ഡ്രാമ ,മുംബൈ, മഹാരാഷ്ട്ര. ഭാഷ: ഹിന്ദി, ബുണ്ടേല്‍ഖണ്ഡി
• ചാന്ദ്നി രാത്തേന്‍ – സംവിധാനം: പൂര്‍വ നരേഷ്; നിര്‍മ്മാണം: ആരംഭ് മുംബൈ പ്രൊഡക്ഷന്‍സ് എല്‍എല്‍പി മുംബൈ, മഹാരാഷ്ട്ര. ഭാഷ: ഹിന്ദി
• ജേ ജന്‍ലഗുലോര്‍ ആകാശ് ചിലോ- സംവിധാനം: സൗരവ് പാലോധി; നിര്‍മ്മാണം: താക്കുര്‍്പുകൂര്‍ ഇച്ചെയ്മോട്ടോ ,കൊല്‍ക്കത്ത, പശ്ചിമ ബംഗാള്‍. ഭാഷ: ബംഗാളി
• കാദംബരി -സംവിധാനം: മേഘ്ന റോയ് ചൗധുരി; നിര്‍മ്മാണം: പാരഡൈം ഷിഫ്റ്റ് ആര്‍ട്സ്,പൂനെ, മഹാരാഷ്ട്ര, ഭാഷ: ഹിന്ദി, ബംഗാളി
• കരുണാഷ്ടകേ -സംവിധാനം: പ്രജക്ത് ദേശ്മുഖ്; നിര്‍മ്മാണം: ഭദ്രകാളി പ്രൊഡക്ഷന്‍സ് ,മുംബൈ, മഹാരാഷ്ട്ര- ഭാഷ: മറാത്തി
• മിഥ്യാസുര്‍ – സംവിധാനം: അജീത് സിംഗ് പല്ലാവത്; നിര്‍മ്മാണം: ഉജാഗര്‍ ഡ്രാമാറ്റിക് അസോസിയേഷന്‍ ,മുംബൈ, മഹാരാഷ്ട്ര. ഭാഷ: ഹിന്ദി, ഹിന്ദുസ്താനി
• സംതിങ് ലൈക് ട്രൂത്ത് – സംവിധാനം: പാര്‍ണ പെത്തെ; നിര്‍മ്മാണം: സോഷ്യല്‍ മഞ്ച് ആന്‍ഡ് പീസ് പ്രോജക്റ്റ്സ് ,പൂനെ, മഹാരാഷ്ട്ര. ഭാഷ: ഹിന്ദി, ഇംഗ്ലീഷ്‌

( പാലക്കാട് അത്‌ലറ്റ് കായിക നാടകവേദി നിര്‍മ്മിച്ച ‘ധോമി കിത കിത ധോമി ‘യിലെ ചിത്രമാണ് ആദ്യത്തേത്)

TagsDRAMAMETA
Previous Article

242 കോടി ചെലവില്‍ ആർസിസിക്ക് 14 നില മന്ദിരം,ഉദ്ഘാടനം ...

Next Article

കിൻഫ്ര ആസ്ഥാന മന്ദിര നിർമാണോദ്ഘാടനം ഫെബ്രുവരി 23ന്

Related articles More from author

  • HeadlinesHealth

    പക്ഷിപ്പനി മനുഷ്യരിൽ പകരാതിരിക്കാൻ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ്

    December 23, 2025
    By Admin
  • GeneralHeadlines

    സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ:ജനുവരി 18ന് സമാപന ചടങ്ങിലെ മുഖ്യാതിഥി മോഹൻലാൽ

    December 19, 2025
    By Admin
  • HeadlinesHealth

    മരണത്തിലും തണലായി ദേവപ്രയാഗ്; ഒൻപതുകാരൻ്റെ അവയവങ്ങൾ ദാനം ചെയ്തു

    December 19, 2025
    By Admin
  • GeneralHeadlines

    ഇപ്പോൾ ഈ രണ്ടു സ്ത്രീകളും ഇരകൾ

    December 8, 2025
    By Admin
  • General

    തമിഴ്നാട്ടിൽ ശുചീകരണ തൊഴിലാളികൾക്ക് മൂന്ന് നേരവും സൗജന്യ ഭക്ഷണം

    October 29, 2025
    By Admin
  • HeadlinesTechnology

    തിരുവനന്തപുരം മെട്രോ : ആദ്യ ഘട്ട അലൈന്‍മെന്റ് അംഗീകരിച്ചു

    November 7, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions