Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

GeneralHeadlines
Home›General›കുഞ്ഞുമാലാഖ ആലിൻ ഷെറിൻ ഏബ്രഹാമിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കുഞ്ഞുമാലാഖ ആലിൻ ഷെറിൻ ഏബ്രഹാമിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

By Admin
February 22, 2026
143
0

പ്രധാനമന്ത്രിയുടെ ‘മൻകി ബാത്തിൽ’ആലിൻ ഷെറിൻ ഏബ്രഹാം

ന്യൂഡൽഹി:അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ കുഞ്ഞുമാലാഖ ആലിൻ ഷെറിൻ ഏബ്രഹാമിനെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻകി ബാത്തിൽ’ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആലിന്‍ ഷെറിന്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഫെബ്രുവരി 5ന് കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ച അപകടത്തെ തുടർന്നായിരുന്നു ആ കുഞ്ഞോമനയുടെ വിയോഗം.


പ്രധാനമന്ത്രി‘മൻകി ബാത്തിൽ’ആലിൻ ഷെറിൻ ഏബ്രഹാമിനെക്കുറിച്ച് പറഞ്ഞത്:
‘എന്‍റെ പ്രിയപ്പെട്ട നാട്ടുകാരേ, കുഞ്ഞിനെ നഷ്ടപ്പെടുന്നതിനേക്കാൾ വലിയ ദുഃഖം ഒരു മാതാപിതാക്കൾക്കും ഇല്ല. ഒരു കൊച്ചുകുട്ടിയെ നഷ്ടപ്പെടുന്നതിന്‍റെ വേദന അതിലും ആഴമേറിയതാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കേരളത്തിൽ നിന്നുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന പെൺകുട്ടിയെ നമുക്ക് നഷ്ടപ്പെട്ടു. വെറും 10 മാസം പ്രായമുള്ളപ്പോൾ അവൾ ഈ ലോകത്തോട് വിടപറഞ്ഞു. സങ്കൽപ്പിച്ച് നോക്കൂ, അവൾക്ക് മുന്നിൽ ഒരു ജീവിതകാലം മുഴുവൻ ബാക്കിയുണ്ടായിരുന്നു. അത് പെട്ടെന്ന് അവസാനിച്ചു. എത്രയെത്ര സ്വപ്നങ്ങളും സന്തോഷങ്ങളും പൂർത്തീകരിക്കപ്പെടാതെ അവശേഷിച്ചു. അവളുടെ മാതാപിതാക്കൾ അനുഭവിച്ചിരിക്കാവുന്ന വേദന വാക്കുകൾക്ക് അതീതമാണ്. എന്നാൽ ഇത്രയും ആഴത്തിലുള്ള വേദനയ്ക്കിടയിലും, ആലിന്‍റെ പിതാവ് അരുൺ എബ്രഹാമും അമ്മ ഷെറിനും എടുത്ത തീരുമാനം ഓരോ ഭരതീയന്‍റെയും ഹൃദയത്തിൽ അവരോടുള്ള ബഹുമാനം നിറച്ചു. ആലിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ അവർ തീരുമാനിച്ചു. ഈ ഒരൊറ്റ തീരുമാനം, അവരുടെ ചിന്ത എത്ര ഉന്നതമാണെന്നും വ്യക്തിത്വം എത്ര വിശാലമാണെന്നും വെളിപ്പെടുത്തുന്നു. മകളുടെ നഷ്ടത്തിൽ ദുഃഖിക്കുമ്പോൾ തന്നെ, മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹവും അവരുടെ മനസ്സിൽ നിറഞ്ഞു നിന്നു. ഒരു കുടുംബത്തിനും ഇത്തരമൊരു വിധി നേരിടേണ്ടിവരരുതെന്ന് അവർ ആഗ്രഹിച്ചു. ആലിൻ ഷെറിൻ എബ്രഹാം ഇന്ന് നമ്മോടൊപ്പമില്ല, പക്ഷേ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാക്കളുടെ പട്ടികയിൽ അവളുടെ പേരും ചേർക്കപ്പെട്ടു. സുഹൃത്തുക്കളേ, അവയവ ദാനത്തെക്കുറിച്ചുള്ള അവബോധം ഇന്ന് ഭാരതത്തിൽ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രോഗികളെ സഹായിക്കുന്നു, ഒപ്പം രാജ്യത്ത് ആരോഗ്യ മേഖലയിലെ ഗവേഷണങ്ങളെയും ശക്തിപ്പെടുത്തുന്നു. നിരവധി സംഘടനകളും വ്യക്തികളും ഈ ദിശയിൽ അസാധാരണമായ പ്രവർത്തനങ്ങൾ ചെയ്യുന്നു.

ആലിൻ ഷെറിൻ എബ്രഹാം

സുഹൃത്തുക്കളേ, കേരളത്തിൽ നിന്നുള്ള ആലിനെപ്പോലെ, അവയവ ദാനത്തിലൂടെ പുതുജീവൻ പകർന്നു നൽകിയ നിരവധി പേരുണ്ട്. ഡൽഹിയിൽ നിന്നുള്ള ലക്ഷ്മി ദേവി. അവർ കഴിഞ്ഞ വർഷം കേദാർനാഥിലേക്ക് യാത്ര ചെയ്തു, ഇതിനായി 14 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമാണ് അവർ ഈ യാത്ര നടത്തിയതെന്ന് അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. അവരുടെ ഹൃദയം 15 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുണ്ടായിരുന്നുള്ളൂ. അത്തരമൊരു സാഹചര്യത്തിൽ, മരണപ്പെട്ട ഒരു ദാതാവിന്‍റെ ഹൃദയം അവർക്ക് ലഭിച്ചു. ഇതിനുശേഷം, അവരുടെ ജീവിതം പൂർണ്ണമായും മാറി. പശ്ചിമ ബംഗാളിൽ നിന്നുള്ള ഗൗരാംഗ് ബാനർജി രണ്ടുതവണ നാഥുലയിൽ പോയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷമാണ് ഈ നേട്ടം കൈവരിച്ചത് എന്നതാണ് പ്രത്യേകത. രാജസ്ഥാനിലെ സീക്കറിൽ നിന്നുള്ള രാംദേവ് സിംഗ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി. ഇന്ന്, അദ്ദേഹം കായികയിനങ്ങളിൽ മികവ് പുലർത്തുന്നു.
സുഹൃത്തുക്കളേ, ഇത്തരം നിരവധി പ്രചോദനാത്മക ഉദാഹരണങ്ങൾ നിങ്ങൾക്ക് കാണാം. ഒരു വ്യക്തിയുടെ ഉദാത്തമായ പ്രവൃത്തിക്ക് എണ്ണമറ്റ ആളുകളുടെ ജീവിതം മാറ്റാൻ കഴിയുമെന്ന് ഇത് വീണ്ടും തെളിയിക്കുന്നു. ഇത്തരം മഹത്തായ പ്രവൃത്തികൾ ചെയ്ത എല്ലാവരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.’

TagsAlin Sherin Abraham
Previous Article

തമിഴ്, കന്നഡ വിദ്യാഭ്യാസ ഉള്ളടക്കങ്ങൾ ജികോംപ്രിസിന് കൈമാറി ‘കൈറ്റ്’

Next Article

കരുവന്നൂരിൽ എൽഡിഎഫിന് വമ്പൻ ജയം

Related articles More from author

  • Headlines

    നന്ദി പറഞ്ഞ് തലസ്ഥാന മേയർ,ജനങ്ങൾക്കിടയിൽ തുടരുമെന്നും ആര്യ

    November 11, 2025
    By Admin
  • Headlines

    എം.എ യൂസഫലിയുടെ പിറന്നാളിന് ‘ജീവകാരുണ്യ’ സമ്മാനമൊരുക്കി വിദ്യാർത്ഥി കൂട്ടായ്മ

    November 16, 2025
    By Admin
  • HeadlinesHealth

    സ്റ്റേറ്റ് ആയുർവേദ അവാർഡിന് അപേക്ഷ ക്ഷണിച്ചു

    February 6, 2026
    By Admin
  • GeneralHeadlines

    കന്യാസ്ത്രീകൾക്കും സന്യാസിനിമാർക്ക് അമ്പതാം വയസ്സിൽ 2000 രൂപ പ്രതിമാസ പെൻഷൻ

    January 29, 2026
    By Admin
  • Headlines

    തൊഴില്‍തട്ടിപ്പ്:തായ് ലൻഡില്‍ നിന്നും ഡല്‍ഹിയെലെത്തിച്ചവരില്‍ 15 മലയാളികള്‍

    November 11, 2025
    By Admin
  • GeneralHeadlinesTechnology

    പരീക്ഷാ സമ്മർദമോ?  സൗജന്യമായി വിളിക്കാം  1800 425 2844 എന്ന നമ്പറിൽ ഫെബ്രുവരി 16 മുതൽ

    February 10, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

Timeline

  • March 7, 2026

    ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions