Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

  • ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

GeneralHeadlinesPolitics
Home›General›‘കോൺഗ്രസ് കൊടുത്ത കള്ളത്തോക്ക് കൊണ്ട് കെജ്രിവാളിനെ ബിജെപി “വെടി”വെച്ചിട്ടു’!

‘കോൺഗ്രസ് കൊടുത്ത കള്ളത്തോക്ക് കൊണ്ട് കെജ്രിവാളിനെ ബിജെപി “വെടി”വെച്ചിട്ടു’!

By Admin
February 27, 2026
209
0

കള്ളപ്പരാതി നൽകിയ കോൺഗ്രസ് കെജ്രിവാളിൻ്റെ കാല് പിടിച്ച്

മാപ്പ് ചോദിക്കണമെന്നും ഡോ.കെ.ടി ജലീൽ എംഎൽഎ
മലപ്പുറം:കോൺഗ്രസ് കൊടുത്ത കള്ളത്തോക്ക് കൊണ്ട് കെജ്രിവാളിനെ ബിജെപി “വെടി”വെച്ചിട്ടുവെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ ഡോ.കെ.ടി ജലീൽ.സ്വന്തം പാർട്ടിയിലെ നേതാക്കൾക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ച് നിലംപരിശാക്കുന്ന കോൺഗ്രസ്സ് സംസ്കാരത്തിൻ്റെ ഏറ്റവും വൃത്തികെട്ട രൂപമാണ് കെജ്രിവാളിനെതിരെ അവർ ഉപയോഗിച്ചത്. ആറു മാസത്തോളം ജയിലിൽ കിടന്ന കെജ്രിവാൾ അനുഭവിച്ച വേദന ഊഹിക്കാവുന്നതേയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോ.കെ.ടി ജലീൽ എംഎൽഎ

ഡോ.കെ.ടി ജലീലിൻ്റെ ഫെയ്സ്ബുക് കുറിപ്പ്:
‘ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയേയും ആസൂത്രിതമായി കുടുക്കാൻ കള്ളപ്പരാതി നൽകിയ കോൺഗ്രസ് കെജ്രിവാളിൻ്റെ കാല് പിടിച്ച് മാപ്പ് ചോദിക്കണം. അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ശാപം രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും തലയിൽ ഇടിത്തീയായി നിപതിക്കും. ആയിരം കോടിയുടെ ഇല്ലാത്ത അഴിമതി ആരോപിച്ചാണ് കോൺഗ്രസ് സി.ബി.ഐക്കും ഇ.ഡിക്കും പരാതി നൽകിയത്. പരാതിയുടെ മുൻപിൻ നോക്കാതെ ഞൊടിയിടയിൽ അതിനെ ആയുധമാക്കി ബി.ജെ.പിയും കേന്ദ്ര സർക്കാറും കെജ്രിവാളിനും സിസോദിക്കും മേൽ ചാടിവീണ് കുരുക്ക് മുറുക്കി. നായാട്ടു പട്ടികളെ അഴിച്ച് വിടും പോലെയാണ് മോദിയും അമിത്ഷായും കേന്ദ്ര അന്വേഷണ ഏജൻസികളെ തുറന്നുവിട്ടത്. കെജ്രിവാൾ വേട്ടയുടെ ലക്ഷ്യം ഡെൽഹി സംസ്ഥാനം കൈക്കലാക്കലായിരുന്നു. അതിലവർ വിജയിക്കുകയും ചെയ്തു.
കോൺഗ്രസ് കൊടുത്ത തോക്കുകൊണ്ടാണ് കേന്ദ്ര സർക്കാർ ആംആദ്മിയെ ഡൽഹിയിൽ വെടിവെച്ചിട്ടത്. അത് കള്ളത്തോക്കായിരുന്നു എന്ന് അവസാനം സുപ്രീം കോടതി വിധിച്ചിരിക്കുന്നു. വിധി കേട്ട കെജ്രിവാൾ പൊട്ടിക്കരഞ്ഞുവെന്നാണ് വാർത്ത. ആകാശത്ത് മൂടിക്കെട്ടിക്കിടന്ന കാർമേഘം പേമാരിയായി പെയ്തിറങ്ങിയ പോലെയായി അദ്ദേഹത്തിൻ്റെ കരച്ചിൽ.

ആംആദ്മി പാർട്ടിയുടെ ആകാശത്തിന് കൂടുതൽ തിളക്കം കൈവന്നിരിക്കുന്നു. ഡൽഹി മാത്രമല്ല രാജ്യം മുഴുവൻ കെജ്രിവാളിൻ്റെ നിരപരാധിത്വത്തിൽ ആവേശം കൊള്ളും. ഡൽഹിയിൽ നിന്ന് പഞ്ചാബിലേക്ക് വൈദ്യുതി പ്രവാഹം പോലെ ഇരച്ചെത്തിയ ആംആദ്മി പാർട്ടി ഉത്തരേന്ത്യയിൽ ബി.ജെ.പിയുടെ ശവക്കുഴി തോണ്ടും.
കൂടെ നിന്ന് ചതിക്കുന്ന കോൺഗ്രസ്സിനെ ജനം ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു. സ്വന്തം പാർട്ടിയിലെ നേതാക്കൾക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ച് നിലംപരിശാക്കുന്ന കോൺഗ്രസ്സ് സംസ്കാരത്തിൻ്റെ ഏറ്റവും വൃത്തികെട്ട രൂപമാണ് കെജ്രിവാളിനെതിരെ അവർ ഉപയോഗിച്ചത്. ആറു മാസത്തോളം ജയിലിൽ കിടന്ന കെജ്രിവാൾ അനുഭവിച്ച വേദന ഊഹിക്കാവുന്നതേയുള്ളൂ. ചെയ്യാത്ത കുറ്റത്തിന് കെജ്രിവാളിനെ ജയിലിലടച്ച് അപമാനിച്ച മഹാപാപത്തിന് ബി.ജെ.പിക്കും കോൺഗ്രസ്സിനും ജനങ്ങൾ മാപ്പു നൽകില്ല. ഇരു പാർട്ടികളെയും കൊന്ന് കൊലവിളിച്ച് മൂന്ന് തവണ തുടർച്ചയായി ഡൽഹി പിടിച്ച കെജ്രിവാളിനോടുള്ള പക തീർക്കുകയായിരുന്നു കോൺഗ്രസ്സും ബി.ജെ.പിയും. മിസ്റ്റർ കെജ്രിവാൾ അങ്ങയുടെ കൈകൾ ശുദ്ധമാണ്. അങ്ങേക്കെതിരെ ആയിരം കോടി പോയിട്ട് പത്തു രൂപയുടെ അഴിമതിക്ക് പോലും തെളിവുകൾ ഹാജരാക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം അങ്ങയുടെ രാഷ്ട്രീയ സംശുദ്ധിയുടെ ഏറ്റവും വലിയ സാക്ഷ്യപത്രമാണ്.
“സത്യം വന്നു, അസത്യം പരാജയപ്പെട്ടു. തീർച്ചയായും അസത്യം പരാജയപ്പെടേണ്ടതു തന്നെയാണ്” (വിശുദ്ധ ഖുർആൻ)’

Previous Article

ഇ-ഓട്ടോറിക്ഷകൾക്ക് 30,000 രൂപ സബ്സിഡി: മാർച്ച് 4 മുതൽ ...

Next Article

‘സ്നേഹധാര’ വാക്ക് ഇൻ ഇൻ്റർവ്യൂ മാർച്ച് 4ന്,അഡാക്,വന ഗവേഷണ ...

Related articles More from author

  • HeadlinesSports

    യു എസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15ന്

    April 1, 2026
    By Admin
  • HeadlinesHealth

    ‘സിസേറിയൻ,ഇൻകുബേറ്റർ,ഇരട്ടക്കുട്ടികൾ,റിസ്ക്…’ഓടി രക്ഷപ്പെട്ട് സർക്കാർ ആശുപത്രിയിലെത്തിയപ്പോൾ സുഖപ്രസവം…!(ലാഭം 10-15 ലക്ഷം!)

    February 26, 2026
    By Admin
  • GeneralHeadlines

    ഗള്‍ഫ് മേഖലയിലെ നോര്‍ക്ക കൂട്ടായ്മകളില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകള്‍

    March 4, 2026
    By Admin
  • GeneralHeadlines

    ഐ.എ.എസ് ഉദ്യോഗസ്ഥനായ സന്ദീപ് കുമാര്‍ ടെക്നോപാര്‍ക്ക് സിഇഒ

    February 9, 2026
    By Admin
  • GeneralHeadlines

    ഉത്സവത്തിനായി ശബരിമല നട തുറന്നു;ആറാട്ട് ഏപ്രിൽ ഒന്നിന്

    March 22, 2026
    By Admin
  • GeneralHeadlines

    സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലും

    January 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം
  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ
  • ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Timeline

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • July 22, 2026

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • July 22, 2026

    സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

  • July 22, 2026

    ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions