Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

GeneralHeadlines
Home›General›ഇന്ത്യയിൽ ആദ്യമായി നദീതീര ലൈറ്റ് ഹൗസുകൾ ഉയരുന്നു; കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ശിലാസ്ഥാപനം നിർവഹിച്ചു

ഇന്ത്യയിൽ ആദ്യമായി നദീതീര ലൈറ്റ് ഹൗസുകൾ ഉയരുന്നു; കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ശിലാസ്ഥാപനം നിർവഹിച്ചു

By Admin
March 5, 2026
85
0

ബ്രഹ്മപുത്രയുടെ തീരത്തുയരുന്നത് നാല് നദീതീര ലൈറ്റ് ഹൗസുകൾ

ഗുവാഹത്തി: ഇന്ത്യയിൽ ആദ്യമായി, ഒരു ഉൾനാടൻ ജലപാതയിൽ ലൈറ്റ്ഹൗസ് സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ബ്രഹ്മപുത്രയുടെ തീരത്തുള്ള നാല് നദീതീര ലൈറ്റ് ഹൗസുകളുടെ ശിലാസ്ഥാപനം കേന്ദ്ര ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ നിർവഹിച്ചു.

അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബോഗിബീൽ, കാംരൂപ് ജില്ലയിലെ പാണ്ഡു, നാഗോൺ ജില്ലയിലെ സിൽഘട്ട്, ബിശ്വനാഥ് ജില്ലയിലെ ബിശ്വനാഥ് ഘട്ട് എന്നിവയാണ് നദീതീര ലൈറ്റ് ഹൗസുകൾക്കായി തറക്കല്ലിട്ട നാല് സ്ഥലങ്ങൾ. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഉൾനാടൻ ചരക്ക്, യാത്രാ ഇടനാഴികളിൽ ഒന്നാണ് ബ്രഹ്മപുത്ര നദി, അഥവാ ദേശീയ ജലപാത-2.

കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ശിലാസ്ഥാപനം നിർവഹിക്കുന്നു

നാലു ലൈറ്റ് ഹൗസുകളുടെയും സംയോജിത പദ്ധതി ചെലവ് ഏകദേശം 84 കോടി രൂപയാണ്. ഓരോ ലൈറ്റ് ഹൗസും 20 മീറ്റർ ഉയരത്തിലുള്ളതും, 14 നോട്ടിക്കൽ മൈൽ ഭൂമിശാത്ര പരിധിയും, 8-10 നോട്ടിക്കൽ മൈൽ പ്രകാശ പരിധിയുമുള്ളവയാണ്. ഇവ പൂർണ്ണമായും സൗരോർജ്ജത്താൽ പ്രവർത്തിക്കും. ലൈറ്റ് ഹൗസുകൾക്കൊപ്പം, മ്യൂസിയം, ആംഫി തിയേറ്റർ, കഫറ്റീരിയ, കുട്ടികളുടെ കളിസ്ഥലം, സുവനീർ ഷോപ്പ്, ലാൻഡ്‌സ്‌കേപ്പ് ചെയ്ത പൊതു ഇടങ്ങൾ എന്നിവയും ഉണ്ടായിരിക്കും.

ഉൾനാടൻ ജലഗതാഗത അതോറിട്ടിയുടെ കണക്കുകൾ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തിൽ ബ്രഹ്മപുത്ര ജലപാതയിലെ ഗതാഗത യാനങ്ങൾ, ചരക്ക് ഗതാഗതം എന്നിവയിൽ 53 ശതമാനം വർധനവാണുണ്ടായിട്ടുള്ളത്. ദേശീയ ജലപാതയിലെ ചരക്ക് ഗതാഗതം പ്രതിവർഷം 8-10 ശതമാനം എന്ന നിലയിൽ സ്ഥിരമായി വളർന്നു, കൂടാതെ ബ്രഹ്മപുത്ര ജല ഇടനാഴി ഇപ്പോൾ അസമിലെ തേയില, കൽക്കരി, വളം വ്യവസായങ്ങൾക്ക് സേവനം നൽകുന്ന വിതരണ ശൃംഖലകളിൽ അവിഭാജ്യ ഘടകമാണ്. പുതിയ നദീതീര ലൈറ്റ് ഹൗസുകൾ സുരക്ഷിത യാത്ര പ്രാപ്തമാക്കുകയും, കാലാവസ്ഥാ നിരീക്ഷണ സെൻസറുകൾക്കു സഹായകമാവുകയും ചെയ്യും.

“ഉൾനാടൻ ജലപാതകൾ റോഡ്‌, റെയിൽ‌ എന്നിവയ്ക്ക് ബദൽ മാത്രമല്ല, മറിച്ച് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തി പകരുന്നതിനായി അവയെ ശക്തിപ്പെടുത്തുകയും പ്രാപ്തമാക്കുകയും ചെയ്യുന്നു. ജലമാർഗ്ഗം കൊണ്ടുപോകുന്ന ഒരു ടൺ ചരക്കിന് റോഡ് ഗതാഗതം ആവശ്യപ്പെടുന്നതിന്‍റെ ചെറിയ ശതമാനം മാത്രമാണ് ചെലവാകുക. ഇതിനു പുറമെ, കാർബൺ ബഹിർഗമനം കുറയ്ക്കുകയും ചെയ്യുന്നു. യാത്രക്കാർക്കും അത്യാവശ്യ വസ്തുക്കളുടെ നീക്കത്തിനുമായി ഇതു ഹൈവേകളെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ നദികൾ 24 മണിക്കൂറും വ്യാപാരത്തിനായി തുറന്നിരിക്കുന്നു എന്ന പ്രസ്താവന കൂടിയാണ് ബ്രഹ്മപുത്രയിൽ ഒരുങ്ങുന്ന ലൈറ്റ് ഹൗസുകൾ,” -മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.

ഗുവാഹത്തിയിലെ ലചിത് ഘട്ടിൽ നടന്ന ശിലാസ്ഥാപന ചടങ്ങ്, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തിൽ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്ഹൗസസ് ആൻഡ് ലൈറ്റ്ഷിപ്പുകളും, ഉൾനാടൻ ജല ഗതാഗത അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായാണ് സംഘടിപ്പിച്ചത്.

TagsBrahmaputra
Previous Article

ഡി.എ, ഡി.ആർ കുടിശ്ശിക അനുവദിച്ചു:വിതരണം ഏപ്രിൽ മുതൽ

Next Article

മില്‍മ റീല്‍ ചലഞ്ചില്‍ പങ്കെടുക്കാം,ഒന്നാം സമ്മാനം ഒരു ലക്ഷം ...

Related articles More from author

  • BusinessGeneralHeadlines

    കെഎസ്ആർടിസിക്ക് 74.34 കോടി രൂപകൂടി അനുവദിച്ചു

    November 3, 2025
    By Admin
  • HeadlinesMovies

    ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ഏപ്രിൽ 17 ന്

    February 17, 2026
    By Admin
  • GeneralHeadlines

    ‘പ്രതിപക്ഷനേതാവേ,ഇത് ഒരു രക്ഷകർത്താവ് എന്ന നിലയിൽ എൻ്റെ അനുഭവം’

    January 29, 2026
    By Admin
  • Headlines

    അമൃത് ഫാർമസികളുടെ എണ്ണം 500 ആയി ഉയർത്തും:മന്ത്രി ജെ പി നദ്ദ

    November 16, 2025
    By Admin
  • GeneralHeadlines

    ഐസര്‍ പ്രവേശന പരീക്ഷ ജൂണ്‍ 7 ന്,ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വിന്‍ഡോ മാര്‍ച്ച് 5 ന് ആരംഭിക്കും

    March 3, 2026
    By Admin
  • GeneralHeadlines

    കേരളത്തെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി

    November 4, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions