Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

CareerGeneralHeadlines
Home›Career›ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

By Admin
March 6, 2026
375
0

ആദ്യ ശ്രമത്തിൽ സിവിൽ സർവീസ് അമ്പത്തേഴാം റാങ്ക് നേടി ജെ. എസ് ശ്രീജ

തിരുവനന്തപുരം:അച്ഛനും അമ്മയും ഇല്ലായ്മയ്ക്കും വല്ലായ്മയക്കും ഇടയിൽ കഠിനാധ്വാനം ചെയ്ത മകൾക്ക് സിവിൽ സർവീസ്. തിരുവനന്തപുരം നരിവാമൂട് സ്വദേശി കൂലിപ്പണിക്കാരനായ ജയകുമാറിന്‍റെയും എം.എ വരെ പഠിച്ചിട്ടും ജോലി കിട്ടാതെ പോയ ഷീജ കുമാരിയുടെയും മകളാണ് ആദ്യ ശ്രമത്തിൽ സിവിൽ സർവീസ് അമ്പത്തേഴാം റാങ്ക് നേടിയ ജെ. എസ് ശ്രീജ.
മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശ്രീജ, 2024-ലാണ് സിവില്‍ സര്‍വീസ് കോച്ചിങ് ആരംഭിച്ചത്. കൃത്യമായ പ്ലാനിങ്ങോടു കൂടി ഓരോ ദിവസവും നിശ്ചയിച്ച പാഠഭാഗങ്ങള്‍ പഠിച്ചുതീര്‍ത്തുകൊണ്ടുള്ള കഠിനാധ്വാനമാണ് ഈ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ആണ് ലക്ഷ്യം. തന്‍റെ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ അച്ഛനും അമ്മയും നല്‍കിയ ആത്മവിശ്വാസവും പ്രോത്സാഹനവുമാണ് പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോകാന്‍ തുണയായതെന്ന ശ്രീജ പറഞ്ഞു.
പഠിത്തിന്‍റെ കാര്യത്തില്‍ എന്ത് പറഞ്ഞാലും വീട്ടുകാര്‍ ഒപ്പമുണ്ടായിരുന്നു എന്ന് ശ്രീജ പറയുന്നു. നന്നായി പഠിക്കുകയാണ് എന്‍റെ കടമ. ഊര്‍ജം, വാശി ഉണ്ടായിരുന്നു. ഇതാണ് എന്നെ മുന്നോട്ട് കൊണ്ടുപോയത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മലയാളിയായ ഹരിത വി. കുമാറിന് സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് ലഭിച്ചത് മുതലാണ് സിവില്‍ സര്‍വീസ് എന്ന ആഗ്രഹം വളര്‍ന്നത്. അന്ന് അമ്മയോട് ചോദിച്ചാണ് സിവില്‍ സര്‍വീസിനെ പറ്റി മനസിലാക്കിയത്. അന്ന് ഐഎഎസ് ആയിരുന്നു ആഗ്രഹം. കോളജില്‍ ഇന്‍റര്‍ നാഷണല്‍ റിലേഷന്‍ പഠിച്ചപ്പോള്‍ ഡിപ്ലോമസി ഇഷ്ടമായി. 57-ാം റാങ്ക് കിട്ടയതു കൊണ്ട് ഐഎഫ് എസ് കിട്ടിമെന്ന് കരുതുന്നതായി ശ്രീജ പറഞ്ഞു.
കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും നിറകണ്ണുകളോടെയാണ് ഈ സന്തോഷ വാര്‍ത്ത കേട്ടത്.
‘കൂലിപ്പണിയാണ്, സൈക്കിളിലാണ് യാത്ര. രാവിലെ മുതല്‍ സൈക്കിളില്‍ പോകും.അപ്പോൾ,യാത്രയ്ക്ക് പണച്ചെലവില്ലല്ലോ. ചിലപ്പോൾ നെടുമങ്ങാട്ടുവരെയും മറ്റുചിലപ്പോൾ ആറ്റിങ്ങലു വരെയും സൈക്കിളിൽ പോകും, എന്ത് ജോലിയും ചെയ്യും. ഭാര്യയാണ് കുട്ടികള്‍ക്ക് പഠിക്കാനുള്ള ധൈര്യം നല്‍കിയത്. മദ്രാസ് ക്രിസ്ത്യന്‍ കോളജിലാണ് മകള്‍ പഠിച്ചത്. മാസവസാനം മെസ് ബില്ലടക്കാനൊക്കെ വലിയ ടൈറ്റ് ആവും. ഭാര്യ കുടുംബശ്രീയില്‍ നിന്ന് ലോണ്‍ എടുത്തും ബന്ധുക്കള്‍ സഹായിച്ചുമാണ് പൈസയടച്ചത്. ഗള്‍ഫില്‍ ഏഴുകൊല്ലം ജോലി ചെയ്തു സഹോദരിമാരെയൊക്കെ കല്ല്യാണം കഴിച്ചയച്ചു. ബാക്കി പൈസ കൂട്ടിവെച്ചാണ് വീടുണ്ടാക്കിയത്.
രണ്ടാമത് ഗള്‍ഫില്‍ പോവാന്‍ ആയില്ല. കെട്ടുതാലി ഉള്‍പ്പെടെ പണയം വെച്ചു. കാര്‍ഷിക ലോണ്‍ എടുത്തു.വര്‍ഷം തോറും അത് പുതുക്കിവെക്കും. ഈ സമയത്തൊക്ക ഭാര്യ കുടുംബശ്രീന്ന് വായ്പ എടുക്കും. അതിനിടെ പഠിക്കാന്‍ കെട്ടിവെയ്ക്കാന്‍ 10000 രൂപ ആവശ്യം വന്നു. പലിശയ്ക്ക് പണമെടുത്തു. ശനിയാഴ്ച പൈസകിട്ടി. ഞായറാഴ്ചയും പണിക്ക് പോയി. അതിനിടെ തിങ്കളാഴ്ച കട്ടര്‍ മിഷന്‍ കൊണ്ട് കൈ മുറിഞ്ഞു. എന്നിട്ടും ഞങ്ങള് വിട്ടില്ല.സൗദിയില്‍ നിന്നൊരു മാല കൊണ്ടുവന്നിരുന്നു. ഈ മാല പണയം വച്ചത് ഓരോ വര്‍ഷവുമെടുത്ത് പുതുക്കം. പിന്നെ,അളിയൻമാർ ഉൾപ്പെടെ കുടുംബക്കാര്‍ പലതവണ സഹായിച്ചു. ‘ -ജയകുമാർ അഭിമാനത്തോടെ പറഞ്ഞു.’ അവളുടെ അധ്വാനത്തിന്‍റെ ഫലം ദൈവം കൊടുത്തു’ അമ്മ ഷീജ കുമാരിക്ക് അത്രയേ പറയാനുള്ളൂ.
മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദത്തിന് ശേഷമാണ് ശ്രീജ സിവില്‍ സർവീസ് പരിശീലനം തുടങ്ങിയത്.
‘ആദ്യശ്രമത്തില്‍ തന്നെ എന്നെ കൊണ്ട് പറ്റുമെന്ന് അച്ഛനും അമ്മയും പറയുമായിരുന്നു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ എത്തുമെന്ന് എപ്പോഴും അധ്യാപകരും ചര്‍ച്ചിലുള്ളവരും പറയാറുണ്ടായിരുന്നു. അന്നന്നുള്ളത് പഠിച്ചിട്ടേ ഉറങ്ങാറുള്ളൂ. കഴിയാത്ത ദിവസം ആ ഭാഗങ്ങള്‍ വെള്ളിയാഴ്ചത്തേക്കോ ശനിയാഴ്ചത്തേക്കോ മാറ്റിവക്കും. പഠിച്ച ഫോര്‍ച്യൂണ്‍ അക്കാഡമിയില്‍ ഞായറാഴ്ച പരീക്ഷ എഴുതാന്‍ പോകുന്നതിന് മുന്നേ എല്ലാം പഠിച്ചെന്ന് ഉറപ്പുവരുത്തുമായിരുന്നു. ഈ രീതി പ്രിലിംസിലും മെയിന്‍ പരീക്ഷയിലു ഒത്തിരി സഹായിച്ചു
മെന്റേര്‍സ് നല്‍കുന്ന ഉപദേശങ്ങളും നിര്‍ദേശങ്ങളുമെല്ലാം പാലിക്കാന്‍ പരമാവധി ശ്രമിച്ചു. നല്ല മാര്‍ക്ക് നേടുക എന്നതായിരുന്നു ലക്ഷ്യമിട്ടത്. ഫലം കാത്തിരിക്കുന്ന സമയം നല്ല ടെന്‍ഷനുണ്ടായിരുന്നു. ആ സമയമെല്ലാം ഒപ്പമുണ്ടായിരുന്ന അച്ഛനും അമ്മയും ആത്മവിശ്വാസം നല്‍കി. പഠിത്തകാര്യത്തില്‍ എന്ത് ആവശ്യപ്പെട്ടാലും ദാരിദ്ര്യത്തിനിടയിലും അതിന് യെസ് എന്ന് മാത്രം പറയുന്ന രക്ഷിതാക്കളാണ് തന്‍റെ ഊര്‍ജം. അമ്മയാണ് തന്നെ ഒപ്പം ഇരുത്തി ചെറുപ്പത്തില്‍ പഠിപ്പിച്ചിരുന്നത്’- ശ്രീജ പറഞ്ഞു.

TagsCivil Service 57th RankSreeja JS
Previous Article

തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Next Article

‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ ...

Related articles More from author

  • CareerHeadlinesHealth

    നഴ്‌സിംഗ്, അനുബന്ധ ആരോഗ്യ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

    June 10, 2026
    By Admin
  • GeneralHeadlinesHealth

    നിപ- ഒരാൾ കൂടി ആശുപത്രി വിട്ടു; സമ്പർക്ക പട്ടികയിലെ രണ്ടുപേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

    June 18, 2026
    By Admin
  • GeneralHeadlinesPolitics

    മുസ്ലിം ലീഗിനോട് മുഖ്യമന്ത്രി ഉദാരനിലപാട് സ്വീകരിക്കുകയാണെന്ന് കോൺഗ്രസിൽ വിമർശനം 

    May 20, 2026
    By Admin
  • Headlinesscience

    ചൊവ്വയിൽ ‘കൃഷ്ണൻ’,പെരിയാറും വലിയമലയും ബേക്കലും…!

    November 27, 2025
    By Admin
  • Headlines

    മില്‍മയ്ക്ക് വീണ്ടും ദേശീയ അംഗീകാരം

    November 18, 2025
    By Admin
  • HeadlinesPolitics

    ചർച്ച ചെയ്യേണ്ടത് പരാജയമോ സെകട്ടറിയുടെ കുറ്റസമ്മത മൊഴിയോ?

    May 15, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions