Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അമ്പലപ്പുഴയിൽ ജി.സുധാകരനെ ജയിപ്പിക്കാൻ’കൊലീബി’വരുമോ?നിർണായകം ബിജെപി വോട്ട്

  • രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്‍റിബയോഗ്രാം പുറത്തിറക്കി കേരളം

  • കുട്ടികളിലെ ഗുരുതര വൃക്കരോഗം വർധിക്കുന്നു,കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി ‘പ്രതീക്ഷ’

  • വിവാഹ ഫോട്ടോഷൂട്ടിന് ഉണ്ടക്കണ്ണൻ ലൈറ്റുമായി കെഎസ്ആർടിസി വിൻ്റേജ് ബസ്,തുടക്കത്തിൽ തലസ്ഥാന നഗരത്തിൽ സർവീസ്

  • സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും രണ്ടുവർഷത്തിനകം കൗൺസിലിംഗ് നടപ്പിലാക്കണം: ബാലാവകാശ കമ്മിഷൻ

HeadlinesHealth
Home›Headlines›കുട്ടികളിലെ ഗുരുതര വൃക്കരോഗം വർധിക്കുന്നു,കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി ‘പ്രതീക്ഷ’

കുട്ടികളിലെ ഗുരുതര വൃക്കരോഗം വർധിക്കുന്നു,കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി ‘പ്രതീക്ഷ’

By Admin
March 12, 2026
87
0

എസ്.എ.ടി ആശുപത്രി സംസ്ഥാനതല പീഡിയാട്രിക് നെഫ്രോളജി ഹബ്

തിരുവനന്തപുരം:കുട്ടികളിലെ ഗുരുതര വൃക്കരോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ‘പ്രതീക്ഷ’ എന്ന പേരിൽ പുതിയ സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു. കുട്ടികളിലെ വൃക്കരോഗങ്ങൾ നേരത്തെ തിരിച്ചറിയുകയും സമയബന്ധിതമായ ചികിത്സയും ഇടപെടലുകളും ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ ഗുരുതര വൃക്കരോഗത്തിന്റെ തീവ്രത കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ലോക വൃക്ക ദിനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
രോഗം വൈകി തിരിച്ചറിയുന്നതും അതിനാൽ ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കൽ പോലുള്ള ഉയർന്ന ചെലവുള്ള ചികിത്സകളിലേക്ക് എത്തേണ്ടി വരുന്നതും ഒരു വലിയ പൊതുജനാരോഗ്യ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇത്തരം അവസ്ഥകൾ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യപരവും സാമ്പത്തികവുമായ ജീവിതത്തെ ഗൗരവമായി ബാധിക്കുന്നു.
ഗർഭകാലം മുതൽ തന്നെ സാധ്യതയുള്ള പ്രശ്നങ്ങൾ കണ്ടെത്തി ഇടപെടൽ നടത്തുന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഒബ്സ്ടെട്രീഷ്യൻ, പീഡിയാട്രീഷ്യൻ, പീഡിയാട്രിക് നെഫ്രോളജിസ്റ്റ്, പീഡിയാട്രിക് സർജൻ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ഗർഭകാലം, ജനനാനന്തര ഘട്ടം, ചികിത്സാനന്തര പരിചരണം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ പരിചരണ സംവിധാനം പദ്ധതിയിലൂടെ ഉറപ്പാക്കുന്നു.
ഡിസ്ട്രിക്ട് എർലി ഇന്റർവെൻഷൻ സെന്‍ററുൾ വഴി അപകട സാധ്യതയുള്ള കുഞ്ഞുങ്ങളെയും കുട്ടികളെയും രജിസ്റ്റർ ചെയ്ത് ആവശ്യമായ പരിശോധനകൾക്കും ചികിത്സയ്ക്കുമായി മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുന്നതാണ് പ്രവർത്തനരീതി. തിരുവനന്തപുരം എസ്.എ.ടി, ആശുപത്രി സംസ്ഥാനതല പീഡിയാട്രിക് നെഫ്രോളജി ഹബ്ബായി പ്രവർത്തിക്കും.
ഗുരുതര വൃക്കരോഗം നേരത്തെ കണ്ടെത്തൽ, രോഗ വ്യാപനം മന്ദഗതിയിലാക്കാനുള്ള ചികിത്സകൾ, ദീർഘകാല ചികിത്സാ പിന്തുണ, കൂടാതെ ആവശ്യമുള്ളവർക്ക് സമഗ്രമായ റീനൽ റീപ്ലേസ്മെൻ്റ് പ്രോഗ്രാം എന്നിവ ശക്തിപ്പെടുത്തുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹൃദ്യം പോർട്ടൽ വഴി ഈ പദ്ധതി ബന്ധിപ്പിച്ച് കൂടുതൽ കാര്യക്ഷമമായ നിരീക്ഷണവും തുടർപരിചരണവും ഉറപ്പാക്കും.
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ കേരളം കൈവരിച്ച നേട്ടങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു പ്രധാന ഇടപെടലായിരിക്കും ‘പ്രതീക്ഷ’ പദ്ധതി. ഗുരുതര വൃക്കരോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിലൂടെ കുട്ടികൾക്ക് ആരോഗ്യകരമായ ഭാവി നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രതീക്ഷ.
ലോക വൃക്ക ദിനത്തോടനുബന്ധിച്ച് എസ്.എ.ടി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ കിഡ്‌നി ട്രാൻസ്പ്ലാൻ്റ് ടീമിനെ ആദരിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ എസ്.എസ്. സിന്ധു, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു, കെ. സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, പീഡിയാട്രിക് നെഫ്രോളജി വകുപ്പ് മേധാവി ഡോ. സൂസൻ ഉതുപ്പ്, വൈസ് പ്രിൻസിപ്പൽ ഡോ. ഉഷാദേവി കെ.ബി., ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ ഡോ. രാഹുൽ യു.ആർ., ആർ.എം.ഒ ഡോ. ഷെർമിൻ നെസ്രിൻ, എസ്.എ.ടി. ചീഫ് നഴ്‌സിംഗ് ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.

TagsKerala Healthkerala modelPRATIKSHA - Pediatric Renal AssessmentTreatment and Intervention in Kerala State
Previous Article

വിവാഹ ഫോട്ടോഷൂട്ടിന് ഉണ്ടക്കണ്ണൻ ലൈറ്റുമായി കെഎസ്ആർടിസി വിൻ്റേജ് ബസ്,തുടക്കത്തിൽ ...

Next Article

രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്‍റിബയോഗ്രാം പുറത്തിറക്കി ...

Related articles More from author

  • HeadlinesHealth

    കേരളത്തിലെ ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി

    December 23, 2025
    By Admin
  • HeadlinesHealthPolitics

    ‘പ്രതിപക്ഷനേതാവേ,അങ്ങ് ഇതൊക്കെ അറിയേണ്ടതല്ലേ?’-വി.ഡി സതീശന് ആരോഗ്യമന്ത്രി വീണാജോർജിൻ്റെ മറുപടി

    February 13, 2026
    By Admin
  • HeadlinesHealth

    ട്രൈബല്‍ ഹബ്ബ് തയ്യാർ,ഇനി ദുര്‍ഘട മേഖലയിലും സമഗ്ര ആരോഗ്യ പരിരക്ഷ

    February 19, 2026
    By Admin
  • GeneralHeadlines

    ‘ക്ലൈമറ്റ്-സ്മാർട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഒരു തുടർ ശൃംഖലയായി 2050 ലെ കേരളം’

    February 13, 2026
    By Admin
  • Headlines

    കേരളം അടിമുടി മാറുന്നു:ഡോ. മുരളി തുമ്മാരുകുടി

    November 18, 2025
    By Admin
  • GeneralHeadlines

    ലൈഫിൽ 5 ലക്ഷം വീട് അടുത്തമാസം പൂർത്തിയാവുമെന്ന് മുഖ്യമന്ത്രി

    January 1, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അമ്പലപ്പുഴയിൽ ജി.സുധാകരനെ ജയിപ്പിക്കാൻ’കൊലീബി’വരുമോ?നിർണായകം ബിജെപി വോട്ട്
  • രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്‍റിബയോഗ്രാം പുറത്തിറക്കി കേരളം
  • കുട്ടികളിലെ ഗുരുതര വൃക്കരോഗം വർധിക്കുന്നു,കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി ‘പ്രതീക്ഷ’
  • വിവാഹ ഫോട്ടോഷൂട്ടിന് ഉണ്ടക്കണ്ണൻ ലൈറ്റുമായി കെഎസ്ആർടിസി വിൻ്റേജ് ബസ്,തുടക്കത്തിൽ തലസ്ഥാന നഗരത്തിൽ സർവീസ്
  • സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും രണ്ടുവർഷത്തിനകം കൗൺസിലിംഗ് നടപ്പിലാക്കണം: ബാലാവകാശ കമ്മിഷൻ

Timeline

  • March 12, 2026

    അമ്പലപ്പുഴയിൽ ജി.സുധാകരനെ ജയിപ്പിക്കാൻ’കൊലീബി’വരുമോ?നിർണായകം ബിജെപി വോട്ട്

  • March 12, 2026

    രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്‍റിബയോഗ്രാം പുറത്തിറക്കി കേരളം

  • March 12, 2026

    കുട്ടികളിലെ ഗുരുതര വൃക്കരോഗം വർധിക്കുന്നു,കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി ‘പ്രതീക്ഷ’

  • March 12, 2026

    വിവാഹ ഫോട്ടോഷൂട്ടിന് ഉണ്ടക്കണ്ണൻ ലൈറ്റുമായി കെഎസ്ആർടിസി വിൻ്റേജ് ബസ്,തുടക്കത്തിൽ തലസ്ഥാന നഗരത്തിൽ സർവീസ്

  • March 12, 2026

    സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും രണ്ടുവർഷത്തിനകം കൗൺസിലിംഗ് നടപ്പിലാക്കണം: ബാലാവകാശ കമ്മിഷൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions