കെ പി പി ഉണ്ണിത്താന്‍ സ്മാരക പുരസ്കാരം ഡോ.ആര്‍.അശോകിന്

പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഏർപ്പെടുത്തിയത് നാഷണൽ സീനിയർ സിറ്റിസൺസ് മൂവ്മെൻ്റ്
തിരുവനന്തപുരം:വയോജന മേഖലയിൽ സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്നവർക്കുള്ള കെ പി പി ഉണ്ണിത്താന്‍ സ്മാരക പുരസ്കാരം രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി മുൻ രജിസ്ട്രാർ ഡോ.ആര്‍.അശോകിന് .

ഡോ.ആര്‍.അശോക്
നാഷണൽ സീനിയർ സിറ്റിസൺസ് മൂവ്മെൻ്റ് ഏർപ്പെടുത്തിയ , പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന
2025–ലെ പുരസ്‌കാരം മാര്‍ച്ച് 17ന് മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ പ്ലാനിങ് ബോർഡ് അംഗം ഡോ പി കെ ജമീല വിതരണം ചെയ്യും.
നിലവിൽ, കേന്ദ്ര സർക്കാരിൻ്റെ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോ ടെക്‌നോളജി – പബ്ലിക് ഹെൽത്ത് റിസർച്ച് ആൻഡ് സെർവീസസ് പ്രോഗ്രാമിൽ അഡ്വൈസർ ആയി പ്രവർത്തിക്കുകയാണ് അദ്ദേഹം.
വയോജനങ്ങളുടെ ആരോഗ്യ ക്ഷേമ -സാമൂഹിക സുരക്ഷാ പ്രവർത്തനങ്ങൾ ഫലപ്രദമായി ആവിഷ്കരിക്കുന്നതിൽ സർക്കാരിൻ്റെ നയ രൂപീകരണ വിദഗ്ധനായും അവ നടപ്പാക്കുന്നതിൽ വയോജനങ്ങളുടെ സുഹൃത്തായ ഉദ്യോഗസ്ഥനായി ഡോ ആർ അശോക് പ്രവർത്തിച്ചത് കണക്കിലെടുത്താണ് ഈ അവാർഡെന്ന് നാഷണൽ സീനിയർ സിറ്റിസൺസ് മൂവ്മെൻ്റ് ജനറൽ സെക്രട്ടറി ഇ എച്ച് ജോൺസ് അറിയിച്ചു.






