Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അമ്പലപ്പുഴയിൽ ജി.സുധാകരനെ ജയിപ്പിക്കാൻ’കൊലീബി’വരുമോ?നിർണായകം ബിജെപി വോട്ട്

  • രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്‍റിബയോഗ്രാം പുറത്തിറക്കി കേരളം

  • കുട്ടികളിലെ ഗുരുതര വൃക്കരോഗം വർധിക്കുന്നു,കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി ‘പ്രതീക്ഷ’

  • വിവാഹ ഫോട്ടോഷൂട്ടിന് ഉണ്ടക്കണ്ണൻ ലൈറ്റുമായി കെഎസ്ആർടിസി വിൻ്റേജ് ബസ്,തുടക്കത്തിൽ തലസ്ഥാന നഗരത്തിൽ സർവീസ്

  • സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും രണ്ടുവർഷത്തിനകം കൗൺസിലിംഗ് നടപ്പിലാക്കണം: ബാലാവകാശ കമ്മിഷൻ

GeneralHeadlines
Home›General›വിവാഹ ഫോട്ടോഷൂട്ടിന് ഉണ്ടക്കണ്ണൻ ലൈറ്റുമായി കെഎസ്ആർടിസി വിൻ്റേജ് ബസ്,തുടക്കത്തിൽ തലസ്ഥാന നഗരത്തിൽ സർവീസ്

വിവാഹ ഫോട്ടോഷൂട്ടിന് ഉണ്ടക്കണ്ണൻ ലൈറ്റുമായി കെഎസ്ആർടിസി വിൻ്റേജ് ബസ്,തുടക്കത്തിൽ തലസ്ഥാന നഗരത്തിൽ സർവീസ്

By Admin
March 12, 2026
90
0

വിൻ്റേജ് ബസ് മന്ത്രി കെ. ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം:ഉണ്ടക്കണ്ണൻ ലൈറ്റും മുൻപിൽ രണ്ടു ഭാഗങ്ങളായുള്ള ചില്ലും പിടിപ്പിച്ച് 1970– 80 കാലത്ത് നിരത്തിൽ ഓടിയിരുന്ന കെഎസ്ആർടിസി – യുടെ 1965 മോഡൽ വിൻ്റേജ് ബസ് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കെഎസ്ആർടിസിയുടെ ആദ്യ സർവീസ് ആരംഭിച്ച തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന് മുന്നിൽ നിന്നായിരുന്നു വിൻ്റേജ് ബസിന്‍റെ ഫ്ലാഗ് ഓഫ്. ആദ്യ യാത്ര വെള്ളയമ്പലം ജംഗ്ഷൻ ചുറ്റി ലോക്ഭവന് സമീപം അവസാനിച്ചു.
തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിൽ വിൻ്റേജ് ബസ് സർവീസ് നടത്തുമെന്നും, ലഭിക്കുന്ന പ്രതികരണമനുസരിച്ച് മറ്റിടങ്ങളിലേയ്ക്കും സർവീസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഓപ്പൺ ഡബിൾ ഡക്കർ ബസ് പോലെ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കാനും പദ്ധതിയുണ്ട്. കെഎസ്ആർടിസി-യുടെ ‘നൊസ്റ്റാൾജിക് ഫീലിംഗ്’ യാത്രാനുഭവം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കല്യാണ ഫോട്ടോഷൂട്ടുകൾക്ക് ഉൾപ്പടെ വിൻ്റേജ് ബസ് ഉപയോഗപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്ഥിതി തുടർന്നുപോയാൽ രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന സ്ഥാപനമായി കെഎസ്ആർടിസി മാറുമെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആർടിസി സെൻട്രൽ വർക്ക് ഷോപ്പിലായിരുന്നു വിൻ്റേജ് ബസിന്‍റെ നിർമ്മാണം. എൻജിനിയർ ഉണ്ണികൃഷ്ണന്‍റെ മേൽനോട്ടത്തിൽ ജീവനക്കാർ രണ്ട് മാസത്തിലാണ് വിൻ്റേജ് ബസ് നിർമ്മിച്ചത്. 2013 മോഡൽ അശോക് ലെയ്‌ലാൻഡ് ബസാണ് വിൻ്റേജ് രീതിയിൽ മാറ്റിയിരിക്കുന്നത്. ബിഎസ് 3 എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്. പഴയ വാഹനത്തിന്‍റെ ഡിസൈനും, ഗ്രില്ലും, ഹെഡ് ലൈറ്റും, ബസ് ഗ്രീൻ നിറവും, ഷട്ടർ വിൻഡോയും, സീറ്റുകളും, ലൈറ്റുകളും, രണ്ട് ഗ്ലാസ്സുള്ള വിൻഡ് ഷീൽഡ് മാതൃകയുമെല്ലാം അതുപോലെ സ്വീകരിച്ചാണ് ബസ് നിർമിച്ചിരിക്കുന്നത്. ബസിൽ 52 പേർക്കുള്ള യാത്രാ സൗകര്യമുണ്ട്.

TagsKSRTC Vintage Bus
Previous Article

സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും രണ്ടുവർഷത്തിനകം കൗൺസിലിംഗ് നടപ്പിലാക്കണം: ബാലാവകാശ ...

Next Article

കുട്ടികളിലെ ഗുരുതര വൃക്കരോഗം വർധിക്കുന്നു,കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും ...

Related articles More from author

  • HeadlinesHealth

    ഇൻ്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

    February 23, 2026
    By Admin
  • HeadlinesMovies

    വാഴത്തോപ്പിൽ ഗൗരവഭാവത്തിൽ നിൽക്കുന്ന ജോർജുകുട്ടി,’ദൃശ്യം 3’ന് പുതിയ പോസ്റ്റർ

    February 14, 2026
    By Admin
  • GeneralHeadlines

    നാലുവർഷ ബിരുദ പാഠ്യപദ്ധതിക്കായി ഓൺലൈൻ കോഴ്‌സ് പ്ലാററ്ഫോം ‘കെ-ലേൺ’

    March 10, 2026
    By Admin
  • HeadlinesHealth

    രോഗിക്ക് ‘സിപിആർ’ നൽകിയില്ലെന്ന് വിളിച്ചുകൂവി വിധിച്ചു…

    January 26, 2026
    By Admin
  • HeadlinesTravel

    ആക്കുളം – ചേറ്റുവ ജലപാത ഒന്നാം ഘട്ടം തയ്യാർ, ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    February 20, 2026
    By Admin
  • HeadlinesHealth

    പക്ഷിപ്പനി മനുഷ്യരിൽ പകരാതിരിക്കാൻ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ്

    December 23, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അമ്പലപ്പുഴയിൽ ജി.സുധാകരനെ ജയിപ്പിക്കാൻ’കൊലീബി’വരുമോ?നിർണായകം ബിജെപി വോട്ട്
  • രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്‍റിബയോഗ്രാം പുറത്തിറക്കി കേരളം
  • കുട്ടികളിലെ ഗുരുതര വൃക്കരോഗം വർധിക്കുന്നു,കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി ‘പ്രതീക്ഷ’
  • വിവാഹ ഫോട്ടോഷൂട്ടിന് ഉണ്ടക്കണ്ണൻ ലൈറ്റുമായി കെഎസ്ആർടിസി വിൻ്റേജ് ബസ്,തുടക്കത്തിൽ തലസ്ഥാന നഗരത്തിൽ സർവീസ്
  • സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും രണ്ടുവർഷത്തിനകം കൗൺസിലിംഗ് നടപ്പിലാക്കണം: ബാലാവകാശ കമ്മിഷൻ

Timeline

  • March 12, 2026

    അമ്പലപ്പുഴയിൽ ജി.സുധാകരനെ ജയിപ്പിക്കാൻ’കൊലീബി’വരുമോ?നിർണായകം ബിജെപി വോട്ട്

  • March 12, 2026

    രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്‍റിബയോഗ്രാം പുറത്തിറക്കി കേരളം

  • March 12, 2026

    കുട്ടികളിലെ ഗുരുതര വൃക്കരോഗം വർധിക്കുന്നു,കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി ‘പ്രതീക്ഷ’

  • March 12, 2026

    വിവാഹ ഫോട്ടോഷൂട്ടിന് ഉണ്ടക്കണ്ണൻ ലൈറ്റുമായി കെഎസ്ആർടിസി വിൻ്റേജ് ബസ്,തുടക്കത്തിൽ തലസ്ഥാന നഗരത്തിൽ സർവീസ്

  • March 12, 2026

    സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും രണ്ടുവർഷത്തിനകം കൗൺസിലിംഗ് നടപ്പിലാക്കണം: ബാലാവകാശ കമ്മിഷൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions