Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

HeadlinesPolitics
Home›Headlines›മുഹമ്മദ് റിയാസിന് മരുമകൻ എന്ന നിലയിൽ പ്രത്യേക സ്ഥാനങ്ങൾ നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മുഹമ്മദ് റിയാസിന് മരുമകൻ എന്ന നിലയിൽ പ്രത്യേക സ്ഥാനങ്ങൾ നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

By Admin
March 20, 2026
171
0

മകൾക്കെതിരായ ആരോപണങ്ങൾ തന്നെ ലക്ഷ്യം വച്ചുള്ളതാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം:മുഹമ്മദ് റിയാസിന് മരുമകൻ എന്ന നിലയിൽ പ്രത്യേക സ്ഥാനങ്ങൾ നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സിന്ധു സൂര്യകുമാർ

പ്രവർത്തനത്തിന് അനുസരിച്ചുള്ള ഉത്തരവാദിത്തങ്ങളാണ് നൽകിയിട്ടുള്ളത്.മുഖ്യമന്ത്രിയാണ് സാധാരണ ഗതിയില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു നല്‍കുന്നത്. എന്നാല്‍, ഇത് പാര്‍ട്ടിയും ബന്ധപ്പെട്ട കക്ഷികളും ചേര്‍ന്ന് എല്‍ഡിഎഫ് ആണ് ഈ വിഭജനം നടത്തുന്നത്. ഒരു കൂട്ടുകക്ഷി മന്ത്രിസഭ വരുമ്പോള്‍ മുഖ്യമന്ത്രി മാത്രമായിട്ടല്ല തീരുമാനമെടുക്കുന്നത്.തൻ്റെ പ്രത്യേകമായ താല്‍പ്പര്യത്തിൻ്റെ ഭാഗമായല്ല റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസവും നല്‍കിയത്. അത് സാധാരണ വകുപ്പുകള്‍ മാത്രമാണ്.റിയാസിൻ്റെ പൊതുപ്രവര്‍ത്തനത്തിൻ്റെ ഭാഗമായാണ് മന്ത്രിയായി തുടരുന്നത്. മകളുടെ ഭര്‍ത്താവ് ആയതു കൊണ്ട് അതില്‍ നിന്ന് ഒഴിയാന്‍ പറ്റില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ പാത ഉദ്ഘാടനവേളയിൽ കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ഈ വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മരുമകൻ പരാമർശം നടത്തിയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
ദേശീയ പാത ചില റീച്ചുകൾ പൂർത്തിയാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും റിവ്യൂ നടത്താറുണ്ട്. കഴി‍ഞ്ഞ രണ്ട് മാസം മുമ്പും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിൽ റിവ്യൂ മീറ്റിങ് നടന്നിരുന്നു. ചില റീച്ചുകൾ ജനുവരിയാകുമ്പോഴേക്കും പൂർത്തിയാകും എന്നാണ് അന്ന് കണ്ടത്. എങ്കിൽ ജനുവരിയിൽ ഉദ്ഘാടനം നടത്തിക്കൂടെ എന്ന നിർദേശം വെച്ചത് താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് ആലോചിക്കാമെന്നായിരുന്നു അന്ന് ​ഗഡ്​ഗരി പറഞ്ഞത്. എന്നാൽ ജനുവരിയായിട്ടും ഈ കാര്യത്തിൽ ഒരു പ്രതികരണം വന്നില്ല. കേന്ദ്രമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ആലോചിക്കുന്നുണ്ടെന്നായിരുന്നു മറുപടിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും

പ്രധാമന്ത്രിയുടെ പരിപാടി നിശ്ചയിച്ചതിനുളശേഷം ​ഗഡ്​ഗരിയുടെ ഒരു അറിയിപ്പുവന്നു. ദേശീയ പാതയുടെ ഉദ്ഘാടനം ആലോചിക്കുന്നുണ്ട് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കണം എന്നായിരുന്നു അറിയിപ്പ്. എന്നാൽ, അതേ ദിവസം മറ്റൊരു പരിപാടി നേരത്തെ നിശ്ചയിച്ചിരുന്നു, ആ കാരണത്താൽ ദേശീയപത ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് മുൻകൂട്ടി അറിയിക്കുകയും ചെയ്തു. ഈ സമയത്തൊന്നും വിവാദങ്ങൾ‌ ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാൽ പ്രധാമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളുടെ പട്ടിക വന്നു. അതിൽ കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരില്ല. കേരളത്തിൽ ദേശീയപാതയുടെ കാര്യങ്ങൾ നോക്കുന്നത് പൊതുമരാമത്ത് മന്ത്രിയാണല്ലോ, അപ്പോൾ സ്വാഭാവികമായും പൊതുമരാമത്ത് മന്ത്രിയും പരിപാടിയിൽ പങ്കെടുക്കേണ്ടതല്ലേ? സ്വാഭാവികമായും ഈ വിഷയം വിവാദത്തിലാകുകയായിരുന്നു. അതിനുള്ള മറുപടിയായാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ മരുമകൻ പരാമർശം നടത്തിയത്. തീർത്തും തെറ്റായ നിലപാട് സ്വീകരിച്ചത്. ബിജെപി അധ്യക്ഷൻ്റെ പരാമർശത്തിന് ഇപ്പോൾ മറുപടി പറയുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിമുഖത്തിൽ അറിയിച്ചു.
മകൾക്കെതിരായ ആരോപണങ്ങൾ തന്നെ ലക്ഷ്യം വച്ചുള്ളതാണെന്നും വിശദീകരണം നൽകാൻ തക്ക വിധത്തിൽ ആ ആരോപണങ്ങളിൽ ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

TagsCM Pinarayi VijayanMuhammed Riyas
Previous Article

പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം ...

Next Article

എം.വി.ഗോവിന്ദന്‍റെ ഭാര്യ ആയതുകൊണ്ടല്ല പി.കെ.ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി ...

Related articles More from author

  • HeadlinesPolitics

    എം.വി.ഗോവിന്ദന്‍റെ ഭാര്യ ആയതുകൊണ്ടല്ല പി.കെ.ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    March 20, 2026
    By Admin
  • GeneralHeadlines

    കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് തങ്ങൾ ഊർജ്ജം ഉൾക്കൊള്ളുന്നതെന്ന് ഡോ. ഫറൂഖ് അബ്ദുള്ള

    February 17, 2026
    By Admin
  • GeneralHeadlines

    സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകളിൽ ബ്രേക്കിംഗ് ന്യൂസ് മത്സരം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

    March 5, 2026
    By Admin
  • HeadlinesPolitics

    കേരളത്തിലെ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനുള്ള അധികാരം തെലുങ്കന് കൊടുത്തിട്ടുണ്ടോ എന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

    April 9, 2026
    By Admin
  • GeneralHeadlines

    “ജനസംഖ്യ നിയന്ത്രിച്ചാൽ നഷ്ടം, നിയന്ത്രിക്കാതെയിരുന്നാൽ നേട്ടം” എന്ന സന്ദേശം രാജ്യത്തിന്‍റെ ജനാധിപത്യത്തിന്‍റെ ദിശയായി മാറുന്നത് അപകടകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    April 15, 2026
    By Admin
  • GeneralHeadlines

    സ്ത്രീകളുടെ ആത്മവിശ്വാസം കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും കരുത്തായി മാറും: മുഖ്യമന്ത്രി

    February 11, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം
  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

Timeline

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • July 22, 2026

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • July 22, 2026

    സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions