Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

HeadlinesPolitics
Home›Headlines›മൂന്നുതവണ തുടർച്ചയായി എൽഡിഎഫ് ജയിച്ചത് 60 സീറ്റ്,യുഡിഎഫിന് 30. ഇത്തവണ ഇടത് മുന്നണി 80- 85 സീറ്റുകൾ നേടാമെന്ന് ടി.സി രാജേഷ് സിന്ധു

മൂന്നുതവണ തുടർച്ചയായി എൽഡിഎഫ് ജയിച്ചത് 60 സീറ്റ്,യുഡിഎഫിന് 30. ഇത്തവണ ഇടത് മുന്നണി 80- 85 സീറ്റുകൾ നേടാമെന്ന് ടി.സി രാജേഷ് സിന്ധു

By Admin
March 24, 2026
208
0

2011ലും 2016ലും 2021ലും കേരള കോൺഗ്രസ് (എം) വിജയിച്ച മണ്ഡലങ്ങൾകൂടി എൽഡിഎഫിൻ്റെ കണക്കിൽ കൂട്ടിയാൽ 64 മണ്ഡലങ്ങളിൽ മൂന്ന് വട്ടം തുടരൻ ജയം

തിരുവനന്തപുരം:മണ്ഡല പുനർനിർണയത്തിനുശേഷം നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും- യുഡിഎഫ് ഭരണത്തിലേറിയ 2011ലേതുൾപ്പെടെ- തുടർച്ചയായി എൽഡിഎഫ് വിജയിച്ച മണ്ഡലങ്ങൾ 60 എണ്ണമാണെന്ന് ഇടത് സഹയാത്രികൻ ടി.സി രാജേഷ് സിന്ധു.യുഡിഎഫിന് തുടർച്ചയായി മൂന്നു തവണ കൈവശം വയ്ക്കാൻ സാധിച്ചത് 30 മണ്ഡലങ്ങളാണ്.ഏതെങ്കിലും തരത്തിൽ വർഗീയമോ സാമുദായികമോ ആയ കൺസോളിഡേഷൻ ഇടതുമുന്നണിക്ക് എതിരായി ഉണ്ടായില്ലെങ്കിൽ 80- 85 സീറ്റുകൾ നേടി ഇടതുമുന്നണിതന്നെ അധികാരത്തിലെത്തുമെന്നതാണ് ഈ കണക്കുകളുടെ അടിസ്ഥാനത്തിനുള്ള നിഗമനമെന്ന് ടി.സി രാജേഷ് സിന്ധു വ്യക്തമാക്കുന്നു .

ടി.സി രാജേഷ് സിന്ധു

ടി.സി രാജേഷ് സിന്ധുവിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനുശേഷം നടക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പാണിത്. ആദ്യ തെരഞ്ഞെടുപ്പിൽ യുഡിഎഫാണ് വിജയിച്ചത്. രണ്ടും മൂന്നും തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫും. 2011ൽ യുഡിഎഫ് അധികാരത്തിലെത്തിയത് വെറും നാലു സീറ്റുകളുടെ വ്യത്യാസത്തിലാണ്. പിന്നീട് ഒരു എംഎൽഎയെ കാലുമാറ്റി നടത്തിയ ഉപതെരഞ്ഞെടുപ്പിലൂടെ യുഡിഎഫ് ഒരു സീറ്റുകൂടി അധികം നേടി.
മണ്ഡല പുനർനിർണയത്തിനുശേഷം നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും- യുഡിഎഫ് ഭരണത്തിലേറിയ 2011ലേതുൾപ്പെടെ- തുടർച്ചയായി എൽഡിഎഫ് വിജയിച്ച മണ്ഡലങ്ങൾ 60 എണ്ണമാണ്. ഇതിൽ 39 ഇടത്ത് സിപിഎമ്മും 12 സ്ഥലങ്ങളിൽ സിപിഐയും. ജനതാദള്‍, എന്‍.സി.പി, സ്വതന്ത്രര്‍ തുടങ്ങിയവരും ഇരവിപുരവും ചേര്‍ത്താണ് 60 വരിക. 2011ലും 2016ലും 2021ലും കേരള കോൺഗ്രസ് (എം) വിജയിച്ച മൂന്നു മണ്ഡലങ്ങൾകൂടി എൽഡിഎഫിന്റെ കണക്കിൽ കൂട്ടിയാൽ 64 മണ്ഡലങ്ങൾ ആകെയുണ്ടാകും.
യുഡിഎഫിനാകട്ടെ 30 മണ്ഡലങ്ങളാണ് തുടർച്ചയായി മൂന്നു തവണ കൈവശം വയ്ക്കാൻ സാധിച്ചത്. ഇതിൽ 14 സീറ്റുകൾ മുസ്ലീം ലീഗിന്റേതും 12 എണ്ണം കോൺഗ്രസിന്റേതുമാണ്. കേരള കോണ്‍ഗ്രസ്- ജെ രണ്ടും ജേക്കബ് ഗ്രൂപ്പ് ഒന്നും സീറ്റ് തുടര്‍ച്ചയായി വിജയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഒരെണ്ണം പാലയാണ്. ഇരുമുന്നണികൾക്കുമായി ഉറപ്പുള്ള 90 മണ്ഡലങ്ങൾ ഒഴികെയുള്ള 50 മണ്ഡലങ്ങളാണ് ആരു ഭരിക്കണമെന്നകാര്യത്തിൽ കൃത്യമായ വിധിനിർണയിക്കുന്നത്. ഈ മണ്ഡലങ്ങളിൽ 40 മണ്ഡലങ്ങളും പിടിച്ചെടുക്കാനായതിലൂടെ 2016ലും 49 സീറ്റുകൾ പിടിച്ചെടുത്ത് 2021ലും ഇടതുപക്ഷംതന്നെ അധികാരത്തിലേറി.
2011ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ച 27 മണ്ഡലങ്ങളാണ് 2016ൽ എൽഡിഎഫ് പിടിച്ചെടുത്തത്. ഇതിൽ 23 മണ്ഡലങ്ങളും 2021ലും എൽഡിഎഫ് നിലനിറുത്തി. 2011ലും 2016ലും പരാജയപ്പെട്ട 13 മണ്ഡലങ്ങൾ 2021ൽ എൽഡിഎഫിലേക്കെത്തി. ഇതിൽ മൂന്നു മണ്ഡലങ്ങൾ- ഇടുക്കി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി- കേരള കോൺഗ്രസ് (എം) നിലനിറുത്തിയവയാണ്.
2011ൽ എൽഡിഎഫ് വിജയിച്ച രണ്ടു മണ്ഡലങ്ങൾ മാത്രമാണ് 2016ൽ യുഡിഎഫിന് പിടിച്ചെടുക്കാനായത്- പെരുമ്പാവൂരും അങ്കമാലിയും. അതു രണ്ടും അവർ കഴിഞ്ഞ തെരഞ്ഞെടുപ്പിലും നിലനിറുത്തി. 2011ലും 16ലും എൽഡിഎഫ് വിജയിച്ച വടകര, ചാലക്കുടി, കരുനാഗപ്പള്ളി, കുണ്ടറ സീറ്റുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിടിച്ചെടുത്തു. 2021ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്ക് തുടര്‍ച്ചയായി ജയിക്കാനാകുന്ന മണ്ഡലങ്ങള്‍ കൂടാതെ വെറും അഞ്ചു മണ്ഡലങ്ങള്‍ മാത്രമാണ് അധികമായി പിടിച്ചെടുക്കാനായത്.
ഇത് കഴിഞ്ഞ മൂന്നുതെരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെ ചെറിയൊരു പാറ്റേൺ മാത്രമാണ്. വളരെ പെട്ടെന്ന് തയ്യാറാക്കിയതായതിനാൽ ചെറിയ പിശകുകള്‍ ഉണ്ടായേക്കാമെന്ന് മുൻകൂട്ടി സൂചിപ്പിക്കട്ടെ. കണക്കിൽ താൽപര്യമുള്ളവർക്ക് ഈ കണക്കുകൾ വച്ച് കണക്കുകൂട്ടി നിഗമനങ്ങളിലെത്താവുന്നതാണ്.
ഇതിൽ മണ്ഡലങ്ങളിലെ വോട്ട്, ഭൂരിപക്ഷം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചിട്ടില്ല. ഏറ്റവും ഗൗരവമേറിയ കാര്യം എസ്‌ഐആറിനു ശേഷമുള്ള തെരഞ്ഞെടുപ്പാണിത് എന്നതാണ്. വോട്ടു പോയതും കൂട്ടിച്ചേർക്കപ്പെട്ടതുമൊക്കെ ആരുടെ വോട്ടാണെന്ന കാര്യമൊന്നും നിശ്ചയമില്ല. എങ്കിലും, ഏതെങ്കിലും തരത്തിൽ വർഗീയമോ സാമുദായികമോ ആയ കൺസോളിഡേഷൻ ഇടതുമുന്നണിക്ക് എതിരായി ഉണ്ടായില്ലെങ്കിൽ 80- 85 സീറ്റുകൾ നേടി ഇടതുമുന്നണിതന്നെ അധികാരത്തിലെത്തുമെന്നതാണ് ഈ കണക്കുകളുടെ അടിസ്ഥാനത്തിനുള്ള എന്‍റെ നിഗമനം.’

TagsLDFUDF
Previous Article

കൊട് കൈ,ടെക്നോപാര്‍ക്കിന് അഞ്ചാം തവണയും ക്രിസില്‍ എ പ്ലസ്/ ...

Next Article

എല്ലാ ശനിയാഴ്ചകളിലും വെർച്വൽ തൊഴിൽമേള:18 കഴിഞ്ഞ യവാക്കൾക്ക് അവസരമൊരുക്കി ...

Related articles More from author

  • HeadlinesPolitics

    ‘നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ഇടതുമുന്നണിയും പരാജയപ്പെടാൻ കാരണം ന്യൂനപക്ഷങ്ങളുടെ സംഘടിതമായ നീക്കം’

    June 22, 2026
    By Admin
  • Politics

    മാറിയത് സിപിഎംകാരുടെ ദാരിദ്ര്യം:ചെന്നിത്തല

    November 2, 2025
    By Admin
  • Headlines

    വി.എം.വിനു കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി

    November 13, 2025
    By Admin
  • HeadlinesPolitics

    ന്യൂനപക്ഷ സമുദായ ചടങ്ങിൽ ഭൂരിപക്ഷ സമുദായ നേതാവിനെ വിമർശിച്ച വി.ഡി സതീശന് അപ്രതീക്ഷിത തിരിച്ചടി

    January 19, 2026
    By Admin
  • Headlines

    ‘ആശ്രയ 2.0’ ആരംഭിക്കും,’ആശ’മാര്‍ക്ക് 2000 രൂപ പ്രത്യേക അലവന്‍സ്: യു.ഡി.എഫ് പ്രകടനപത്രിക

    November 24, 2025
    By Admin
  • Headlines

    കണ്ണൂരിൽ എൽഡിഎഫിന് എതിരില്ലാതെ നാല് ജയം

    November 21, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം
  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

Timeline

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • July 22, 2026

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • July 22, 2026

    സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions