Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • ‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി

  • സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം

  • യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’

  • ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

GeneralHeadlines
Home›General›കാലവർഷത്തിന് മുന്നോടിയായി സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി

കാലവർഷത്തിന് മുന്നോടിയായി സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി

By Admin
May 30, 2026
203
0

‘ദേശീയപാത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങളിൽ നാഷണൽ ഹൈവേ അതോറിറ്റിയുമായി ചേർന്ന് പരിഹാര നടപടികൾ സ്വീകരിക്കണം’

തിരുവനന്തപുരം:അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി കേന്ദ്ര ഏജൻസികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം ശക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡാമുകളുടെ സുരക്ഷ, മഴയുടെ ലഭ്യത, നീരൊഴുക്ക് എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കണം. കേന്ദ്ര ജല കമ്മീഷനും ഡാം സുരക്ഷാ അതോറിറ്റിയുമായും വകുപ്പുകൾ തുടർച്ചയായ ബന്ധം പുലർത്തണം. അണക്കെട്ടുകളിലെ ജലനിരപ്പ് റൂൾ കർവിന് മുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളുടെ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപന-വില്ലേജ് തലങ്ങളിൽ പുതുക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ കുടുംബങ്ങളുടെയും അതിഥി തൊഴിലാളികളുടെയും വിവരശേഖരണം നടത്തി മുന്നറിയിപ്പുകൾ സമയബന്ധിതമായി എത്തിക്കുന്ന സംവിധാനം ഒരുക്കണം.

കാലവർഷത്തിന് മുന്നോടിയായി വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സംസാരിക്കുന്നു. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ. പി. അനിൽകുമാർ എന്നിവർ സമീപം.

മഴക്കാല പൂർവ ശുചീകരണം എല്ലാ തദ്ദേശസ്ഥാപനങ്ങളും അടിയന്തരമായി പൂർത്തീകരിക്കണം. ഓടകൾ, കൈത്തോടുകൾ, കനാലുകൾ എന്നിവയിലെ തടസ്സങ്ങൾ നീക്കുകയും മാലിന്യനിർമാർജനം വേഗത്തിലാക്കുകയും വേണം. കൊതുക് നശീകരണ പ്രവർത്തനങ്ങളും ശക്തമാക്കണം.

ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുന്ന കെട്ടിടങ്ങളിൽ ശുചിമുറി, വൈദ്യുതി, ലൈറ്റ്, ഫാൻ, അടുക്കള എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. ക്യാമ്പ് കേന്ദ്രങ്ങളുടെ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ദേശീയപാത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങളിൽ നാഷണൽ ഹൈവേ അതോറിറ്റിയുമായി ചേർന്ന് പരിഹാര നടപടികൾ സ്വീകരിക്കണം. റോഡുകളിലെ കുഴികൾ അടയ്ക്കുകയും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേണം.

സ്‌കൂളുകളുടെ സുരക്ഷ പരിശോധിച്ച് ചുറ്റുമതിൽ, മേൽക്കൂര, സമീപത്തെ മരങ്ങൾ എന്നിവ അപകടാവസ്ഥയിലല്ലെന്ന് ഉറപ്പാക്കണം. ആരോഗ്യ മേഖലയിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. പാമ്പുകടിക്കുള്ള ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കണമെന്നും ആൻ്റിവെനമുൾപ്പെടെയുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

പ്രാദേശിക അറിവുകളും ശാസ്ത്രീയ വിവരങ്ങളും സംയോജിപ്പിച്ച് ദുരന്തസാധ്യതകൾ തിരിച്ചറിയണം. മഴമാപിനികളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർഡുതലം മുതൽ സംസ്ഥാനതലം വരെ എല്ലാ വകുപ്പുകളും ഏജൻസികളും ഏകോപിതമായി പ്രവർത്തിക്കണം. സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും ജില്ലാതലത്തിൽ കളക്ടർമാരും പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കണമെന്നും യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ മന്ത്രി കെ. മുരളീധരൻ, റവന്യു മന്ത്രി എ.പി. അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വകുപ്പ് സെക്രട്ടറിമാർ, ജില്ലാകളക്ടർമാർ, വിവിധ സേനാ പ്രതിനിധികൾ, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്, ജ്യോഗ്രഫിക്കൽ സർവേ ഓഫ് ഇൻഡ്യ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ഇൻഡ്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

TagsV D Satheesan
Previous Article

‘മലബാർ റിവർ ഫെസ്റ്റിവൽ’ ജൂലൈ 30 മുതൽ,ചലച്ചിത്ര മേഖലയിലെ ...

Next Article

ജൂൺ 9 മുതൽ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് ...

Related articles More from author

  • GeneralHeadlines

    യുവതലമുറയെ കൊല്ലുന്ന എംഡിഎംഎ വ്യാപാര കേസിൽ മുഖ്യമന്ത്രിയുടെ അടുത്ത അനുയായി തന്നെ അറസ്റ്റിലാകുന്നത് ജനങ്ങൾ അറിയണ്ടേ എന്ന് പി.ജയരാജൻ

    August 12, 2026
    By Admin
  • GeneralHeadlines

    ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിൻ്റേത് വിലമതിക്കാനാവാത്ത സേവനമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ,കാപട്യമെന്ന് കായികസെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്

    June 30, 2026
    By Admin
  • GeneralHeadlines

    ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’

    October 5, 2026
    By Admin
  • HeadlinesMoviesPolitics

    വി ഡി സതീശൻ  അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ആവില്ലെന്ന് നടൻ സിദ്ദിഖ്

    May 7, 2026
    By Admin
  • HeadlinesPolitics

    ‘യു.ഡി.എഫിന് വമ്പൻ ജയമെങ്കിൽ വി ഡി സതീശൻ മുഖ്യമന്ത്രി, തോറ്റാൽ വനവാസം’

    April 4, 2026
    By Admin
  • GeneralHeadlines

    സർക്കാർ പദ്ധതികളിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യം ഉറപ്പാക്കും: മുഖ്യമന്ത്രി വി. ഡി. സതീശൻ

    June 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
  • ‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി
  • സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം
  • യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’
  • ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

Timeline

  • October 13, 2026

    കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • October 13, 2026

    ‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി

  • October 13, 2026

    സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം

  • October 13, 2026

    യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’

  • October 12, 2026

    ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions