Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് , ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത,മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

  • സ്‌കോഡ പുതിയ സ്ലാവിയ അവതരിപ്പിച്ചു,ഈ സെഗ്മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും റിയര്‍ സീറ്റ് മസാജും പുതിയ സ്ലാവിയയില്‍

  • സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധം: മന്ത്രി എൻ ഷംസുദ്ദീൻ

  • സംഘി വിസിമാരെ വിലസാൻ ഇനി അനുവദിക്കാനാവില്ലെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഡോ.ടി.എം തോമസ് ഐസക്

  • ‘ഇഡി’ക്കെതിരേ ആഞ്ഞടിച്ച് മുൻമന്ത്രി ഡോ.കെ.ടി ജലീൽ: ‘കേരളത്തിലെ ഒരു മന്ത്രിക്കെതിരെ അദ്ദേഹത്തിൻ്റെ പാർട്ടിക്കാർ തന്നെ പാസ്സാക്കിയ പ്രമേയം ഇഡി കണ്ടില്ലേ ?’

GeneralHeadlines
Home›General›ഓണം ടൂറിസം വാരാഘോഷം തിരുവനന്തപുരത്ത് ഓഗസ്റ്റ് 24 മുതല്‍ 30 വരെ

ഓണം ടൂറിസം വാരാഘോഷം തിരുവനന്തപുരത്ത് ഓഗസ്റ്റ് 24 മുതല്‍ 30 വരെ

By Admin
July 3, 2026
109
0

കഴിഞ്ഞ വര്‍ഷം ഓണം വാരാഘോഷത്തിന്‍റെ ഭാഗമായ എല്ലാ സ്ഥലങ്ങളും വേദികളും ഇത്തവണയും

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതല്‍ 30 വരെ നടക്കും. ഓണം ടൂറിസം വാരാഘോഷത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തില്‍ ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് ആണ് ഇക്കാര്യം അറിയിച്ചത്.

ഇത്തവണ ‘ഓണം ടൂറിസം വാരാഘോഷം’ എന്ന പേരിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. വാരാഘോഷത്തിന്‍റെ ഉദ്ഘാടനം ഓഗസ്റ്റ് 24 ന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയില്‍ നടക്കും. ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ഘോഷയാത്ര ഓഗസ്റ്റ് 30 ന് നഗരത്തില്‍ നടക്കും.

കഴിഞ്ഞ വര്‍ഷം ഓണം വാരാഘോഷത്തിന്‍റെ ഭാഗമായ എല്ലാ സ്ഥലങ്ങളും വേദികളും ഇത്തവണയുമുണ്ടാകുമെന്നും ചില സ്ഥലങ്ങള്‍ പുതിയതായി കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. ഓണാഘോഷത്തില്‍ പരമാവധി വിദേശ വിനോദ സഞ്ചാരികളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന തെയ്യം, പടയണി, തോല്‍പാവക്കൂത്ത്, വിവിധ നാടന്‍ കലാരൂപങ്ങളുടെ അവതരണം പ്രധാന വേദിയായ നിശാഗന്ധിയില്‍ എല്ലാ ദിവസവും വൈകുന്നരം ആറ് മുതല്‍ ഏഴ് വരെ നടക്കും. വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ക്ക് കേരളീയ കലകള്‍ പരിചയപ്പെടാനും ആസ്വദിക്കാനും അവസരം ഒരുക്കുന്നതിന്‍റെ ഭാഗമായാണിത്.

വിദേശ വിനോദസഞ്ചാരികളെ പരിപാടിയെക്കുറിച്ച് അറിയിക്കുന്നതിനായി നഗരത്തിലെ എല്ലാ പ്രമുഖ ഹോട്ടലുകളുമായും സഹകരിച്ച് ഓണാഘോഷങ്ങളുടെ ബ്രോഷറുകളും ഇംഗ്ലീഷിലുള്ള പ്രോഗ്രാം വിശദാംശങ്ങളും വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.ഓണാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും.

ഓണക്കാലത്ത് ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെയും ചേരുവകളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ പ്രത്യേക ഭക്ഷ്യ സ്ക്വാഡിനെ നിയോഗിക്കും.ഓണം വാരാഘോഷത്തിന്‍റെ നടത്തിപ്പിനായി മുഖ്യമന്ത്രി വി.ഡി സതീശന്‍ മുഖ്യ രക്ഷാധികാരിയായും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, മന്ത്രിമാരായ കെ.മുരളീധരന്‍, സി.പി ജോണ്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എഎ റഹീം എന്നിവര്‍ രക്ഷാധികാരികളായും, ടൂറിസം മന്ത്രി ചെയര്‍മാനായും, തിരുവനന്തപുരം ജില്ലയിലെ എംഎല്‍എമാര്‍ ഉപരക്ഷാധികാരികളായുമുള്ള ജനറല്‍ കമ്മിറ്റി തെരഞ്ഞെടുത്തു.

വിവിധ കമ്മിറ്റികളുടെയും അതിനു കീഴില്‍ രൂപീകരിക്കുന്ന സബ് കമ്മിറ്റികളുടെയും നേതൃത്വത്തിലായിരിക്കും ഓണാഘോഷത്തിന്‍റെ നടത്തിപ്പ്.എംഎല്‍എമാരായ ജി.ആര്‍ അനില്‍, എം.വിന്‍സെന്‍റ്, വി.ജോയ്, മേയര്‍ വി.വി രാജേഷ്, ഡെപ്യൂട്ടി മേയര്‍ ജി. എസ് ആശാനാഥ്, ജില്ലാ കളക്ടര്‍ അനുകുമാരി, സിറ്റി പോലിസ് കമ്മീഷണര്‍ അരുള്‍ ആര്‍.ബി കൃഷ്ണ, ടൂറിസം ഡയറക്ടര്‍ എം. അഞ്ജന, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷ്, കെടിഡിസി എംഡി ഹര്‍ഷില്‍ ആര്‍ മീണ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഓണം ടൂറിസം വാരാഘോഷം സംഘടിപ്പിക്കുന്നത്.
കലാകാരന്മാർക്ക് അപേക്ഷിക്കാം
ഓണം ടൂറിസം വാരാഘോഷത്തിന്‍റെ ഭാഗമായി ജില്ലയില്‍ വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര്‍ക്കും സംഘടനകള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷകള്‍ ജൂലൈ 12 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുന്‍പായി കണ്‍വീനര്‍, ഓണം ടൂറിസം വാരാഘോഷം-2026, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ ലഭിക്കണം. ഫോണ്‍: 0471 2560426. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.keralatourism.org.അപേക്ഷാ കവറിന് മുകളില്‍ ‘ഓണം ടൂറിസം വാരാഘോഷം2026’ എന്ന് എഴുതേണ്ടതാണ്.

TagsOnam Week Celebrations
Previous Article

വിഴിഞ്ഞം:അദാനിയുടെ നിക്ഷേപം 2500 കോടി,കിട്ടിയത് 12000 കോടി,കേരളം മുടക്കിയത് ...

Next Article

‘പൂക്കി മുഖ്യ’ന്‍റെ അഭിനയങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പ്രതിനായകന്‍റെ കപട ...

Related articles More from author

  • BusinessHeadlines

    അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന് ബൃഹത് പദ്ധതികൾക്കു തുടക്കം

    April 20, 2026
    By Admin
  • HeadlinesscienceTechnology

    ടെക്നോപാര്‍ക്കിലെ ഡി ക്യൂബ് എഐയുടെ ‘ഡിമോന്‍’ ന് ദേശീയ പേറ്റന്‍റ്

    February 10, 2026
    By Admin
  • HeadlinesPolitics

    ‘കേരള ഇലക്ഷൻ ഒരു ഡീസൻ്റ് പാൻ ഇന്ത്യൻ പൊളിറ്റിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ’ : ‘ഫസ്റ്റ് ഹാഫിലെ ‘പോറ്റിയെ കേറ്റിയെ’ എന്ന പാട്ട് വമ്പൻ ഹിറ്റായി,രണ്ടാം പകുതിയിലെ ‘ഫണ്ടെവിടെ ...

    April 9, 2026
    By Admin
  • GeneralHeadlinesscienceTechnology

    ഐ.ഐ.ടി ബിരുദത്തിന്‍റെ യഥാർത്ഥ മൂല്യം ഉയർന്ന സി.ജി.പി.എ യോ മികച്ച ശമ്പളമോ നേടുന്നതിലും അപ്പുറം,സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മികച്ച ശേഷിയുടെ ആഗോള സാക്ഷ്യപത്രം :പ്രധാനമന്ത്രി നരേന്ദ്ര മോദി

    August 8, 2026
    By Admin
  • GeneralHeadlines

    ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ

    June 1, 2026
    By Admin
  • Headlines

    അങ്കണവാടി  ആനുകൂല്യങ്ങൾക്ക് 20 കോടി 

    November 5, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് , ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത,മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
  • സ്‌കോഡ പുതിയ സ്ലാവിയ അവതരിപ്പിച്ചു,ഈ സെഗ്മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും റിയര്‍ സീറ്റ് മസാജും പുതിയ സ്ലാവിയയില്‍
  • സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധം: മന്ത്രി എൻ ഷംസുദ്ദീൻ
  • സംഘി വിസിമാരെ വിലസാൻ ഇനി അനുവദിക്കാനാവില്ലെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഡോ.ടി.എം തോമസ് ഐസക്
  • ‘ഇഡി’ക്കെതിരേ ആഞ്ഞടിച്ച് മുൻമന്ത്രി ഡോ.കെ.ടി ജലീൽ: ‘കേരളത്തിലെ ഒരു മന്ത്രിക്കെതിരെ അദ്ദേഹത്തിൻ്റെ പാർട്ടിക്കാർ തന്നെ പാസ്സാക്കിയ പ്രമേയം ഇഡി കണ്ടില്ലേ ?’

Timeline

  • August 19, 2026

    എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് , ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത,മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

  • August 19, 2026

    സ്‌കോഡ പുതിയ സ്ലാവിയ അവതരിപ്പിച്ചു,ഈ സെഗ്മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും റിയര്‍ സീറ്റ് മസാജും പുതിയ സ്ലാവിയയില്‍

  • August 19, 2026

    സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധം: മന്ത്രി എൻ ഷംസുദ്ദീൻ

  • August 18, 2026

    സംഘി വിസിമാരെ വിലസാൻ ഇനി അനുവദിക്കാനാവില്ലെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഡോ.ടി.എം തോമസ് ഐസക്

  • August 18, 2026

    ‘ഇഡി’ക്കെതിരേ ആഞ്ഞടിച്ച് മുൻമന്ത്രി ഡോ.കെ.ടി ജലീൽ: ‘കേരളത്തിലെ ഒരു മന്ത്രിക്കെതിരെ അദ്ദേഹത്തിൻ്റെ പാർട്ടിക്കാർ തന്നെ പാസ്സാക്കിയ പ്രമേയം ഇഡി കണ്ടില്ലേ ?’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions