Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇനി ‘കേരളം’ : രേഖകളിലും സർക്കാർ വെബ്സൈറ്റുകളിലും പുതുക്കിയ പേര് ഉൾപ്പെടുത്താൻ നിർദേശം

  • പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി സഹകരിക്കാൻ ‘ജെന്‍ റോബോട്ടിക്സ് ‘: ധാരണാപത്രം ഒപ്പുവെച്ചു

  • ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ‘ഗഗൻയാൻ’ ദൌത്യത്തിന്‍റെ മേൽനോട്ടവും ഏകോപനവും ഇനി മലയാളിയായി എസ് ആർ ബിജുവിന്

  • പാര്‍ക്കിന്‍സണ്‍സ് രോഗം നേരത്തെ കണ്ടെത്താം;നാനോപോര്‍ സെന്‍സറുകള്‍ വികസിപ്പിച്ച് ബ്രിക്-ആര്‍.ജി.സി.ബി ഗവേഷകര്‍

  • മണിക്കൂറിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യത ,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

HeadlinesMovies
Home›Headlines›ഫഹദ് ഫാസിലിന്‍റെ ഫാൻ്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി, സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

ഫഹദ് ഫാസിലിന്‍റെ ഫാൻ്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി, സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

By Admin
July 13, 2026
68
0

ഫാൻ്റസിയും ഹ്യൂമറും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്

കൊച്ചി :ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന അഭിനേതാക്കളിൽ ഒരാളായ ഫഹദ് ഫാസിലും, ‘ബാഹുബലി’ പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആർക്കാ മീഡിയ വർക്ക്സും, ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എസ്. എസ്. രാജമൗലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റർടെയിനർ ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി.

‘പ്രേമലു’ എന്ന ചിത്രത്തിന്‍റെ വിജയകരമായ വിതരണത്തിലൂടെ നിർമ്മാണരംഗത്തേക്ക് ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച എസ്. എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് ഷോവിങ് ബിസിനസ്സ് ബാനറിലും ആർക്കാ മീഡിയാ വർക്ക്സിന്റെയും സഹകരണത്തോടെ ചിത്രം നിർമ്മിക്കുന്നത്.നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. ഫാൻ്റസിയും ഹ്യൂമറും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്.

ചിത്രത്തിന്‍റെ മുഴുവൻ അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ടീസർ പുറത്തിറക്കിയത്. ഒരു കൊച്ചു പെൺകുട്ടിക്കായി മാജിക് അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. ഇരുവരുടെയും രസകരവും ഹൃദയസ്പർശിയുമായ നിമിഷങ്ങൾ ടീസറിൻ്റെ പ്രധാന ആകർഷണമാണ്. തുടർന്ന്, പെൺകുട്ടിയെ അപ്രത്യക്ഷയാക്കുന്ന ഒരു വലിയ മാജിക് കാണിക്കാമെന്ന് ഫഹദ് വാഗ്ദാനം ചെയ്യുന്നതോടെയാണ് അദ്ദേഹത്തിന്‍റെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറുന്നത്. തുടർന്ന് എന്താണ് സംഭവിക്കുന്നത് എന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം. കൗതുകമുണർത്തുന്ന അവതരണവും, വ്യത്യസ്തമായ കഥാപശ്ചാത്തലവും, ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ടീസറിനെ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ഫഹദ് ഫാസിലിൻ്റെ പതിവിൽ നിന്ന് വ്യത്യസ്തമായ, തമാശ നിറഞ്ഞ കഥാപാത്രാവതരണവും, ബാലതാരത്തിന്‍റെ മനോഹര പ്രകടനവും ടീസറിൻ്റെ ശ്രദ്ധേയ ഘടകങ്ങളാണ്.

കാല ഭൈരവ ഒരുക്കിയ പശ്ചാത്തല സംഗീതവും, ദൃശ്യങ്ങളുടെ മികവ് ഉയർത്തുന്ന മികച്ച ഛായാഗ്രഹണവും ടീസറിന് കൂടുതൽ ഭംഗി പകരുന്നു.
ഫാൻ്റസിയും വിനോദവും സമന്വയിപ്പിച്ച ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
പ്രതീഷ് ശേഖർ

TagsDon't trouble the troubleFahad FazilS S Rajamauli
Previous Article

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ‘ഹെക്സ്20’ രണ്ടാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു,തായ് ...

Next Article

റിലീസ്സിനു മുന്നേ 300 കോടികളക്ഷനുമായി സൂര്യ-മമിത ബൈജു ചിത്രം ...

Related articles More from author

  • HeadlinesMovies

    ആഘോഷമായി “പേട്രിയറ്റ്” ട്രെയ്‌ലർ ലോഞ്ച്; ആരാധകർക്കൊപ്പം  ട്രെയ്‌ലർ പുറത്തു വിട്ട് മമ്മൂട്ടിയും മോഹൻലാലും

    April 5, 2026
    By Admin
  • HeadlinesMovies

    ഫഹദ് ഫാസിലിൻ്റെ ആദ്യത്തെ തമിഴ് സോളോ ലീഡ് ,സി.പ്രേം കുമാറിന്‍റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32,നായിക ശിവദ

    May 17, 2026
    By Admin
  • GeneralHeadlines

    പാൽക്കുളങ്ങര പോസ്റ്റ് ഓഫീസ് മാറ്റുന്നതിനെതിരെ വൻ പ്രതിഷേധം

    December 11, 2025
    By Admin
  • Headlines

    കേരളത്തിനും കൊച്ചിക്കും വീണ്ടും അംഗീകാരം

    November 15, 2025
    By Admin
  • GeneralHeadlines

    ‘മില്‍മയുടെ സ്വാതന്ത്ര്യദിന സമ്മാനം’ -‘മിൽമ’യുടെ പേരിൽ വീണ്ടും വ്യാജസന്ദേശം

    August 5, 2026
    By Admin
  • GeneralHeadlines

    ‘മനുഷ്യത്വരഹിതം, അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത്?’ ഡെൻ്റൽ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിയായ ഡോ. എം കെ റാ റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

    July 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇനി ‘കേരളം’ : രേഖകളിലും സർക്കാർ വെബ്സൈറ്റുകളിലും പുതുക്കിയ പേര് ഉൾപ്പെടുത്താൻ നിർദേശം
  • പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി സഹകരിക്കാൻ ‘ജെന്‍ റോബോട്ടിക്സ് ‘: ധാരണാപത്രം ഒപ്പുവെച്ചു
  • ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ‘ഗഗൻയാൻ’ ദൌത്യത്തിന്‍റെ മേൽനോട്ടവും ഏകോപനവും ഇനി മലയാളിയായി എസ് ആർ ബിജുവിന്
  • പാര്‍ക്കിന്‍സണ്‍സ് രോഗം നേരത്തെ കണ്ടെത്താം;നാനോപോര്‍ സെന്‍സറുകള്‍ വികസിപ്പിച്ച് ബ്രിക്-ആര്‍.ജി.സി.ബി ഗവേഷകര്‍
  • മണിക്കൂറിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യത ,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

Timeline

  • August 29, 2026

    ഇനി ‘കേരളം’ : രേഖകളിലും സർക്കാർ വെബ്സൈറ്റുകളിലും പുതുക്കിയ പേര് ഉൾപ്പെടുത്താൻ നിർദേശം

  • August 29, 2026

    പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി സഹകരിക്കാൻ ‘ജെന്‍ റോബോട്ടിക്സ് ‘: ധാരണാപത്രം ഒപ്പുവെച്ചു

  • August 29, 2026

    ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ‘ഗഗൻയാൻ’ ദൌത്യത്തിന്‍റെ മേൽനോട്ടവും ഏകോപനവും ഇനി മലയാളിയായി എസ് ആർ ബിജുവിന്

  • August 28, 2026

    പാര്‍ക്കിന്‍സണ്‍സ് രോഗം നേരത്തെ കണ്ടെത്താം;നാനോപോര്‍ സെന്‍സറുകള്‍ വികസിപ്പിച്ച് ബ്രിക്-ആര്‍.ജി.സി.ബി ഗവേഷകര്‍

  • August 27, 2026

    മണിക്കൂറിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യത ,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions