Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി

  • ‘എയര്‍ടെല്‍’ ഉപഭോക്താക്കള്‍ക്ക് ‘ഡുവോലിംഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം

  • മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചു

  • ഹൈക്കോടതി വിധി അനുകൂലം, ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള മുഴുവൻ ഒഴിവുകളും വിധി വന്ന ദിവസംതന്നെ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്ത് കേരള ബാങ്ക്

  • ‘സവാള വിലകുറയ്ക്കാൻ കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ  100 ടൺ സവാള സംഭരിച്ച് കേരളത്തിൽ വിൽക്കും’:മന്ത്രി ടി സിദ്ദിഖ്

GeneralHeadlinesTravel
Home›General›ഓണം അവധിക്ക് ഐആർസിടിസിയുടെ 12 ദിന വിനോദയാത്രാ പാക്കേജുമായി ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ സർവീസ്,തിരുവനന്തപുരം നോർത്തിൽ നിന്ന് ഓഗസ്റ്റ് 22-ന് യാത്ര തിരിക്കും

ഓണം അവധിക്ക് ഐആർസിടിസിയുടെ 12 ദിന വിനോദയാത്രാ പാക്കേജുമായി ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ സർവീസ്,തിരുവനന്തപുരം നോർത്തിൽ നിന്ന് ഓഗസ്റ്റ് 22-ന് യാത്ര തിരിക്കും

By Admin
July 20, 2026
133
0

സ്ലീപ്പർ ക്ലാസിലെ ഇക്കണോമി വിഭാഗത്തിന് ഒരാൾക്ക് 21,190 രൂപ മുതൽ ആരംഭിക്കുന്ന തരത്തിലാണ് പാക്കേജ്

തിരുവനന്തപുരം :കേന്ദ്ര ​ഗവൺമെൻ്റിൻ്റെ“ദേഖോഅപ്നാദേശ്”, “ഏക് ഭാരത് ശ്രേഷ്ഠ ഭാരത്” എന്നീ പദ്ധതികളുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ നടത്തുന്ന ‘ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ’ സർവീസുകൾ ഓണം അവധിക്കാലത്ത് പ്രഖ്യാപിച്ച്ഐആർസിടിസി. കേരളത്തിലെ യാത്രക്കാർക്കായി ഓണം അവധിക്കാലത്ത് അഹമ്മദാബാദ്, ഏകതാ പ്രതിമ, ഗോൾഡൻ ട്രയാംഗിൾ (ഡൽഹി, ആഗ്ര, ജയ്പൂർ) എന്നീ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പ്രത്യേക യാത്ര ഒരുക്കുന്നത്. ഓഗസ്റ്റ് 22-ന് തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്റ്റേഷനിൽ നിന്ന്ആരംഭിച്ച് സെപ്റ്റംബർ 02-ന് തിരികെ എത്തുന്ന രീതിയിലാണ് യാത്രാ ക്രമീകരണം.

11 രാത്രികളും 12 പകലുകളുമായുള്ള യാത്രയിൽ ഏകദേശം 6895 കിലോമീറ്റർ സഞ്ചരിക്കും. എൽ.എച്ച്.ബി കോച്ചുകളുള്ള ആധുനിക ട്രെയിനിൽ എസി 2 ടയർ, എസി 3 ടയർ, സ്ലീപ്പർ ക്ലാസ് സൗകര്യങ്ങളുണ്ടാകും. ആകെ 662 പേർക്ക് യാത്ര ചെയ്യാം. സുരക്ഷയ്ക്കായി സിസിടിവി ക്യാമറകളും സെക്യൂരിറ്റി ഗാർഡുകളുമുണ്ടാകും. തിരുവനന്തപുരം നോർത്ത്, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശ്ശൂർ, ഷൊർണൂർ ജങ്ഷൻ, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം ജങ്ഷൻ എന്നിവിടങ്ങളിൽ നിന്ന് സഞ്ചാരികൾക്ക് യാത്രയുടെ ഭാ​ഗമാകാം. പേടിഎം , റേസർപേ വഴി തുക തവണകളായി പണം അടയ്ക്കാനുള്ള സൗകര്യവുമുണ്ട്.

ആദ്യ അഹമ്മദാബാദിൽ എത്തുന്ന വിനോദസഞ്ചാരികൾ അക്ഷർധാം ക്ഷേത്രം, അദലജ് സ്റ്റെപ്പ് വെൽ, സബർമതി ആശ്രമം, റാണി കി വാവ് (യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രം) എന്നിവ സന്ദർശിക്കും. തുടർന്ന് ഏക്താ നഗറിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ എത്തും. അതിനുശേഷം ഡൽഹിയിൽ വിനോദസഞ്ചാരികൾ ചെങ്കോട്ട, രാജ്ഘട്ട്, ലോട്ടസ് ടെമ്പിൾ, കുത്തബ് മിനാർ, ഇന്ത്യാ ഗേറ്റ് എന്നിവ സന്ദർശിക്കും.താജ്മഹലും ഏറ്റവും ഒടുവിലായി ജയ്പൂരിലും സഞ്ചാരികൾ എത്തും.അവിടെ അമർ ഫോർട്ട്, സിറ്റി പാലസ്, ജന്തർ മന്തർ, ഹവാ മഹൽ എന്നിവ സന്ദർശിക്കും. സ്ലീപ്പർ ക്ലാസിലെ ഇക്കണോമി വിഭാഗത്തിന് ഒരാൾക്ക് 21,190 രൂപ മുതൽ ആരംഭിക്കുന്ന തരത്തിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്.

ഹോട്ടൽ താമസം, ഫ്രഷ് ആകാനുള്ള സൗകര്യം, കാഴ്ചകൾ കാണാനായി എസി/നോൺ-എസി വാഹനങ്ങൾ (തെരഞ്ഞെടുത്ത പാക്കേജ് അനുസരിച്ച്),പൂർണ്ണമായും സസ്യഭക്ഷണം (രാവിലത്തെ ചായ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം), ടൂർ ഗൈഡിന്റെ സേവനവും സുരക്ഷയും, യാത്രാ ഇൻഷുറൻസ്, യാത്രാവേളയിൽ ആവശ്യമായി വന്നാൽ ഡോക്ടറുടെ സേവനം എന്നിവ പാക്കേജിൽ ലഭ്യമാക്കിയിട്ടുണ്ട്.

‘ആദ്യം വരുന്നവർക്ക് ആദ്യം’ എന്ന മുൻഗണനാ ക്രമത്തിലാണ് ബുക്കിംഗ്.വെബ്സൈറ്റ് ലിങ്ക്: https://irctctourism.com/pacakage_description?packageCode=SZBG42%20

ഫോൺ നമ്പറുകൾ: തിരുവനന്തപുരം: 8287932095 / 8287932042
എറണാകുളം: 8287932082 / 8287932117 കോഴിക്കോട്: 8287932098 / 8287932114

 

TagsIRCTC Onam Special Package
Previous Article

‘കോറോ ഹെൽത്തി’ലെ ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം ...

Next Article

മുഖ്യമന്ത്രിയും യുഡിഎഫും മാപ്പു പറയണം,ബജറ്റിൽ ലക്ഷ്യമിട്ട മൊത്തം റവന്യൂ ...

Related articles More from author

  • GeneralHeadlines

    ശിവഗിരി തീർഥാടകർക്കായി ആറേക്കർ വേണം; നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

    June 13, 2026
    By Admin
  • Headlines

    നന്ദി പറഞ്ഞ് തലസ്ഥാന മേയർ,ജനങ്ങൾക്കിടയിൽ തുടരുമെന്നും ആര്യ

    November 11, 2025
    By Admin
  • HeadlinesHealth

    അഞ്ചു പേർക്ക് ഇനി ജീവൻ്റെ ജീവനായി പ്രിൻസിപ്പൽ സതീഷ്

    December 14, 2025
    By Admin
  • GeneralHeadlines

    അമരാവതിയെ ആന്ധ്രാപ്രദേശിന്‍റെ ഏക തലസ്ഥാനം,പ്രമേയം പാസാക്കി നിയമസഭ

    March 29, 2026
    By Admin
  • GeneralHeadlines

    ജൈവമാലിന്യത്തിൽ നിന്ന് ഊർജ്ജം : കൊല്ലം കുരീപ്പുഴയിൽ സിബിജി പ്ലാന്‍റ്

    February 9, 2026
    By Admin
  • GeneralHeadlines

    മാധ്യമപ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു

    December 13, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി
  • ‘എയര്‍ടെല്‍’ ഉപഭോക്താക്കള്‍ക്ക് ‘ഡുവോലിംഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം
  • മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചു
  • ഹൈക്കോടതി വിധി അനുകൂലം, ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള മുഴുവൻ ഒഴിവുകളും വിധി വന്ന ദിവസംതന്നെ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്ത് കേരള ബാങ്ക്
  • ‘സവാള വിലകുറയ്ക്കാൻ കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ  100 ടൺ സവാള സംഭരിച്ച് കേരളത്തിൽ വിൽക്കും’:മന്ത്രി ടി സിദ്ദിഖ്

Timeline

  • September 4, 2026

    ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി

  • September 4, 2026

    ‘എയര്‍ടെല്‍’ ഉപഭോക്താക്കള്‍ക്ക് ‘ഡുവോലിംഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം

  • September 4, 2026

    മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചു

  • September 3, 2026

    ഹൈക്കോടതി വിധി അനുകൂലം, ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള മുഴുവൻ ഒഴിവുകളും വിധി വന്ന ദിവസംതന്നെ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്ത് കേരള ബാങ്ക്

  • September 3, 2026

    ‘സവാള വിലകുറയ്ക്കാൻ കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ  100 ടൺ സവാള സംഭരിച്ച് കേരളത്തിൽ വിൽക്കും’:മന്ത്രി ടി സിദ്ദിഖ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions