Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കേരളം സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു ;ഹൈസ്പീഡ് റെയിൽ പദ്ധതിയും നടപ്പാക്കില്ല, കഞ്ചിക്കോട് കോച്ച് ഫാക്ടറിയും പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

  • ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് ‘മില്‍മ’

  • കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി

  • തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരാൻ ഇന്ത്യൻ കാലാവസ്ഥ വകുപ്പിൻ്റെ നിർദേശം

  • മമ്മൂട്ടി കമ്പനിയുടെ ഒമ്പതാമത് ചിത്രത്തിനായി മമ്മൂട്ടി കാരക്കുടിയിൽ,സംവിധാനം നിതീഷ് സഹദേവ്

BusinessGeneralHeadlinesShort stories
Home›Business›ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് ‘മില്‍മ’

ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് ‘മില്‍മ’

By Admin
August 3, 2026
39
0

‘മില്‍മ’യില്‍നിന്ന് കൊണ്ടുപോയത് മികച്ച ഗുണമേൻമയുള്ള നെയ്യ്: ‘മില്‍മ’ ചെയര്‍മാന്‍

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്നും ഗുണനിലവാരമുള്ള നെയ്യ് തന്നെയാണ് നല്‍കിയതെന്നും മില്‍മ ചെയര്‍മാന്‍ കെ.എസ് മണി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഉല്‍പന്നങ്ങളുടെ ഗുണനിലവാരത്തിലും പരിശുദ്ധിയിലും കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രസ്ഥാനമായ മില്‍മ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല.
ശബരിമലയിലേക്കുള്ള നെയ്യ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശബരിമല ഗോഡൗണില്‍ സ്വീകരിക്കുകയും ഉല്‍പന്നത്തിന്‍റെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തി സന്നിധാനത്തേക്ക് അയക്കുകയും ചെയ്യുന്നുവെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ ഗുണനിലവാരത്തില്‍ എന്തെങ്കിലും വ്യത്യാസം സംഭവിച്ചതായി ദേവസ്വം ബോര്‍ഡ് മില്‍മയെ ഇതുവരെ അറിയിച്ചിട്ടില്ല. നെയ്യ് കൈമാറ്റത്തിന്‍റെ തുക മുഴുവനായും ദേവസ്വം ബോര്‍ഡ് മില്‍മയ്ക്ക് ഇതിനകം നല്‍കുകയും ചെയ്തു.

മില്‍മയില്‍നിന്ന് ശബരിമലയിലേക്ക് കൊണ്ടുപോയത് മികച്ച ഗുണമേൻമയുള്ള ഒറിജിനല്‍ പ്രീമിയം നെയ്യ് ആണെന്ന് മില്‍മ ചെയര്‍മാന്‍ പറഞ്ഞു. മില്‍മ ഡെയറിയില്‍ നിന്ന് 15 കിലോ ടിന്നുകളിലാക്കി പൂര്‍ണമായി സീല്‍ ചെയ്താണ് നെയ്യ് അയച്ചത്. കൃത്യമായ പാക്കിംഗും സീലിംഗും ചെയ്ത ഈ ടിന്നുകളില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കില്ല. ഉപഭോക്താക്കളുടെ വിശ്വാസവും ക്ഷീരകര്‍ഷകരോടുള്ള പ്രതിബദ്ധതയും മില്‍മയുടെ വളര്‍ച്ചയില്‍ പ്രധാനപ്പെട്ടതാണ്. മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും അദ്ദേഹം അറിയിച്ചു.
മില്‍മ എംഡി ആസിഫ് കെ യൂസഫും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മില്‍മയുടെ എല്ലാ ഡയറികളിലും നൂതനമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് നെയ്യിന്‍റെയും മറ്റ് ഉല്‍പന്നങ്ങളുടെയും ഉല്‍പാദന, പാക്കിംഗ് പ്രക്രിയ നടത്തുന്നത്. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ നല്‍കുന്നതില്‍ മില്‍മയ്ക്ക് പ്രതിബദ്ധതയുണ്ട്. അത് നിലനിര്‍ത്തുന്നത് മില്‍മയെ സംബന്ധിച്ച് വളരെ പ്രധാനമാണ്.
മില്‍മ നെയ്യിനു പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് ഉപയോഗിച്ചു എന്നാണ് മാധ്യമങ്ങളിലൂടെ അറിയുന്നത്. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് വളരെ ഗൗരവമുള്ളതായിട്ടാണ് മില്‍മ കാണുന്നത്. ഏതെങ്കിലും വിധത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മില്‍മ അറിയിച്ചു.

മില്‍മയുടെ നെയ്യ് വേണ്ട എന്ന് ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തതായി വന്ന മാധ്യമവാര്‍ത്ത വാസ്തവവിരുദ്ധമാണ്. മില്‍മയുടെ നെയ്യ് വേണ്ട എന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞിട്ടില്ല. ബോര്‍ഡ് അങ്ങനെയൊരു തീരുമാനമെടുക്കുകയോ അത്തരമൊരു അറിയിപ്പ് ദേവസ്വം ബോര്‍ഡില്‍ നിന്ന് മില്‍മയ്ക്ക് ലഭിക്കുകയോ ചെയ്തിട്ടില്ല. ഭക്തരില്‍ നിന്നും ദിവസവും ലഭിക്കുന്ന നെയ്യ് ശബരിമലയിലെ ദൈനംദിനആവശ്യങ്ങള്‍ക്ക് പര്യാപ്തമാണെന്നും അതിനാല്‍ ഇപ്പോള്‍ പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യമില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രതികരിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍പെട്ടിരുന്നു.
ക്ഷീരകര്‍ഷകര്‍ക്ക് തൊഴിലും ഉപജീവനവും നല്‍കി ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ അവരോടൊപ്പം നിലകൊള്ളുകയും സംസ്ഥാനത്തെ ക്ഷീരമേഖലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് മില്‍മ മുന്നോട്ടു പോകുന്നതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

TagsMilmaSabarimala
Previous Article

കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി

Next Article

കേരളം സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു ;ഹൈസ്പീഡ് റെയിൽ ...

Related articles More from author

  • Headlines

    ‘ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂവിലൂടെത്തുന്ന എല്ലാവർക്കും സുഗമ ദര്‍ശനം’

    November 19, 2025
    By Admin
  • BusinessHeadlines

    മില്‍മയുടെ വിറ്റുവരവ് 4624.21 കോടി രൂപ, 6.44 ശതമാനം വര്‍ധന

    April 6, 2026
    By Admin
  • Headlines

    ശബരിമലയാത്രയിൽ ശ്രദ്ധിക്കാൻ

    November 15, 2025
    By Admin
  • GeneralHeadlines

    ‘അയ്യപ്പ സംഗമം: ചെലവ് 3 കോടി മാത്രം’

    February 13, 2026
    By Admin
  • GeneralHeadlines

    അതി തീവ്ര മഴയും പമ്പയിലെ വെള്ള പൊക്കവും: ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

    August 1, 2026
    By Admin
  • GeneralHeadlines

    ‘അയ്യപ്പകോപം’:കേരളമാകെ തകർന്നു,ശബരിമലയിൽ‍ ‘അയ്യപ്പാനുഗ്രഹം ‘സിപിഎമ്മിന്!

    December 13, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കേരളം സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു ;ഹൈസ്പീഡ് റെയിൽ പദ്ധതിയും നടപ്പാക്കില്ല, കഞ്ചിക്കോട് കോച്ച് ഫാക്ടറിയും പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി
  • ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് ‘മില്‍മ’
  • കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി
  • തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരാൻ ഇന്ത്യൻ കാലാവസ്ഥ വകുപ്പിൻ്റെ നിർദേശം
  • മമ്മൂട്ടി കമ്പനിയുടെ ഒമ്പതാമത് ചിത്രത്തിനായി മമ്മൂട്ടി കാരക്കുടിയിൽ,സംവിധാനം നിതീഷ് സഹദേവ്

Timeline

  • August 3, 2026

    കേരളം സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു ;ഹൈസ്പീഡ് റെയിൽ പദ്ധതിയും നടപ്പാക്കില്ല, കഞ്ചിക്കോട് കോച്ച് ഫാക്ടറിയും പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

  • August 3, 2026

    ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് ‘മില്‍മ’

  • August 3, 2026

    കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി

  • August 3, 2026

    തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരാൻ ഇന്ത്യൻ കാലാവസ്ഥ വകുപ്പിൻ്റെ നിർദേശം

  • August 2, 2026

    മമ്മൂട്ടി കമ്പനിയുടെ ഒമ്പതാമത് ചിത്രത്തിനായി മമ്മൂട്ടി കാരക്കുടിയിൽ,സംവിധാനം നിതീഷ് സഹദേവ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions