Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

  • ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’

  • ‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍

  • കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

GeneralHeadlines
Home›General›സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

By Admin
October 5, 2026
14
0

ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ പൊട്ടിപ്പോയെന്ന് മരിച്ച ഗവേഷക പറഞ്ഞിരുന്നതായി വിവരം

 

സൈബീരിയ :സൈബീരിയയിലെ പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ദാരിയ ഷിപിലോവ (28) ന്യൂമോണിയ ബാധിച്ചു മരിച്ചതിനെ തുടർന്ന്, അധികൃതർ ഇരുനൂറോളം പേരെ നിരീക്ഷണത്തിലാക്കി. മംഗോളിയൻ അതിർത്തിയോട് ചേർന്നുള്ള ബൂറിയാതിയിൽ ഫീൽഡ് പര്യവേക്ഷണത്തിനിടയാണ് ഇവർക്ക് രോഗബാധയുണ്ടായത്. തുടർന്ന് സെപ്റ്റംബർ 29ന് കടുത്ത ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ, വെന്റിലേറ്ററിലായിരിക്കെ രണ്ടു ദിവസത്തിനുശേഷം മരിക്കുകയായിരുന്നു. ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ പൊട്ടിപ്പോയതായി മെഡിക്കൽ ജീവനക്കാരോട് ദാരിയ പറഞ്ഞിരുന്നതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു.

പ്ലേഗ് ബാധയുണ്ടായെന്ന സംശയത്തെ തുടർന്നാണ് ഈ കർശന നിരീക്ഷണ നടപടികൾ. എന്നാൽ പ്ലേഗ് ബാധ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗവേഷകയുമായി സമ്പർക്കത്തിൽ വന്നിരിക്കാൻ സാധ്യതയുള്ളവരെ കണ്ടെത്താൻ അധികൃതർ ഊർജിതമായ നടപടികളാണ് സ്വീകരിക്കുന്നത്. ദാരിയയെ ചികിത്സിച്ച ഷെലൈബോവ് ആശുപത്രിയിൽ ഏകദേശം 200 ആളുകളെ ക്വാറന്റൈനിലാക്കിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ മൂന്ന് ആശുപത്രികളിൽ ക്വാറന്റൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, രോഗവ്യാപനത്തിന്റെ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരും വൈദ്യനിരീക്ഷണത്തിലാണെന്നും ആർക്കും രോഗലക്ഷണങ്ങളില്ലെന്നും ഇർകുത്സ്ക് ഗവർണർ ഇഗോർ കോബ്‌സൈവ് അറിയിച്ചു. ഇവർ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണെന്നും, ലബോറട്ടറിക്ക് സമീപമുള്ള അലുമിനിയം പ്ലാന്റിലെ ജീവനക്കാരോട് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രതിരോധ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ റഷ്യയിലെ ചീഫ് സ്റ്റേറ്റ് സാനിട്ടറി ഡോക്ടർ അണ്ണ പോപോവ മോസ്കോയിൽ നിന്നും സൈബീരിയയിൽ എത്തിയിട്ടുണ്ട്.

TagsPlague
Previous Article

‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ ...

Related articles More from author

  • BusinessGeneralHeadlinesTechnology

    ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ്,’ഹെല്‍ത്ത്എഡ്ജ്’ ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു

    August 20, 2026
    By Admin
  • GeneralHeadlines

    38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്,വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 ന്

    September 1, 2026
    By Admin
  • HeadlinesHealth

    ‘നേരിടാവുന്ന രോഗമായി കാൻസറിനെ കാണണം’ :ശ്രീകുമാർ അനുഭവം പറയുന്നു

    February 4, 2026
    By Admin
  • BusinessHeadlines

    പ്രവാസിഓണം : കൊച്ചിയിൽ നിന്ന് 45 ടൺ പച്ചക്കറി – വിഭവങ്ങളുമായി വിമാനം പുറപ്പെട്ടു,അടുത്ത കാർഗോ വിമാനം 20ന്

    August 18, 2026
    By Admin
  • HeadlinesTechnology

    തിരുവനന്തപുരം മെട്രോ : ആദ്യ ഘട്ട അലൈന്‍മെന്റ് അംഗീകരിച്ചു

    November 7, 2025
    By Admin
  • GeneralHeadlines

    സംഘര്‍ഷം…ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കേരളീയര്‍ക്കായി നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക്

    February 28, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ
  • ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’
  • ‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍
  • കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും
  • ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

Timeline

  • October 5, 2026

    സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

  • October 5, 2026

    ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’

  • October 5, 2026

    ‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍

  • October 5, 2026

    കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • October 5, 2026

    ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions