Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  •  പ്രേം നസീർ ജന്മശതാബ്ദി: ഡിസംബർ 11 മുതൽ ഏപ്രിൽ ഏഴ് വരെ വിപുലമായ ആഘോഷങ്ങൾ 

  • ഐഎസ്ആര്‍ഒയുടെ റോബോട്ടിക്സ് വികസന കരാര്‍ ‘ജെന്‍ റോബോട്ടിക്സി’ന്

  • കെ.എസ്.ആർ.ടി.സി ഡോർ ടു ഡോർ കൊറിയർ സേവനം വിപുലീകരിക്കുന്നു :സഹകരണ സംഘങ്ങൾക്ക് പങ്കാളികളാകാം,പാഴ്‌സലുകൾ വീട്ടിലെത്തിക്കാനും ശേഖരിക്കാനും അവസരം

  • വിമാനത്താവളത്തിലെ പാർക്കിങ് കൊള്ള:’അധികാരത്തിലേറുമ്പോൾ സാധാരണക്കാരുടെ കഷ്ടതകൾ കാണാനുള്ള കണ്ണ് നഷ്ടമാവുന്ന നേതാക്കളുടെ കൂട്ടത്തിൽ ഒരാൾകൂടി’എന്നു തെളിയിച്ച് മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി

  • കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

GeneralHeadlinesscienceTechnology
Home›General›ഐഎസ്ആര്‍ഒയുടെ റോബോട്ടിക്സ് വികസന കരാര്‍ ‘ജെന്‍ റോബോട്ടിക്സി’ന്

ഐഎസ്ആര്‍ഒയുടെ റോബോട്ടിക്സ് വികസന കരാര്‍ ‘ജെന്‍ റോബോട്ടിക്സി’ന്

By Admin
October 14, 2026
60
0

ഉപഗ്രഹ ദൗത്യങ്ങള്‍ക്കായി ആര്‍ട്ടിക്കുലേറ്റഡ് ബൂം ആം സംവിധാനം വികസിപ്പിക്കുന്നതിനുള്ള റോബോട്ടിക്സ് വികസന പദ്ധതിക്കാണ് കമ്പനി അര്‍ഹമായത്

തിരുവനന്തപുരം: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷ(ഐഎസ്ആര്‍ഒ)ന്‍റെ റോബോട്ടിക്സ് വികസന കരാര്‍ സ്വന്തമാക്കി കേരളം ആസ്ഥാനമായ പ്രമുഖ ഡീപ്-ടെക് റോബോട്ടിക്സ് കമ്പനി ജെന്‍ റോബോട്ടിക്സ്. ഐഎസ്ആര്‍ഒയുടെ പ്രധാന കേന്ദ്രമായ യു ആര്‍ റാവു സാറ്റലൈറ്റ് സെന്‍ററില്‍ (യുആര്‍എസ് സി) നിന്ന് ഉപഗ്രഹ ദൗത്യങ്ങള്‍ക്കായി ആര്‍ട്ടിക്കുലേറ്റഡ് ബൂം ആം സംവിധാനം വികസിപ്പിക്കുന്നതിനുള്ള റോബോട്ടിക്സ് വികസന പദ്ധതിക്കാണ് കമ്പനി അര്‍ഹമായത്.

ഉപഗ്രഹ ഡെക്കുകളില്‍ റിഫ്ളക്ടര്‍ വിന്യസിക്കുന്നതിനും ദിശാസൂചന നടത്തുന്നതിനുമുള്ള തദ്ദേശീയ സംവിധാനത്തിന്‍റെ രൂപകല്‍പ്പനയും വികസനവും ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. അപകടസാധ്യതയുള്ള മാന്‍ഹോള്‍ ശുചീകരണത്തിനായി റോബോട്ടുകള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് ബഹിരാകാശ പ്രവര്‍ത്തനങ്ങളിലെ കൃത്യതയാര്‍ന്ന ലോകോത്തര എഞ്ചിനീയറിംഗ് സംവിധാനങ്ങളിലേക്കുള്ള ജെന്‍ റോബോട്ടിക്സിന്‍റെ യാത്രയിലെ സുപ്രധാനമായ മുന്നേറ്റമായി ഇത് അടയാളപ്പെടുത്തുന്നു.

വിക്ഷേപണ സമയത്തെ യാന്ത്രിക സമ്മര്‍ദ്ദങ്ങളെ നേരിടാനും ബഹിരാകാശത്തെ ചൂടുള്ളതും വായുവില്ലാത്തതുമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനും ഉതകുന്ന തരത്തിലുള്ള മള്‍ട്ടി-ലിങ്ക് ആര്‍ട്ടിക്കുലേറ്റഡ് ബൂം ആം സംവിധാനം കമ്പനിയുടെ സ്പേസ് ആന്‍ഡ് അഡ്വാന്‍സ്ഡ് റോബോട്ടിക്സ് വിഭാഗം വികസിപ്പിക്കും. ഉപഗ്രഹങ്ങളില്‍ സ്പേസ് ബോണ്‍ കമ്മ്യൂണിക്കേഷന്‍ റിഫ്ളക്ടറുകളുടെയും പേലോഡ് ഉപകരണങ്ങളുടെയും കൃത്യമായ സ്ഥാനവും ദിശയും നിര്‍ണയിക്കാന്‍ പ്രാപ്തമാക്കുന്നതാണ് ഈ സംവിധാനം.

ഈ കരാര്‍ ജെന്‍ റോബോട്ടിക്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ അത്യാധുനിക എയ്റോസ്പേസ് എന്‍ജിനീയറിംഗ് മേഖലയിലേക്ക് വിപുലീകരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണ്. തദ്ദേശീയമായ രൂപകല്‍പ്പന-നിര്‍മ്മാണ ശേഷികളിലൂടെ ഇന്ത്യയുടെ വാണിജ്യ ബഹിരാകാശ പദ്ധതിക്ക് സംഭാവന നല്‍കാനുള്ള കേരളത്തിന്‍റെ ഡീപ്-ടെക് ആവാസവ്യവസ്ഥയുടെ സാധ്യതകളെയും ഇത് എടുത്തുകാണിക്കുന്നു.

ലോകത്തിലെ ആദ്യത്തെ മാന്‍ഹോള്‍ ശുചീകരണ റോബോട്ടായ ‘ബാന്‍ഡികൂട്ട്’ വികസിപ്പിച്ച് ആഗോള ശ്രദ്ധ നേടിയ കമ്പനിയാണ് ജെന്‍ റോബോട്ടിക്സ്. മാനുവല്‍ സ്കാവഞ്ചിംഗ് ഇല്ലാതാക്കുന്നതിനും ശുചീകരണ തൊഴിലാളികളുടെ ആരോഗ്യവും അന്തസ്സും സംരക്ഷിക്കുന്നതിനുമായി 2017 ലാണ് കമ്പനി ഇത് രൂപകല്‍പ്പന ചെയ്തത്. ഇടുങ്ങിയതും വിഷാംശം നിറഞ്ഞതുമായ സുരക്ഷിതമല്ലാത്തതുമായ പരിതസ്ഥിതികളില്‍ റോബോട്ടുകള്‍ വികസിപ്പിക്കുന്നത് കമ്പനിയെ നൂതന ആക്യുവേറ്റര്‍ നിയന്ത്രണം, മെറ്റീരിയല്‍ എഞ്ചിനീയറിംഗ്, പ്രിസിഷന്‍ മോഷന്‍ സംവിധാനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത റോബോട്ടിക്സ് എന്നിവയില്‍ വൈദഗ്ദ്ധ്യം വളര്‍ത്തുന്നതില്‍ സഹായിച്ചു.

പിന്നീട് ആരോഗ്യ സംരക്ഷണം, വന്‍കിട വ്യവസായം, പ്രതിരോധം എന്നീ മേഖലകളില്‍ കമ്പനി കഴിവുകള്‍ വികസിപ്പിച്ചു. റോബോട്ടിക് പുനരധിവാസ പ്ലാറ്റ് ഫോമായ ജി-ഗെയ്റ്റര്‍, മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ പ്രയാസമുള്ള അടിസ്ഥാന സൗകര്യ മേഖലകളിലെ നിര്‍ണായക ദൗത്യങ്ങള്‍ക്കുള്ള റോബോട്ടായ ജെന്‍ബോട്ട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പ്രവര്‍ത്തനത്തിലെ കൃത്യത, വഴക്കം, ചലന നിയന്ത്രണം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനായി ജെന്‍ റോബോട്ടിക്സിന്‍റെ റോബോട്ടിക് പ്ലാറ്റ് ഫോമുകളില്‍ ഫിസിക്കല്‍ എഐ, റിഇന്‍ഫോഴ്സ്മെന്‍റ് ലേണിംഗ് എന്നിവ സംയോജിപ്പിച്ചിട്ടുണ്ട്. യുഎഇ, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര്‍, മലേഷ്യ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലേക്കുള്ള കമ്പനിയുടെ വ്യാപനത്തെ ഈ കഴിവുകള്‍ പിന്തുണച്ചിട്ടുണ്ട്. ദുബായ് സ്പേസ് ഏജന്‍സി പോലുള്ള ആഗോള ബഹിരാകാശ മേഖലയിലെ പങ്കാളികളുമായി ഇടപഴകുന്നതിനൊപ്പം ദക്ഷിണാഫ്രിക്കയുടെ പ്രതിരോധ സാങ്കേതിക കമ്പനിയായ ആംസ്കോര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുമായും കമ്പനി തന്ത്രപരമായ ബന്ധങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

ബഹിരാകാശ റോബോട്ടിക്സ് രംഗത്ത് സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി തിരുവനന്തപുരം തുമ്പയിലെ കിന്‍ഫ്രയില്‍ ജെന്‍ റോബോട്ടിക്സ് ഉല്‍പ്പാദന-ഗവേഷണ കേന്ദ്രം സ്ഥാപിച്ചു. ബഹിരാകാശ നിലവാരത്തിലുള്ള ഹാര്‍ഡ് വെയറുകളുടെ വികസനത്തിനും ഗുണനിലവാര പരിശോധനയ്ക്കും ആവശ്യമായ പരിശോധനാ സംവിധാനങ്ങള്‍, ക്ലീന്‍ റൂം അസംബ്ലി ഏരിയകള്‍, എന്‍ജിനീയറിംഗ് ലബോറട്ടറികള്‍ എന്നിവ ഈ കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

അപകടകരമായ ഭൂഗര്‍ഭ മാന്‍ഹോളുകളില്‍ മനുഷ്യജീവന്‍ രക്ഷിക്കാനും തൊഴിലിലെ അന്തസ്സ് വീണ്ടെടുക്കാനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ജെന്‍ റോബോട്ടിക്സ് യാത്ര ആരംഭിച്ചതെന്നും ബഹിരാകാശ സാങ്കേതികവിദ്യാരംഗത്തേക്കുള്ള ചുവടുവയ്പ് അതിലെ സ്വാഭാവികമായ പുരോഗതിയാണെന്നും ജെന്‍ റോബോട്ടിക്സ് സഹസ്ഥാപകനും സിഇഒയുമായ വിമല്‍ ഗോവിന്ദ് എം.കെ പറഞ്ഞു. ജെന്‍ റോബോട്ടിക്സില്‍ ഐഎസ്ആര്‍ഒ അര്‍പ്പിച്ച വിശ്വാസം വര്‍ഷങ്ങളായി കമ്പനി ആര്‍ജ്ജിച്ചെടുത്ത കഴിവുകളെ സാധൂകരിക്കുന്നതാണ്. നാശകരമായ സാഹചര്യങ്ങളും കഠിനമായ പാരിസ്ഥിതിക സമ്മര്‍ദ്ദവും അതിജീവിച്ച് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ചത് ശക്തമായ എന്‍ജിനീയറിംഗ് അടിത്തറയൊരുക്കാന്‍ കമ്പനിയെ സഹായിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

ജെന്‍ റോബോട്ടിക്സ് ഏറ്റെടുത്തിട്ടുള്ള എല്ലാ മേഖലകളിലും വിശ്വാസ്യതയും കൃത്യതയും വിജയവും ഉറപ്പാക്കുന്ന തരത്തിലാണ് റോബോട്ടിക് പ്ലാറ്റ് ഫോമുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് ജെന്‍ റോബോട്ടിക്സ് സഹസ്ഥാപകനും സിടിഒയുമായ ജലീഷ് പി. പറഞ്ഞു. സാനിറ്റേഷന്‍ റോബോട്ടിക്സ് രംഗത്ത് നിന്ന് പഠിച്ച പാഠങ്ങള്‍ മെഡിക്കല്‍ പുനരധിവാസം, വന്‍കിട വ്യവസായങ്ങള്‍, പ്രതിരോധം എന്നീ മേഖലകളിലെ കമ്പനിയുടെ പ്രവര്‍ത്തനരീതിയെ രൂപപ്പെടുത്തിയിട്ടുണ്ട്. ആ എന്‍ജിനീയറിംഗ് മികവ് ഇപ്പോള്‍ ബഹിരാകാശ റോബോട്ടിക്സ് രംഗത്തേക്കും കൊണ്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

TagsGen Robotics
Previous Article

കെ.എസ്.ആർ.ടി.സി ഡോർ ടു ഡോർ കൊറിയർ സേവനം വിപുലീകരിക്കുന്നു ...

Next Article

 പ്രേം നസീർ ജന്മശതാബ്ദി: ഡിസംബർ 11 മുതൽ ഏപ്രിൽ ...

Related articles More from author

  • GeneralHeadlinesTechnology

    പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി സഹകരിക്കാൻ ‘ജെന്‍ റോബോട്ടിക്സ് ‘: ധാരണാപത്രം ഒപ്പുവെച്ചു

    August 29, 2026
    By Admin
  • BusinessGeneralHeadlines

     തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്

    August 20, 2026
    By Admin
  • GeneralHeadlinesTechnology

    തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

    August 13, 2026
    By Admin
  • HeadlinesMovies

    ‘കളങ്കാവൽ ‘: പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും

    December 8, 2025
    By Admin
  • GeneralHeadlines

    ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

    September 20, 2026
    By Admin
  • GeneralHeadlines

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

    July 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  •  പ്രേം നസീർ ജന്മശതാബ്ദി: ഡിസംബർ 11 മുതൽ ഏപ്രിൽ ഏഴ് വരെ വിപുലമായ ആഘോഷങ്ങൾ 
  • ഐഎസ്ആര്‍ഒയുടെ റോബോട്ടിക്സ് വികസന കരാര്‍ ‘ജെന്‍ റോബോട്ടിക്സി’ന്
  • കെ.എസ്.ആർ.ടി.സി ഡോർ ടു ഡോർ കൊറിയർ സേവനം വിപുലീകരിക്കുന്നു :സഹകരണ സംഘങ്ങൾക്ക് പങ്കാളികളാകാം,പാഴ്‌സലുകൾ വീട്ടിലെത്തിക്കാനും ശേഖരിക്കാനും അവസരം
  • വിമാനത്താവളത്തിലെ പാർക്കിങ് കൊള്ള:’അധികാരത്തിലേറുമ്പോൾ സാധാരണക്കാരുടെ കഷ്ടതകൾ കാണാനുള്ള കണ്ണ് നഷ്ടമാവുന്ന നേതാക്കളുടെ കൂട്ടത്തിൽ ഒരാൾകൂടി’എന്നു തെളിയിച്ച് മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി
  • കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Timeline

  • October 14, 2026

     പ്രേം നസീർ ജന്മശതാബ്ദി: ഡിസംബർ 11 മുതൽ ഏപ്രിൽ ഏഴ് വരെ വിപുലമായ ആഘോഷങ്ങൾ 

  • October 14, 2026

    ഐഎസ്ആര്‍ഒയുടെ റോബോട്ടിക്സ് വികസന കരാര്‍ ‘ജെന്‍ റോബോട്ടിക്സി’ന്

  • October 14, 2026

    കെ.എസ്.ആർ.ടി.സി ഡോർ ടു ഡോർ കൊറിയർ സേവനം വിപുലീകരിക്കുന്നു :സഹകരണ സംഘങ്ങൾക്ക് പങ്കാളികളാകാം,പാഴ്‌സലുകൾ വീട്ടിലെത്തിക്കാനും ശേഖരിക്കാനും അവസരം

  • October 14, 2026

    വിമാനത്താവളത്തിലെ പാർക്കിങ് കൊള്ള:’അധികാരത്തിലേറുമ്പോൾ സാധാരണക്കാരുടെ കഷ്ടതകൾ കാണാനുള്ള കണ്ണ് നഷ്ടമാവുന്ന നേതാക്കളുടെ കൂട്ടത്തിൽ ഒരാൾകൂടി’എന്നു തെളിയിച്ച് മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി

  • October 13, 2026

    കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions