Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

  • ‘പരിസ്ഥിതി ലോല വിജ്ഞാപനത്തിൽ നിന്നും ജനവാസ കാർഷിക മേഖലയെ ഒഴിവാക്കണം’:മലയോര ഹർത്താൽ 27ന്

  • ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം വ്യാപിക്കുന്നതെങ്ങനെ?: കണ്ടെത്തലുമായി ‘ആര്‍ജിസിബി’ ഗവേഷകര്‍

  • രണ്ടാം കേരള സയൻസ് സ്ലാം ഒരുങ്ങുന്നു, ഫൈനൽ ഡിസംബർ 12-ന് കോഴിക്കോട് ഫറൂക്ക് കോളെജിൽ,അന്തിമവിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ സമ്മാനങ്ങൾ

  • ചെറുമീൻ പിടുത്തത്തിനെതിരെ കർശന നടപടി, തീരദേശ ജില്ലകളിൽ പരിശോധനയും ബോധവത്കരണവും

GeneralHeadlinesscience
Home›General›ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം വ്യാപിക്കുന്നതെങ്ങനെ?: കണ്ടെത്തലുമായി ‘ആര്‍ജിസിബി’ ഗവേഷകര്‍

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം വ്യാപിക്കുന്നതെങ്ങനെ?: കണ്ടെത്തലുമായി ‘ആര്‍ജിസിബി’ ഗവേഷകര്‍

By Admin
October 25, 2026
32
0

ന്യൂമോണിയയ്ക്കെതിരായ പുതു ചികിത്സാരീതി വികസിപ്പിക്കാന്‍ കണ്ടെത്തല്‍ സഹായകം
തിരുവനന്തപുരം: ന്യൂമോണിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന മാരക വിഷപദാര്‍ത്ഥം കോശങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്നതില്‍ ശരീരം സ്വയം നടത്തുന്ന കോശസംരക്ഷണ പ്രക്രിയയ്ക്ക് പങ്കുണ്ടെന്ന് പുതിയ കണ്ടെത്തല്‍. ബ്രിക്-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (ബ്രിക്-ആര്‍ജിസിബി)ശാസ്ത്രജ്ഞരാണ് ഈ സുപ്രധാന പഠനത്തിന് പിന്നില്‍. രാജ്യാന്തര ശാസ്ത്ര ജേണലായ ‘ജേണല്‍ ഓഫ് എക്സ്ട്രാസെല്ലുലാര്‍ വെസിക്കിള്‍സി’ല്‍ പഠനം പ്രസിദ്ധീകരിച്ചു.

ന്യൂമോണിയയ്ക്കും മറ്റ് ഗുരുതരമായ അണുബാധകള്‍ക്കും കാരണമാകുന്ന ബാക്ടീരിയയാണ് സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ. ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ‘ന്യൂമോലൈസിന്‍’ എന്ന വിഷവസ്തു ഒരു കോശത്തില്‍ നിന്ന് മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കുന്നതിന് പിന്നിലെ ശാസ്ത്രീയതയാണ് പുതിയ പഠനത്തിലൂടെ പുറത്തുവന്നത്. ഭാവിയില്‍ ന്യൂമോലൈസിന്‍റെ വ്യാപനം തടയുന്ന പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കാന്‍ ഈ കണ്ടെത്തല്‍ സഹായകമാകും.

ബാക്ടീരിയയിലെ വിഷവസ്തു കാരണം കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ കോശങ്ങള്‍ സ്വയം പ്രതിരോധിക്കാനായി പുറന്തള്ളുന്ന മൈക്രോവെസിക്കിള്‍സ് വഴി ഈ വിഷപദാര്‍ത്ഥം മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. മനുഷ്യനിലെ പ്രതിരോധ കോശങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ഇത് കണ്ടെത്തിയത്.

ആതിഥേയ കോശങ്ങളുടെ കോശസ്തരത്തില്‍ നിന്ന് ഉണ്ടാകുന്ന മൈക്രോവെസിക്കിളുകളില്‍ ന്യൂമോലൈസിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് ആര്‍ജിസിബി സംഘം കണ്ടെത്തി. കോശങ്ങളുടെ മാലിന്യമായി പുറന്തള്ളപ്പെടേണ്ട ന്യൂമോലൈസിന്‍, വെസിക്കിള്‍ സ്തരവുമായി കൂടിച്ചേര്‍ന്ന് അതിന്‍റെ ജൈവിക പ്രവര്‍ത്തനം തുടരും. വെസിക്കിളുകള്‍ക്ക് തൊട്ടടുത്ത കോശങ്ങളിലേക്കെത്താനും വിഷവസ്തുവിന്‍റെ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടാനും ഇത് വഴി ഒരുക്കും.

മാരകമല്ലാത്ത അളവില്‍ ഈ വിഷപദാര്‍ത്ഥം എത്തുമ്പോള്‍ കോശങ്ങള്‍ തങ്ങളുടെ കേടായ ഭാഗങ്ങളെ മൈക്രോവെസിക്കിളുകളാക്കി മാറ്റും. വെസിക്കിളുകളായി പുറന്തള്ളപ്പെടുമ്പോഴും ന്യൂമോലൈസിന്‍ നശിക്കാതെ അതില്‍ തന്നെ നിലനില്‍ക്കുകയും സമീപത്തുള്ള മറ്റ് ആരോഗ്യമുള്ള കോശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഈ വെസിക്കിളുകള്‍ അയല്‍ കോശങ്ങളുടെ ഭിത്തികളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അവയുടെ ഘടനയ്ക്ക് തന്നെ മാറ്റം വരും. ഇത് ആ കോശത്തിന്‍റെ നാശത്തിന് കാരണമാകും.

ന്യൂമോണിയ അണുബാധകള്‍ ശരീരകലകളെ എങ്ങനെ ബാധിക്കുന്നുവെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഈ കണ്ടെത്തല്‍ സഹായകമാകുമെന്ന് ആര്‍ജിസിബിയിലെ സീനിയര്‍ ഗവേഷകനായ ഡോ. കാര്‍ത്തിക് സുബ്രഹ്മണ്യന്‍ പറഞ്ഞു. കോശങ്ങള്‍ തങ്ങളെത്തന്നെ സംരക്ഷിക്കാന്‍ നടത്തുന്ന ഒരു പ്രക്രിയയിലൂടെ അബദ്ധത്തില്‍ വിഷപദാര്‍ത്ഥത്തെ പുതിയ രൂപത്തിലാക്കി അയല്‍ കോശങ്ങളിലേക്കെത്തിക്കുന്നു. ഇത് വഴി കൂടുതല്‍ കോശങ്ങളിലേക്ക് അണുബാധ പടരാന്‍ സാധ്യതയുണ്ട്. ഭാവിയില്‍ ഇത്തരം വെസിക്കിളുകള്‍ വഴിയുള്ള ന്യൂമോലൈസിന്‍റെ വ്യാപനം തടയുന്ന പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കാന്‍ പരീക്ഷണങ്ങള്‍ തുടരേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഗവേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഹൈദരാബാദ് ടിഐഎഫ്ആറിലെ ഡോ. ജഗന്നാഥ് മണ്ഡല്‍, ബെംഗളൂരു ഐഐഎസ്സിയിലെ ഡോ. സോംനാഥ് ദത്ത എന്നിവരുടെ സംഘവും ആര്‍ജിസിബി ഗവേഷകരുമായി സഹകരിച്ചു.

TagsPneumonia BacteriaRGCB
Previous Article

രണ്ടാം കേരള സയൻസ് സ്ലാം ഒരുങ്ങുന്നു, ഫൈനൽ ഡിസംബർ ...

Next Article

‘പരിസ്ഥിതി ലോല വിജ്ഞാപനത്തിൽ നിന്നും ജനവാസ കാർഷിക മേഖലയെ ...

Related articles More from author

  • HeadlinesHealth

    മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ഗവേഷക സംഘം

    June 17, 2026
    By Admin
  • GeneralHeadlinesHealth

    ആരോഗ്യഡാറ്റയും എഐയും സംയോജിപ്പിച്ച് ചെലവുകുറഞ്ഞ ചികിത്സാമാര്‍ഗങ്ങള്‍ കണ്ടെത്തണം : ഡോ. സമീര്‍ കെ. ബ്രഹ്മചാരി

    August 16, 2026
    By Admin
  • GeneralHeadlinesscienceTechnology

    രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടറായി ഡോ. ബീന പിള്ള

    April 16, 2026
    By Admin
  • Technology

    മനുഷ്യരുടെ ബ്രെയിന്‍ മാപ്പിംഗിന് ഐഐടിഎം

    November 1, 2025
    By Admin
  • GeneralHeadlinesscience

    പാര്‍ക്കിന്‍സണ്‍സ് രോഗം നേരത്തെ കണ്ടെത്താം;നാനോപോര്‍ സെന്‍സറുകള്‍ വികസിപ്പിച്ച് ബ്രിക്-ആര്‍.ജി.സി.ബി ഗവേഷകര്‍

    August 28, 2026
    By Admin
  • GeneralHeadlinesHealthShort stories

    ബയോപ്സിയില്ലാതെ ഗര്‍ഭാശയമുഖ അര്‍ബുദം വേഗത്തില്‍ തിരിച്ചറിയാൻ പുതിയ ഉപകരണം വികസിപ്പിക്കാന്‍ ആര്‍ജിസിബി ഗവേഷകര്‍ക്ക് 7 കോടിയുടെ ഗ്രാന്‍റ്

    October 16, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്
  • ‘പരിസ്ഥിതി ലോല വിജ്ഞാപനത്തിൽ നിന്നും ജനവാസ കാർഷിക മേഖലയെ ഒഴിവാക്കണം’:മലയോര ഹർത്താൽ 27ന്
  • ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം വ്യാപിക്കുന്നതെങ്ങനെ?: കണ്ടെത്തലുമായി ‘ആര്‍ജിസിബി’ ഗവേഷകര്‍
  • രണ്ടാം കേരള സയൻസ് സ്ലാം ഒരുങ്ങുന്നു, ഫൈനൽ ഡിസംബർ 12-ന് കോഴിക്കോട് ഫറൂക്ക് കോളെജിൽ,അന്തിമവിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ സമ്മാനങ്ങൾ
  • ചെറുമീൻ പിടുത്തത്തിനെതിരെ കർശന നടപടി, തീരദേശ ജില്ലകളിൽ പരിശോധനയും ബോധവത്കരണവും

Timeline

  • October 25, 2026

    കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

  • October 25, 2026

    ‘പരിസ്ഥിതി ലോല വിജ്ഞാപനത്തിൽ നിന്നും ജനവാസ കാർഷിക മേഖലയെ ഒഴിവാക്കണം’:മലയോര ഹർത്താൽ 27ന്

  • October 25, 2026

    ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം വ്യാപിക്കുന്നതെങ്ങനെ?: കണ്ടെത്തലുമായി ‘ആര്‍ജിസിബി’ ഗവേഷകര്‍

  • October 24, 2026

    രണ്ടാം കേരള സയൻസ് സ്ലാം ഒരുങ്ങുന്നു, ഫൈനൽ ഡിസംബർ 12-ന് കോഴിക്കോട് ഫറൂക്ക് കോളെജിൽ,അന്തിമവിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ സമ്മാനങ്ങൾ

  • October 24, 2026

    ചെറുമീൻ പിടുത്തത്തിനെതിരെ കർശന നടപടി, തീരദേശ ജില്ലകളിൽ പരിശോധനയും ബോധവത്കരണവും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions