1600 ആയിരുന്ന ക്ഷേമ പെൻഷൻ ഇനി 2000 രൂപ, അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്, ആശാ വർക്കർമാർ 1000 കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷനിൽ വൻ വർദ്ധന
പ്രഖ്യാപിച്ച് സർക്കാർ. പ്രതിമാസം 400 രൂപയുടെ വർദ്ധനയാണ്
പ്രഖ്യാപിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ തുക 1600ൽ നിന്ന് 2000 ആയി
ഉയരും.നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട
സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെൻഷൻ നൽകും.അങ്കണവാടി
ജീവനക്കാർ, സാക്ഷരതാ പ്രേരക്, ആശാ വർക്കർമാർ എന്നിവർക്ക് 1000 രൂപ പ്രതി
മാസ ഓണറേറിയം വർധിപ്പിക്കുമെന്നു മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി
പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
സമൂഹത്തില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന അശരണരും
നിരാലംബരുമായവർക്ക് കൈത്താങ്ങ് എന്ന നിലയ്ക്ക് സർക്കാർ നൽകുന്ന സാമൂഹിക
സുരക്ഷാ പെൻഷൻ പ്രതിമാസം 2,000 രൂപയായി വർദ്ധിപ്പിച്ചു. നിലവിൽ പ്രതിമാസം
1,600 രൂപയാണ്. പ്രതിവർഷം ഏകദേശം 13,000 കോടി രൂപയാണ് ഈ ക്ഷേമ പെൻഷൻ
വിതരണത്തിനായി സർക്കാർ നീക്കിവെക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു..
35 മുതൽ 60 വയസ്സ് വരെയുള്ള, നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ
ലഭിക്കാത്ത എ.എ.വൈ (മഞ്ഞക്കാർഡ്), പി.എച്ച്.എച്ച് (മുൻഗണനാ വിഭാഗം-പിങ്ക്
കാർഡ്) വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം സ്ത്രീ
സുരക്ഷ പെൻഷൻ അനുവദിക്കും.31.34 ലക്ഷം സ്ത്രീകളായിരിക്കും ഈ പദ്ധതിയുടെ
ഗുണഭോക്താക്കൾ. പ്രതിവർഷം 3,800 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ
ചെലവിടുക.
അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപ
വീതം വർദ്ധിപ്പിക്കും. 66,240 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ
ഇനത്തിൽ പ്രതിവർഷം 934 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2024 ലാണ്
ഇതിന് മുമ്പ് ഓണറേറിയം വർദ്ധിപ്പിച്ചത്. സാക്ഷരത പ്രേരക്മാരുടെ (തുടർ
വിദ്യാകേന്ദ്രം / നോഡൽ പ്രേരക്മാർ) പ്രതിമാസ ഓണറേറിയം 1000 രൂപ
വർദ്ധിപ്പിക്കും. ഈ ഇനത്തിൽ പ്രതിവർഷം 5.5 കോടി രൂപയാണ് അധികമായി
ചെലവാകുക. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും.
ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും. 26,125
പേർക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക. ഈ ഇനത്തിൽ പ്രതിവർഷം 250 കോടി
രൂപയാണ് ചെലവാകുക. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും. സംസ്ഥാനത്ത്
ആകെ 13,327 പാചക തൊഴിലാളികളാണ് ഉള്ളത്. ഇവരുടെ പ്രതിദിന കൂലി
വർദ്ധിപ്പിക്കും 1100 രൂപയുടെ വർദ്ധനയാണ് പ്രതിമാസം ഉണ്ടാകുക. ഈ ഇനത്തിൽ
പ്രതിവർഷം 16 കോടി രൂപയാണ് അധികമായി ചെലവ് വരുക.
പ്രീ പ്രൈമറി ടീച്ചര്‍മാരുടേയും ആയമാരുടെയും പ്രതിമാസ വേതനം 1000 രൂപ
വർദ്ധിപ്പിക്കും. ഈ ഇനത്തിൽ പ്രതിവർഷം 5.72 കോടി രൂപയാണ് അധികമായി ചെലവ്
വരുക. ഗസ്റ്റ് ലക്ച്ചറർമാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ
വർദ്ധിപ്പിക്കും. പ്രതിവർഷം 2.07 കോടി രൂപയാണ് ചെലവ് വരുക. റബ്ബർ ഉൽപാദന
ഇൻസെൻറീവ് പദ്ധതി പ്രകാരം റബ്ബർ കർഷകർക്ക് നൽകി വരുന്ന റബ്ബറിന്റെ
താങ്ങുവില കിലോഗ്രാമിന് 180 രൂപയിൽ നിന്നും 200 രൂപയാക്കി ഉയർത്തും. ഈ
പദ്ധതികളും ആനുകൂല്യങ്ങളും കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ
പ്രാബല്യത്തിൽ വരും.
അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപ
വീതം വർദ്ധിപ്പിക്കും. 66,240 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ
ഇനത്തിൽ പ്രതിവർഷം 934 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2024 ലാണ്
ഇതിന് മുമ്പ് ഓണറേറിയം വർദ്ധിപ്പിച്ചത്. സാക്ഷരത പ്രേരക്മാരുടെ (തുടർ
വിദ്യാകേന്ദ്രം / നോഡൽ പ്രേരക്മാർ) പ്രതിമാസ ഓണറേറിയം 1000 രൂപ
വർദ്ധിപ്പിക്കും. ഈ ഇനത്തിൽ പ്രതിവർഷം 5.5 കോടി രൂപയാണ് അധികമായി
ചെലവാകുക. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും.
ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും. 26,125
പേർക്കാണ് ഇതിൻറെ പ്രയോജനം ലഭിക്കുക. ഈ ഇനത്തിൽ പ്രതിവർഷം 250 കോടി
രൂപയാണ് ചെലവാകുക. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും. സംസ്ഥാനത്ത്
ആകെ 13,327 പാചക തൊഴിലാളികളാണ് ഉള്ളത്. ഇവരുടെ പ്രതിദിന കൂലി
വർദ്ധിപ്പിക്കും 1100 രൂപയുടെ വർദ്ധനയാണ് പ്രതിമാസം ഉണ്ടാകുക. ഈ ഇനത്തിൽ
പ്രതിവർഷം 16 കോടി രൂപയാണ് അധികമായി ചെലവ് വരുക.
പ്രീ പ്രൈമറി ടീച്ചര്‍മാരുടേയും ആയമാരുടെയും പ്രതിമാസ വേതനം 1000 രൂപ
വർദ്ധിപ്പിക്കും. ഈ ഇനത്തിൽ പ്രതിവർഷം 5.72 കോടി രൂപയാണ് അധികമായി ചെലവ്
വരുക. ഗസ്റ്റ് ലക്ച്ചറർമാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ
വർദ്ധിപ്പിക്കും. പ്രതിവർഷം 2.07 കോടി രൂപയാണ് ചെലവ് വരുക. റബ്ബർ ഉൽപാദന
ഇൻസെൻറീവ് പദ്ധതി പ്രകാരം റബ്ബർ കർഷകർക്ക് നൽകി വരുന്ന റബ്ബറിന്റെ
താങ്ങുവില കിലോഗ്രാമിന് 180 രൂപയിൽ നിന്നും 200 രൂപയാക്കി ഉയർത്തും. ഈ
പദ്ധതികളും ആനുകൂല്യങ്ങളും കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ
പ്രാബല്യത്തിൽ വരും.
കേരള നിർമ്മാണ തൊഴിലാളിക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ പെൻഷൻ കുടിശ്ശിക
കൊടുത്തുതിർക്കും. ഇതിനായി 992 കോടിരൂപയാണ് ആവശ്യം വരുന്നത്. ഇത്
കണ്ടെത്താൻ വായ്പയെടുക്കും. കേരള അംഗൻവാടി വർക്കേഴ്സ് ആൻറ് ഹെൽപ്പേഴ്സ്
ക്ഷേമനിധി പെൻഷൻ കുടിശ്ശിക കൊടുത്തുതീർക്കും. 24.6 കോടി രൂപയാണ് ഇതിന്
വേണ്ടത്. ഈ തുക അധിക അംശദായമായി സർക്കാർ ഈ വർഷം നൽകും.
പട്ടികജാതിവിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക്
സ്കോളർഷിപ്പ്, പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ് അധിക ധനസഹായം, 9,10
ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക്
സ്കോളർഷിപ്പ്, അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ
മക്കൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് എന്നിവയ്ക്ക് സംസ്ഥാനവിഹിതം
18.20 കോടിരൂപ ഒറ്റത്തവണയായും അധികധനസഹായമായി 220.25 കോടിരൂപയും
അനുവദിക്കും.
പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക്
സ്കോളർഷിപ്പ് 40.35 കോടിരൂപ ഒറ്റത്തവണയായി അനുവദിക്കും. മത്സ്യതൊഴിലാളി
വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന് 25 കോടിരൂപ അനുവദിക്കും.
സ്കോളർഷിപ്പ് ഇനത്തിൽ ആകെ 303.80 കോടി രൂപയാണ് അനുവദിക്കുക. വകുപ്പുകളുടെ
ബജറ്റ് വിഹിതത്തിൽ നിന്നും നൽകുന്ന ധനസഹായ പദ്ധതികൾ കുടിശ്ശിക ഉൾപ്പെടെ
കൊടുത്തുതീർക്കുന്നതിനായി 498.36 കോടിരൂപ അധികമായി നൽകും.
തണൽ-പദ്ധതി മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കുള്ള ധനസഹായം 207.40 കോടി രൂപ.
ഖാദി തൊഴിലാളികൾക്കുള്ള പൂരക വരുമാന പദ്ധതി 44 കോടി രൂപ. ഖാദി
സ്ഥാപനങ്ങൾക്കും ഖാദിബോർഡിന് കിഴിലുള്ള പ്രോജക്ടുകൾക്കും അനുവദിക്കുന്ന
റിബേറ്റ് 58 കോടി രൂപ. ഖാദി തൊഴിലാളികൾക്കുള്ള ഉത്സവബത്തയും ഉത്പാദന
ഇൻസെൻറ്റിവും 2.26 കോടി രൂപ. യൂണിഫോം വിതരണത്തിന്റെ ഭാഗമായി കൈത്തറി
തൊഴിലാളികൾക്കുള്ള കൂലിയും റിബേറ്റും 50 കോടി രൂപ. പട്ടികജാതി
വിഭാഗത്തിൽപ്പെട്ട മിശ്രവിവാഹിതർക്കുകള്ള ധനസഹായം 64 കോടി രൂപ.
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മിശ്രവിവാഹിതർക്കുകള്ള ധനസഹായം 1.17 കോടി
രൂപ. മിശ്രവിവാഹിതർക്കുള്ള ധനസഹായം 11.85 കോടി രൂപ. വന്യമൃഗ
അക്രമണങ്ങൾക്ക് ഇരയാകുന്നവർക്കുള്ള ധനസഹായം 16 കോടി രൂപ. മലബാർ
ദേവസ്വത്തിൻറെ കിഴിലുള്ള ആചാര്യ സ്ഥാനിയർ, കോലധാരികൾ എന്നിവർക്കുള്ള
ധനസഹായം 0.82 കോടി രൂപ. പമ്പിംഗ് സബ്സിഡി 42.86 കോടി രൂപ എന്നിവ
പ്രഖ്യാപിച്ചു.
ലെപ്രസി, കാൻസർ, ക്ഷയരോഗികൾക്കുള്ള ധനസഹായം സമയബന്ധിതമായി നൽകുന്നതിന്
പണം അനുവദിക്കും. കാസ്പ്, കെ.ബി.എഫ് പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി
കുടിശ്ശിക നിവാരണത്തിനായി അധികം വേണ്ട തുക കൂടിചേർത്ത് ഐ.ബി.ഡി.എസ്
മുഖേന പണം അനുവദിക്കും. ആരോഗ്യകിരണം, ശ്രുതിതരംഗം പദ്ധതികൾക്ക്
പൂർണ്ണമായും തുക അനുവദിക്കും. മരുന്ന് വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ
നീക്കുവാൻ കെ.എം.എസ്.സി.എലിന് 914 കോടിരൂപ ഐ.ബി.ഡി.എസ് മുഖേന
അനുവദിക്കും.
സപ്ലൈകോ – വിപണി ഇടപെടൽ ഇനത്തിൽ കുടിശ്ശിക തീർക്കുന്നതിനായി 110 കോടിരൂപ
അനുവദിക്കും. ദേശിയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ചെലവുകൾക്കായി 194
കോടി രൂപ അനുവദിക്കും. കരാറുകാരുടെകുടിശ്ശിക ബിഡിഎസ് വഴി കൃത്യതയോടെ
നൽകും. ഈ ഇനത്തിൽ ആകെ 3094 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കായി ബജറ്റില്‍
വകയിരുത്തിയ 1000 കോടിരൂപ ഈ സാമ്പത്തികവർഷം ഡിസംബർ 31 വരെ സമർപ്പിക്കുന്ന
ബില്ലുകൾക്ക് ബിഡിഎസ് ഒഴിവാക്കി മുൻഗണന നൽകി നേരിട്ട് തുക അനുവദിക്കും.
കേരള സാമൂഹിക സുരക്ഷാമിഷൻ മുഖേന നടപ്പിലാക്കുന്ന 10 പദ്ധതികൾക്കുള്ള
കുടിശ്ശിക തിർക്കുന്നതിനായി 88.38 കോടിരൂപ അനുവദിക്കും.വയോമിത്രം
പദ്ധതിയ്ക്ക് 30 കോടി രൂപ, സ്നേഹപൂർവ്വം 43.24 കോടി രൂപ, ആശ്വാസകിരണം
6.65 കോടി രൂപ, സ്നേഹസ്പർശം 0.25 കോടി രൂപ, മിഠായി 7.99 കോടി രൂപ, വി
കെയർ 0.24 കോടി എന്നിങ്ങനെ തുക അനുവദിക്കും. 2025 മാർച്ച് മാസം വരെയുള്ള
പുതിയ അപേക്ഷകൾ പരിഗണിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. അങ്ങനെ വരുമ്പോൾ
ആശ്വാസകിരണം പദ്ധതിയ്ക്ക് 55 കോടിരൂപയും സമാശ്വാസം പദ്ധതിയ്ക്ക് 3.1
കോടിരൂപയും കൂടി വേണ്ടി വരും. കുടിശ്ശിക ഉൾപ്പെടെ മൊത്തം ആവശ്യമായ
146.48 കോടി രൂപ അനുവദിക്കും.
പ്രവാസി ക്ഷേമ ബോർഡിൻ്റെ പെൻഷൻ പദ്ധതി തടസ്സമില്ലാതെ
മുന്നോട്ട്കൊണ്ട്പോകുന്നതിനായി 70 കോടിരൂപ അനുവദിക്കും. ഖാദി ബോർഡ്,
കരകൗശല വികസന കോർപ്പറേഷൻ, ബാംബൂ കോർപ്പറേഷൻ, മരം കയറുന്നവർക്കുള്ള പെൻഷൻ,
തോട്ടം തൊഴിലാളികൾക്കു ഉള്ള ധനസഹായം, വൃദ്ധസദന കൗൺസിലർമാർക്കുള്ള
ഓണറേറിയം എന്നിവയ്ക്കായി ആകെ 76.26 കോടിരൂപ അനുവദിക്കും. ബജറ്റ് വിഹിതം
ഇല്ലാത്ത സുരഭി, ഹാൻവീവ്, ഹാൻടെക്സ് എന്നീ സ്ഥാപനങ്ങനൾക്ക് കുടിശ്ശിക
തീർക്കുന്നതിനായി 20.61 കോടി രൂപ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.