പ്രധാനമന്ത്രി ഗുജറാത്തിൽ

ന്യൂഡൽഹി :ഒക്ടോബർ 30, 31 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കും.
ഒക്ടോബർ 30-ന് പ്രധാനമന്ത്രി ഏകതാ നഗറിലെ കെവാഡിയയിലേക്ക് പോകുകയും വൈകീട്ട് 5:15-ന് അവിടെ ഇ-ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. വൈകീട്ട് 6:30-ന് ഏകതാ നഗറിൽ 1,140 കോടിയിലധികം രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ-വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.ഒക്ടോബർ 31-ന് രാവിലെ 8 മണിക്ക് ഏകതാ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തും. തുടർന്ന് സർദാർ വല്ലഭായി പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങൾ നടക്കും. അതിനുശേഷം, രാവിലെ 10:45-ന്, ആരംഭ് 7.0-ലെ 100-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്സിലെ ഓഫീസർ ട്രെയിനികളുമായി അദ്ദേഹം സംവദിക്കും.
ഏകതാ നഗറിൽ 1,140 കോടിയിലധികം രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ-വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഈ പദ്ധതികൾ പ്രദേശത്തെ വിനോദസഞ്ചാരികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്രവേശനക്ഷമത വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരതാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിടുന്നു. 1,140 കോടിയിലധികം രൂപയുടെ മൊത്തം നിക്ഷേപം വരുന്ന ഈ പദ്ധതികൾ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയ്ക്ക് ചുറ്റുമുള്ള മേഖലയിൽ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം, ഹരിത മൊബിലിറ്റി, സ്മാർട്ട് അടിസ്ഥാന സൗകര്യങ്ങൾ, ഗോത്ര വികസനം എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള കാഴ്ചപ്പാട് പ്രതിഫലിക്കുന്നു.
ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളിൽ രാജ്‍പിപ്‍ലയിലെ ബിർസ മുണ്ട ട്രൈബൽ യൂണിവേഴ്സിറ്റി, ഗരുഡേശ്വറിലെ ഹോസ്പിറ്റാലിറ്റി ഡിസ്ട്രിക്റ്റ് (ഒന്നാം ഘട്ടം), വാമൻ വൃക്ഷ വാടിക, സത്പുര സംരക്ഷണ ഭിത്തി, ഇ-ബസ് ചാർജിംഗ് ഡിപ്പോയും 25 ഇലക്ട്രിക് ബസുകളും, നർമ്മദ ഘട്ട് വിപുലീകരണം, കൗശല്യ പഥ്, ഏകതാ ദ്വാറിൽ നിന്ന് ശ്രേഷ്ഠ ഭാരത് ഭവനിലേക്കുള്ള നടപ്പാത (രണ്ടാം ഘട്ടം), സ്മാർട്ട് ബസ് സ്റ്റോപ്പുകൾ (രണ്ടാം ഘട്ടം), ഡാം റെപ്ലിക്ക ഫൗണ്ടൻ, GSEC ക്വാർട്ടേഴ്സ് തുടങ്ങിയവ ഉൾപ്പെടുന്നു.
ഒക്ടോബർ 31 ന് പ്രധാനമന്ത്രി രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കുകയും സർദാർ വല്ലഭായി പട്ടേലിന് പുഷ്പാർച്ചന നടത്തുകയും ചെയ്യും. അദ്ദേഹം ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ഏകതാ ദിവസ് പരേഡിന് സാക്ഷ്യം വഹിക്കുകയും ചെയ്യും.





