Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • തന്നെ തെരഞ്ഞുപിടിച്ച്‌ ആക്ഷേപിക്കുന്നു,അധമ മാധ്യമപ്രവർത്തനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി

  • ടെക്നോപാര്‍ക്ക് ആസ്ഥാനമായ ലൈഫോളജിയുടെ എഐ അധിഷ്ഠിത എഡ്യു-പ്രോഗ്രാം യുഎസില്‍

  • “ദൃഢം”,”ഭൂതകാലം” എന്നീ സിനിമകൾ തൻ്റെ ചെറുകഥയുടെയും അനുഭവകഥയുടെയും മോഷണമാണെന്ന് മുൻ ഡി.ജി.പിയും ബിജെപി നേതാവുമായ ആർ.ശ്രീലേഖ

  • അറബ് ടൂറിസം മാര്‍ക്കറ്റ് ലക്ഷ്യമിട്ടുള്ള ‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റി’ ന് കൊച്ചി വേദി

  • പ്രിയദർശിനി പദ്ധതിക്ക് തുടക്കം; ആദ്യ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും

BusinessHeadlines
Home›Business›കേരള ഐടി, എയ്റോസ്പേസ് മേഖലയിലെ സാധ്യതകള്‍ തേടണം: എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന

കേരള ഐടി, എയ്റോസ്പേസ് മേഖലയിലെ സാധ്യതകള്‍ തേടണം: എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന

By Admin
December 11, 2025
317
0

സതേണ്‍ എയര്‍ കമാന്‍ഡ് എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

തിരുവനന്തപുരം: സതേണ്‍ എയര്‍ കമാന്‍ഡിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച് പ്രതിരോധ, എയ്റോസ്പേസ് മേഖലകളിലെ വ്യവസായ പ്രമുഖരുമായും സ്റ്റാര്‍ട്ടപ്പ് പ്രതിനിധികളുമായും സംവദിച്ചു.
കേരളത്തിന്‍റെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയുടെ ശക്തിയില്‍ മതിപ്പ് പ്രകടിപ്പിച്ച എയര്‍ മാര്‍ഷല്‍ ഖന്ന വ്യവസായ നേതാക്കള്‍ ഉന്നയിച്ച സഹകരണ സാധ്യതകളോട് സജീവമായി പ്രതികരിക്കുകയും ചെയ്തു. എയ്റോസ്പേസ്, പ്രതിരോധ മേഖലകളുമായി ഇടപഴകുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വ്യോമസേന ഗണ്യമായ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എയ്റോസ്പേസ് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കമ്പനികള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം, ഉപഭോക്തൃ കാഴ്ചപ്പാടുകള്‍, പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ എന്നിവയ്ക്കായി റീജിയണല്‍ എയ്റോസ്പേസ് ഇന്നൊവേഷന്‍ ഡിവിഷനുമായി (ആര്‍എഐഡി) ബന്ധപ്പെടാം.

കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ ഹഡില്‍ ഗ്ലോബലില്‍ പാനലിസ്റ്റായി ആര്‍എഐഡിയില്‍ നിന്നുള്ള ഐഎഎഫ് ഉദ്യോഗസ്ഥന്‍ പങ്കെടുക്കുമെന്ന് എയര്‍ മാര്‍ഷല്‍ ഖന്ന പറഞ്ഞു. ഇതില്‍ എയ്റോസ്പേസ് ഡിസൈന്‍, നവീകരണം, തദ്ദേശീയവല്‍ക്കരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടുകയും സഹകരണത്തിനുള്ള ഉയര്‍ന്നുവരുന്ന അവസരങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്യും. ആശയവിനിമയത്തിനിടെ ഐഎഎഫ് നേരിടുന്ന വെല്ലുവിളികളും വ്യവസായ പ്രതിനിധികളാട് അദ്ദേഹം പങ്കുവച്ചു.

ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) എയര്‍ മാര്‍ഷല്‍ മനീഷ് ഖന്നയെ സ്വീകരിക്കുകയും സംസ്ഥാനത്തിന്‍റെ ഐടി മേഖലയെക്കുറിച്ചും കേരള ഡിഫന്‍സ് ഇന്നൊവേഷന്‍ സോണിനെക്കുറിച്ചും (കെ-ഡിസ്) അവതരണം നടത്തുകയും ചെയ്തു. സ്റ്റാഫ് ഓഫീസര്‍ സ്ക്വാഡ്രണ്‍ ലീഡര്‍ അര്‍ച്ചന സിങ്ങും സന്ദര്‍ശന വേളയില്‍ എയര്‍ മാര്‍ഷലിനൊപ്പം സംബന്ധിച്ചു.

ഇന്ത്യയിലെ ഏറ്റവും ഡിജിറ്റല്‍ ശാക്തീകരണമുള്ള സംസ്ഥാനമായി കേരളം നിലകൊള്ളുന്നുവെന്ന് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) അവതരണത്തില്‍ പറഞ്ഞു. അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ, അത്യാധുനിക ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, ലോകോത്തര സ്ഥാപനങ്ങള്‍, ഇന്നൊവേറ്റര്‍മാരുടെ വലിയ ശൃംഖല എന്നിവ സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ഒത്തുചേരുന്നു.

കേരള സ്പേസ് പാര്‍ക്ക് സിഇഒ ജി.ലെവിന്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രോജക്ട് ഡയറക്ടര്‍ വരുണ്‍ ജി, വിന്‍വിഷ് ടെക്നോളജീസ് സിഇഒ പയസ് വര്‍ഗീസ്, ടെസ്റ്റ്ഹൗസ് ഡെലിവറി ആന്‍ഡ് കസ്റ്റമര്‍ എന്‍ഗേജ്മെന്‍റ് ഡയറക്ടര്‍ മനേഷ് മാത്തന്‍, ക്വസ്റ്റ് ഗ്ലോബല്‍ സീനിയര്‍ മാനേജര്‍ രാഖി സുരേന്ദ്രന്‍, എസ്എഫ്ഒ ടെക്നോളജീസ് ബിയു ഹെഡ് അനീഷ്, ആക്സല്‍ഡ്രോണ്‍ സിഒഒയും പ്രസിഡന്‍റുമായ ലെഫ്റ്റനന്‍റ് കമാന്‍ഡര്‍ അരുണ്‍ ശിവപാലന്‍ (റിട്ട.), ഫ്യൂസലേജ് ഇന്നൊവേഷന്‍സിലെ ദേവന്‍ ചന്ദ്രശേഖരന്‍, ജെന്‍ റോബോട്ടിക്സ് സിടിഒ ജലീഷ് പി, ജെന്‍ റോബോട്ടിക്സ് ഡിഫന്‍സ് ബി.ഡി മാനേജര്‍ അബി സിംഹന്‍, ജെന്‍ റോബോട്ടിക്സ് സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അഖില്‍ അജിത്, ജിടെക് സിഇഒ ടോണി ഈപ്പന്‍, ടെക്നോപാര്‍ക്ക് മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് വസന്ത് വരദ, ടെക്നോപാര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് അഭിലാഷ് ഡി.എസ് എന്നിവര്‍ സെഷനില്‍ പങ്കെടുത്തു.

തുടര്‍ന്ന് എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന ടെക്നോപാര്‍ക്ക് ഫേസ് രണ്ടിലെ പ്രശസ്തമായ യുഎസ്ടി കാമ്പസ് സന്ദര്‍ശിച്ചു. യുഎസ്ടി സെന്‍റര്‍ ഹെഡും സീനിയര്‍ ഡയറക്ടറും ഹൈ പെര്‍ഫോമന്‍സ് കോച്ചുമായ ശില്‍പ മേനോന്‍, വര്‍ക്ക് സ്പെയ്സ് മാനേജ്മെന്‍റ് ആന്‍ഡ് ഓപ്പറേഷന്‍സ് മേധാവിയും സീനിയര്‍ ഡയറക്ടറുമായ ഹരികൃഷ്ണന്‍ മോഹന്‍കുമാര്‍ എന്നിവരടങ്ങിയ യുഎസ്ടി നേതൃസംഘവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ടെക്നോപാര്‍ക്ക് ഫേസ് മൂന്നിലെ സഫിന്‍-ഇന്ത്യയും അദ്ദേഹം സന്ദര്‍ശിച്ചു.
TagsTechnopark
Previous Article

ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി യു എസ് ടി

Next Article

നഷ്ടപരിഹാരം കൂടാതെ യാത്ര വൗച്ചറും നല്‍കി  ‘ഇന്‍ഡിഗോ ‘

Related articles More from author

  • HeadlinesTechnology

    ‘ക്വാഡ്’ പദ്ധതിക്കായി ടെക്നോപാര്‍ക്ക് സഹ-ഡെവലപ്പര്‍മാരില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു

    December 27, 2025
    By Admin
  • GeneralHeadlines

    ഐ.എ.എസ് ഉദ്യോഗസ്ഥനായ സന്ദീപ് കുമാര്‍ ടെക്നോപാര്‍ക്ക് സിഇഒ

    February 9, 2026
    By Admin
  • HeadlinesTechnology

    ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച 5 ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക് 25 ലക്ഷം വീതം

    November 29, 2025
    By Admin
  • BusinessTechnology

    ടെക്നോപാര്‍ക്ക് ഫേസ്-3ല്‍ ‘വിന്‍വിഷി’ന് സ്വന്തം കാമ്പസ്

    November 6, 2025
    By Admin
  • BusinessCareerHeadlinesTechnology

    ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ ‘അര്‍മഡ’യ്ക്ക് പുതിയ  ഓഫീസ്

    November 4, 2025
    By Admin
  • BusinessHeadlines

    കൊട് കൈ,ടെക്നോപാര്‍ക്കിന് അഞ്ചാം തവണയും ക്രിസില്‍ എ പ്ലസ്/ സ്റ്റേബിള്‍ റേറ്റിംഗ്

    March 24, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • തന്നെ തെരഞ്ഞുപിടിച്ച്‌ ആക്ഷേപിക്കുന്നു,അധമ മാധ്യമപ്രവർത്തനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി
  • ടെക്നോപാര്‍ക്ക് ആസ്ഥാനമായ ലൈഫോളജിയുടെ എഐ അധിഷ്ഠിത എഡ്യു-പ്രോഗ്രാം യുഎസില്‍
  • “ദൃഢം”,”ഭൂതകാലം” എന്നീ സിനിമകൾ തൻ്റെ ചെറുകഥയുടെയും അനുഭവകഥയുടെയും മോഷണമാണെന്ന് മുൻ ഡി.ജി.പിയും ബിജെപി നേതാവുമായ ആർ.ശ്രീലേഖ
  • അറബ് ടൂറിസം മാര്‍ക്കറ്റ് ലക്ഷ്യമിട്ടുള്ള ‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റി’ ന് കൊച്ചി വേദി
  • പ്രിയദർശിനി പദ്ധതിക്ക് തുടക്കം; ആദ്യ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും

Timeline

  • June 17, 2026

    തന്നെ തെരഞ്ഞുപിടിച്ച്‌ ആക്ഷേപിക്കുന്നു,അധമ മാധ്യമപ്രവർത്തനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി

  • June 17, 2026

    ടെക്നോപാര്‍ക്ക് ആസ്ഥാനമായ ലൈഫോളജിയുടെ എഐ അധിഷ്ഠിത എഡ്യു-പ്രോഗ്രാം യുഎസില്‍

  • June 16, 2026

    “ദൃഢം”,”ഭൂതകാലം” എന്നീ സിനിമകൾ തൻ്റെ ചെറുകഥയുടെയും അനുഭവകഥയുടെയും മോഷണമാണെന്ന് മുൻ ഡി.ജി.പിയും ബിജെപി നേതാവുമായ ആർ.ശ്രീലേഖ

  • June 15, 2026

    അറബ് ടൂറിസം മാര്‍ക്കറ്റ് ലക്ഷ്യമിട്ടുള്ള ‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റി’ ന് കൊച്ചി വേദി

  • June 15, 2026

    പ്രിയദർശിനി പദ്ധതിക്ക് തുടക്കം; ആദ്യ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions