Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

HeadlinesMovies
Home›Headlines›‘സംഭവം അദ്ധ്യായം ഒന്ന്’ സർപ്രൈസ് ഹിറ്റിലേക്ക്

‘സംഭവം അദ്ധ്യായം ഒന്ന്’ സർപ്രൈസ് ഹിറ്റിലേക്ക്

By Admin
March 9, 2026
410
0

ഇതിനകം റിലീസ് സെന്‍ററുകളിൽ നിന്ന് ഒരു കോടി രൂപയോളം ഗ്രോസ് കളക്ഷൻ

കൊച്ചി:നവാഗതനായ ജിത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിർവ്വഹിച്ച സംഭവം അദ്ധ്യായം ഒന്ന് സർപ്രൈസ് ഹിറ്റിലേക്ക് മുന്നേറുന്നു. ഇതിനകം റിലീസ് സെന്‍ററുകളിൽ നിന്ന് ചിത്രം ഒരു കോടി രൂപയോളം ഗ്രോസ് കളക്ഷൻ നേടിക്കഴിഞ്ഞു.
അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, സെന്തിൽ കൃഷ്ണ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.കാടിന്‍റെ നിഗൂഢതകൾ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്.
ആനന്ദ് എന്ന സിവിൽ പൊലീസ് ഓഫീസർ പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടിശി ഒരു പുതിയ പൊലീസ് സ്റ്റേഷനിലേക്ക് ജോലിക്ക് പോകാനിരിക്കുകയാണ്. സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ, ഒരു കാടിന്‍റെ സമീപത്ത് നടന്ന റോഡ് അപകടത്തിൽ അദ്ദേഹം ഇടപെടുന്നു. അതിലൂടെ തമിഴ്നാട് പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍റെ ജീവൻ രക്ഷിക്കപ്പെടുന്നു.പിന്നീട്, ആ കാട്ടിനുള്ളിൽ കുടുങ്ങിയിരിക്കുന്ന മറ്റൊരു പോലീസുകാരനെ രക്ഷിക്കാനായി ആനന്ദും മറ്റ് പോലീസുകാരും കാടിനുള്ളിലേക്ക് പോകാൻ തീരുമാനിക്കുന്നു.തുടർന്നുള്ള സംഭവങ്ങളാണ് സംഭവം അദ്ധ്യായം ഒന്ന് പറയുന്നത്.
‘സമയത്തെ നിയന്ത്രിക്കുന്ന ദൈവം’ എന്ന ആശയത്തെ ആസ്പദമാക്കി ഒരുക്കുന്നൊരു ടൈം ട്രാവൽ ചിത്രമാണെന്ന സൂചനകളാണ് ട്രെയ്‌ലർ നൽകുന്നത്. ശ്രദ്ധ നേടിയ ‘സംഭവം’ എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ ധോണി ഫോറസ്റ്റ് പ്രദേശത്തായിരുന്നു പ്രധാനമായും ചിത്രീകരണം. കേരള–തമിഴ്നാട് അതിർത്തിയിലുള്ള ഒരു ദുരൂഹ വനപ്രദേശം. അവിടെ ഒരിക്കൽ കയറിയവർ പിന്നീട് പുറംലോകം കണ്ടിട്ടില്ലെന്ന പ്രചാരണം. ആ നിഗൂഢതകളുടെ പിന്നിലെ സത്യമാണ് ചിത്രം അന്വേഷിക്കുന്നത്.
നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫഹദ് സിദ്ദിഖ്, ഫറാസ് മറ്റപ്പള്ളി, ഫയസ് മുഹമ്മദ്, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ടയും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആഷ്ന റഷീദുമാണ്. ചായാഗ്രഹണം നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ്വിൻ തോമസ്, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്‌റഫ്‌ ഗുരുക്കൾ, സ്റ്റിൽസ് നിദാദ് കെ എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് മെൽബിൻ മാത്യു, അനൂപ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ എടവണ്ണപ്പാറ.

TagsSambhavam Adhyayam Onnu
Previous Article

‘സിപിഎം ജില്ലാ സെക്രട്ടറി എന്നത് താരശരീരങ്ങളുടെ അകമ്പടിജോലിക്കുള്ള പദവിയല്ല’,മനപൂർവ്വം ...

Next Article

‘ലാഭമുണ്ടാക്കുകയല്ല കെ എസ് ആർ ടി സിയുടെ ലക്ഷ്യം,മലയാളിയുടെ ...

Related articles More from author

  • HeadlinesPolitics

    ‘ പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ​ഗാന്ധിയുടെ വീട്ടിൽ,സ്വര്‍ണം വാങ്ങിയ പ്രതിയെയും കൂട്ടിയാണ് പോറ്റി പോയത്’:മുഖ്യമന്ത്രി

    January 1, 2026
    By Admin
  • HeadlinesHealth

    72 സർക്കാർ ആശുപത്രികളില്‍ 202 സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍

    December 26, 2025
    By Admin
  • GeneralHeadlinesPolitics

    ബജറ്റിന് മാർക്ക്:’മനോരമ’യ്ക്ക് ‘വെളുക്കാൻ തേച്ചത്’ പാണ്ടായി!

    January 30, 2026
    By Admin
  • HeadlinesShort stories

    ശ്രീകണ്ഠൻ കരിക്കകത്തിൻ്റെ കഥ -‘ഇദംപ്രഥമം’

    December 18, 2025
    By Admin
  • Headlines

    കേന്ദ്രതൊഴിൽ കോഡ് പരിഷ്കരണം:തൊഴിലാളി വിരുദ്ധ നിലപാടുകൾ കൈക്കൊള്ളില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

    November 22, 2025
    By Admin
  • HeadlinesHealth

    ഇൻ്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

    February 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്
  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

Timeline

  • September 7, 2026

    മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

  • September 7, 2026

    “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions