Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സലിം കുമാർ ഇല്ലാത്ത ‘ലാഫിങ് വില്ല ‘യിൽ പോയ അനുഭവം പങ്കുവച്ച് ബാലചന്ദ്രമേനോൻ

  • സ്ഥലംമാറ്റം,സ്ഥാനമാറ്റം: ഐപിഎസ് തലപ്പത്തുള്ള നീരസം ഡിജിപി പൊലീസ് ഉപദേഷ്ടാവിനെ അറിയിച്ചു, മുന്നറിയിപ്പുമില്ലാതെ സ്ഥലംമാറ്റിയതിൽ ആരോഗ്യ ഡയറക്ടർ ഡോ.കെ ജെ റീന അതൃപ്തി പരസ്യമാക്കി

  • ശിവഗിരി തീർഥാടകർക്കായി ആറേക്കർ വേണം; നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

  • 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെ പിണറായിയെന്ന് മേജർ രവി,വ്യാജപ്രചാരണത്തിൽ പരാതി

  • ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ വക്കീലിനെ ദേവസ്വം വകുപ്പിന്‍റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സര്‍ക്കാര്‍

GeneralHeadlines
Home›General›യുദ്ധം അടുക്കളകളെ ബാധിക്കുന്നു,ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി : മന്ത്രി ജി ആർ അനിൽ

യുദ്ധം അടുക്കളകളെ ബാധിക്കുന്നു,ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി : മന്ത്രി ജി ആർ അനിൽ

By Admin
March 10, 2026
191
0

പരിശോധന സ്‌ക്വാഡുകൾ രൂപീകരിച്ച് ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും മന്ത്രി

തിരുവനന്തപുരം:യുദ്ധം ഇറാനിലും ഇസ്രയേലിലും ഗൾഫ് രാജ്യങ്ങളിലുമാണെങ്കിലും ഇന്ത്യയിലും കേരളത്തിലും കെടുതികൾ നേരിട്ടനുഭവിച്ചു തുടങ്ങി. ആദ്യം ബാധിച്ചത് അടുക്കളകളെയാണ്. പാചകവാതക സിലിണ്ടറുകളുടെ നിയന്ത്രണം ഇതിനെ തുടർന്ന് ഏർപ്പെടുത്തിയിട്ടുണ്ട്.റിലയൻസ് ഉൾപ്പെടെയുള്ളവരുടെ ഇന്ധന പമ്പുകളിൽ പെട്രൊളിനടക്കം ലഭിച്ചിരുന്ന ഇളവുകളൊക്കെ കഴിഞ്ഞ ആഴ്ചയേ അവസാനിപ്പിച്ചിരുന്നു.
യുദ്ധത്തെ തുടർന്ന് മധ്യേഷ്യയിൽ നിന്നുള്ള എൽപിജി സ്‌റ്റോക്കിന്‍റെ ലഭ്യതയിൽ ദൗർലഭ്യം നേരിട്ട സാഹചര്യത്തിൽ എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വന്നു. ഒരിക്കൽ ബുക്ക് ചെയ്തു 25 ദിവസം കഴിഞ്ഞു മാത്രമാണ് നിലവിൽ അടുത്ത ബുക്കിംഗ് സാധ്യമാകുന്നത്. അതിനാൽ വലിയ ആശങ്ക ഉപഭോക്താക്കൾക്കിടയിൽ ഉണ്ട്. ഇത് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനായി ഓയിൽ കമ്പനി പ്രതിനിധികളുടെ യോഗം ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ വിളിച്ചുചേർത്തു.
ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിതരണത്തിൽ ഷോർട്ടേജ് ഇല്ലായെന്നും വ്യവസായിക ആവശ്യങ്ങൾക്കായുള്ള സിലിണ്ടറുകൾ ഉപയോഗിക്കുന്ന, മുൻഗണനാക്രമത്തിൽ പരിഗണിക്കേണ്ടതായിട്ടുള്ള ആശുപത്രികൾ പോലെയുള്ള സ്ഥാപനങ്ങളേയും നിയന്ത്രണങ്ങൾ ബാധിക്കില്ലെന്നും ഓയിൽ കമ്പനികൾ അറിയിച്ചു. വ്യാവസായിക ആവശ്യങ്ങൾക്കായുള്ള സിലിണ്ടറുകളുടെ ദൗർലഭ്യം ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമാണെന്നും അതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാരിലേയ്ക്ക് കത്ത് അയയ്ക്കുമെന്ന് മന്ത്രി അറിയിച്ചു
ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും ഡൈവർഷനും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കുവാൻ മന്ത്രി നിർദ്ദേശം നൽകി. ജില്ലാകളക്ടറുടെയും ജില്ലാ സപ്ലൈ ഓഫീസർമാരുടെയും നേതൃത്വത്തിൽ പരിശോധന സ്‌ക്വാഡുകൾ രൂപീകരിച്ച് ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കും. യോഗത്തിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി രാജമാണിക്യം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ കെ., ലാൻഡ് റവന്യൂ കമ്മീഷണർ ജീവൻ ബാബു തുടങ്ങിയവരും ഐ.ഒ.സി, ബി.പി.സി, എച്ച്.പി എന്നീ ഓയിൽ കമ്പനികളുടെ ഏരിയ മാനേജർമാരും പങ്കെടുത്തു.

TagsWar:Cooking gas shortage in India
Previous Article

കേരള ഇവി ഇൻഡസ്ട്രിയൽ പാർക്കിൻ്റെ പ്രധാന തൊഴിൽസേനയെ ഒരുക്കാൻ ...

Next Article

നാലുവർഷ ബിരുദ പാഠ്യപദ്ധതിക്കായി ഓൺലൈൻ കോഴ്‌സ് പ്ലാററ്ഫോം ‘കെ-ലേൺ’

Related articles More from author

  • General

    1600 ആയിരുന്ന ക്ഷേമ പെൻഷൻ ഇനി 2000 രൂപ, അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്, ആശാ വർക്കർമാർ 1000 കൂട്ടി

    October 30, 2025
    By Admin
  • HeadlinesPolitics

    ‘യു.ഡി.എഫിന് വമ്പൻ ജയമെങ്കിൽ വി ഡി സതീശൻ മുഖ്യമന്ത്രി, തോറ്റാൽ വനവാസം’

    April 4, 2026
    By Admin
  • GeneralHeadlinesTechnology

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

    March 6, 2026
    By Admin
  • BusinessCareerGeneralHeadlines

     നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക :മന്ത്രി വി. ശിവൻകുട്ടി

    November 4, 2025
    By Admin
  • HeadlinesTechnology

    ‘ക്വാഡ്’ പദ്ധതിക്കായി ടെക്നോപാര്‍ക്ക് സഹ-ഡെവലപ്പര്‍മാരില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു

    December 27, 2025
    By Admin
  • HeadlinesPolitics

    കോൺഗ്രസിനെ കാത്ത് യമണ്ടൻ തോൽവികൾ:കലവൂർ രവികുമാർ

    December 5, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സലിം കുമാർ ഇല്ലാത്ത ‘ലാഫിങ് വില്ല ‘യിൽ പോയ അനുഭവം പങ്കുവച്ച് ബാലചന്ദ്രമേനോൻ
  • സ്ഥലംമാറ്റം,സ്ഥാനമാറ്റം: ഐപിഎസ് തലപ്പത്തുള്ള നീരസം ഡിജിപി പൊലീസ് ഉപദേഷ്ടാവിനെ അറിയിച്ചു, മുന്നറിയിപ്പുമില്ലാതെ സ്ഥലംമാറ്റിയതിൽ ആരോഗ്യ ഡയറക്ടർ ഡോ.കെ ജെ റീന അതൃപ്തി പരസ്യമാക്കി
  • ശിവഗിരി തീർഥാടകർക്കായി ആറേക്കർ വേണം; നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
  • 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെ പിണറായിയെന്ന് മേജർ രവി,വ്യാജപ്രചാരണത്തിൽ പരാതി
  • ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ വക്കീലിനെ ദേവസ്വം വകുപ്പിന്‍റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സര്‍ക്കാര്‍

Timeline

  • June 13, 2026

    സലിം കുമാർ ഇല്ലാത്ത ‘ലാഫിങ് വില്ല ‘യിൽ പോയ അനുഭവം പങ്കുവച്ച് ബാലചന്ദ്രമേനോൻ

  • June 13, 2026

    സ്ഥലംമാറ്റം,സ്ഥാനമാറ്റം: ഐപിഎസ് തലപ്പത്തുള്ള നീരസം ഡിജിപി പൊലീസ് ഉപദേഷ്ടാവിനെ അറിയിച്ചു, മുന്നറിയിപ്പുമില്ലാതെ സ്ഥലംമാറ്റിയതിൽ ആരോഗ്യ ഡയറക്ടർ ഡോ.കെ ജെ റീന അതൃപ്തി പരസ്യമാക്കി

  • June 13, 2026

    ശിവഗിരി തീർഥാടകർക്കായി ആറേക്കർ വേണം; നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

  • June 12, 2026

    56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെ പിണറായിയെന്ന് മേജർ രവി,വ്യാജപ്രചാരണത്തിൽ പരാതി

  • June 12, 2026

    ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ വക്കീലിനെ ദേവസ്വം വകുപ്പിന്‍റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സര്‍ക്കാര്‍

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions